ജേക്കബ് തോമസിനു നല്‍കാനുള്ള പണം അനുവദിച്ച് സര്‍ക്കാര്‍; ലഭിക്കുക 40.88 ലക്ഷം
റിട്ടയര്‍ഡ് ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് നല്‍കാനുള്ള ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടക്കം 40,88,000 രൂപയാണ് ജേക്കബ് തോമസിന് അനുവദിച്ചത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയരക്ടറായിരുന്ന ജേക്കബ് തോമസിന് കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി കാരണം ശമ്പളവും ആനൂകൂല്യങ്ങളും നല്കനായില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സ്ഥാനത്ത് നിന്ന് വിരമിച്ച് ഏഴു മാസം കഴിയുമ്പോഴാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ ഒന്നര വര്‍ഷക്കാലം സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസ് അഡ്മിനിസ്ട്രേറ്റീവ് […]

റിട്ടയര്‍ഡ് ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് നല്‍കാനുള്ള ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടക്കം 40,88,000 രൂപയാണ് ജേക്കബ് തോമസിന് അനുവദിച്ചത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയരക്ടറായിരുന്ന ജേക്കബ് തോമസിന് കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി കാരണം ശമ്പളവും ആനൂകൂല്യങ്ങളും നല്കനായില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സ്ഥാനത്ത് നിന്ന് വിരമിച്ച് ഏഴു മാസം കഴിയുമ്പോഴാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.
വിജിലന്‍സ് ഡയറക്ടറായിരിക്കെ ഒന്നര വര്‍ഷക്കാലം സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണിലിന്റെ ഉത്തരവോടെ സര്‍വീസില്‍ തിരിച്ചെത്തിയപ്പോഴാണ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിയമിച്ചത്.
മുതിര്‍ന്ന ഡിജിപി ആതിനാല്‍ കേഡര്‍ തസ്തികയായ സംസ്ഥാന പൊലീസ് മേദാവി, വിജിലന്‍സ് ഡയരക്ടര്‍ തുടങ്ങഇയ തസ്തികകളില്‍ നിയമിക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടെങ്കിലും വിജിലന്‍സ് അന്വേഷണവും കേസുമുളഅളതിനാല് ഈ നിയമനങ്ങള്‍ സാധ്യമല്ലെന്നായിരുന്നു സര്‍്ക്കാര്‍ നിലപാട്.
സംസ്ഥാനത്തെ മുതിര്‍ന്ന ഡിജിപി ആയതിനാല്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തിക സംസ്ഥാന പൊലീസ് മേധാവിക്കു തുല്യമാക്കിയായിരുന്നു ജേക്കബ് തോമസിനെ നിയമിച്ചത്.
- TAGS:
- Jacob Thomas
- Kerala