യുഡിഎഫ് എംപിമാര്‍ക്ക് ദ്വീപിലേക്ക് പ്രവേശനം നിഷേധിച്ച് ഭരണകൂടം; വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ദ്വീപ് സന്ദര്‍ശിക്കാനൊരുങ്ങിയ യുഡിഎഫ് എംപിമാര്‍ക്ക് ഭരണകൂടം യാത്രാനുമതി നിഷേധിച്ചു. ദ്വീപിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് ഇന്ന് ദ്വീപ് സന്ദര്‍ശിക്കാനിരിക്കെയാണ് എംപിമാര്‍ക്ക് ദ്വീപ് അഡ്മിനിസ്ട്രേഷന് പ്രവേശനാനുമതി നിഷേധിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് യാത്രാനുമതി നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് യുഡിഎഫ് സംഘത്തിന്റെ ഏകോപന ചുമതല വഹിക്കുന്ന എം പി എന്‍ കെ പ്രേമചന്ദ്രന് അഭിപ്രായപ്പെട്ടു. ഇത് പ്രതിഷേധാത്മക നടപടിയാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രേമചന്ദ്രന് വ്യക്തമാക്കി. യുഡിഎഫ് എംപിമാരായ ബെന്നി […]
31 May 2021 5:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ദ്വീപ് സന്ദര്‍ശിക്കാനൊരുങ്ങിയ യുഡിഎഫ് എംപിമാര്‍ക്ക് ഭരണകൂടം യാത്രാനുമതി നിഷേധിച്ചു. ദ്വീപിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് ഇന്ന് ദ്വീപ് സന്ദര്‍ശിക്കാനിരിക്കെയാണ് എംപിമാര്‍ക്ക് ദ്വീപ് അഡ്മിനിസ്ട്രേഷന് പ്രവേശനാനുമതി നിഷേധിച്ചത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് യാത്രാനുമതി നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് യുഡിഎഫ് സംഘത്തിന്റെ ഏകോപന ചുമതല വഹിക്കുന്ന എം പി എന്‍ കെ പ്രേമചന്ദ്രന് അഭിപ്രായപ്പെട്ടു. ഇത് പ്രതിഷേധാത്മക നടപടിയാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രേമചന്ദ്രന് വ്യക്തമാക്കി.
യുഡിഎഫ് എംപിമാരായ ബെന്നി ബഹ്നാന്, ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമചന്ദ്രന്, എം കെ. രാഘവന്, ഹൈബി ഈഡന് എന്നിവരാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കുവാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനുമതി തേടിയത്. യാത്രാനുമതിയ്ക്കുളള നടപടികള്‍ വേഗം പൂര്ത്തിയാകണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍ കെ പ്രേമചന്ദ്രന് എം പി കളക്ടറോട് ടെലിഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം എഎം ആരീഫ് ഉള്‍പ്പെടെയുള്ള ഇടത് എംപിമാരും ദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടിയെങ്കിലും ദ്വീപ് ഭരണകൂടം അത് നിഷേധിച്ചിരുന്നു.
ഇതിനിടെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. കവരത്തി, മിനിക്കോയ്, കല്‍പെയ്നി, അമേനി, ആന്തോത്ത് എന്നീ അഞ്ചു ദ്വീപുകളിലാണ് കലക്ടര്‍ അസ്കര്‍ അലി അടച്ചിടല്‍ പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ ജൂണ്‍ ഏഴ് വരെയാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ് എന്നിവ ഉപയോഗിച്ച് ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്.