പിഎസ്സി ഉദ്യോഗാര്‍ഥികളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്; മന്ത്രിമാരില്ല
സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് നാലരക്കാണ് ചര്‍ച്ച. ഹോം സെക്രട്ടറി ടികെ ജോസ് ഐഎഎസ്, എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുക. ചര്‍ച്ചയില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല. സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കത്തുമായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ഇന്ന് സമരവേദിയിലെത്തിയിരുന്നു. സമര നേതാവ് റിജുവിന്റെ പേരിലായിരുന്നു കത്ത്. എന്നാല്‍ റിജു സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥന് മടങ്ങിയിരുന്നു. പിഎസ്സി […]

സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് നാലരക്കാണ് ചര്‍ച്ച. ഹോം സെക്രട്ടറി ടികെ ജോസ് ഐഎഎസ്, എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുക.
ചര്‍ച്ചയില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല. സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ കത്തുമായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ഇന്ന് സമരവേദിയിലെത്തിയിരുന്നു. സമര നേതാവ് റിജുവിന്റെ പേരിലായിരുന്നു കത്ത്. എന്നാല്‍ റിജു സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥന് മടങ്ങിയിരുന്നു. പിഎസ്സി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണമെന്ന് ഇന്നലെ സിപിഐഎം സെക്രട്ടറിയേറ്റ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്തണമെന്നും സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചിരുന്നു.
- TAGS:
- PSC
- PSC Protest