Top

ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രിമാര്‍ക്കെതിരായ അന്വേഷണാനുമതിക്ക് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍

ബാര്‍കോഴക്കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരെ അന്വേഷണാനുമതി നല്‍കാന്‍ സര്‍ക്കാരിനോട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ഫയലുകള്‍ വേണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മൂന്നാഴ്ച മുമ്പാണ് മുന്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി തേടിയത്. യുഡിഎഫ് സര്‍ക്കാരിലെ മുന്‍മന്ത്രിമാരായിരുന്ന കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്ക് എതിരെ ബിജുരമേശ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണ സാധ്യത തേടിയത്. മുന്‍ മന്ത്രിമാരെന്ന നിലയില്‍ ഇവരുടെ നിയമനാധികാരി ഗവര്‍ണറാണ്. ഇതിനാലാണ് ഗവര്‍ണരുടെ […]

11 Dec 2020 4:59 AM GMT

ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രിമാര്‍ക്കെതിരായ അന്വേഷണാനുമതിക്ക് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍
X

ബാര്‍കോഴക്കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരെ അന്വേഷണാനുമതി നല്‍കാന്‍ സര്‍ക്കാരിനോട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ഫയലുകള്‍ വേണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

മൂന്നാഴ്ച മുമ്പാണ് മുന്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി തേടിയത്. യുഡിഎഫ് സര്‍ക്കാരിലെ മുന്‍മന്ത്രിമാരായിരുന്ന കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്ക് എതിരെ ബിജുരമേശ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണ സാധ്യത തേടിയത്.

മുന്‍ മന്ത്രിമാരെന്ന നിലയില്‍ ഇവരുടെ നിയമനാധികാരി ഗവര്‍ണറാണ്. ഇതിനാലാണ് ഗവര്‍ണരുടെ അനുമതിക്കായി സര്‍ക്കാര്‍ രാജ്ഭവനെ സമീപിച്ചത്. അനുമതി തേടും മുമ്പ് വിജിലന്‍സ് ഡയരക്ടര്‍ തന്നെ കാണണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് ഐജിയുമായും ഗവര്‍ണര്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് കൂടുതല്‍ രേഖകള്‍ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Next Story