‘ചെയ്ത കാര്യം ചെയ്തെന്ന് സമ്മതിക്കാത്ത ഭീരുക്കള്‍’; കളി വേണ്ടെന്ന് മന്ത്രി ജി സുധാകരന്
വൈറ്റില മേല്‍പാലം ഉദ്ഘാടനത്തിന് ഒട്ടും കാലതാമസം ഉണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. ഒരു പാലം പണിതു കഴിഞ്ഞാല്‍ അത് പൂര്‍ത്തിയായെന്ന് ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അപ്പോഴും വണ്ടി ഓടാന്‍ സജ്ജമല്ല. പാലം നിര്‍മ്മാണം പൂര്ത്തിയായെന്നേ ഉള്ളൂ. ശേഷം ചീഫ് എഞ്ചിനീയര്‍മാരുടെ ഒരു ടീം പരിശോധിച്ച് ഫിറ്റ് ഫോര്‍ കമ്മീഷന് എന്ന സാക്ഷ്യപത്രം നല്‍കണം. ഈ സര്‍ട്ടിഫിക്കറ്റ് വൈറ്റില മേല്‍പാലത്തിന് അഞ്ചാം തീയതിയാണ് കിട്ടിയതെന്നും മന്ത്രി പറഞ്ഞു. വൈറ്റില, കുണ്ടന്നൂര്‍ […]

വൈറ്റില മേല്‍പാലം ഉദ്ഘാടനത്തിന് ഒട്ടും കാലതാമസം ഉണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. ഒരു പാലം പണിതു കഴിഞ്ഞാല്‍ അത് പൂര്‍ത്തിയായെന്ന് ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അപ്പോഴും വണ്ടി ഓടാന്‍ സജ്ജമല്ല. പാലം നിര്‍മ്മാണം പൂര്ത്തിയായെന്നേ ഉള്ളൂ. ശേഷം ചീഫ് എഞ്ചിനീയര്‍മാരുടെ ഒരു ടീം പരിശോധിച്ച് ഫിറ്റ് ഫോര്‍ കമ്മീഷന് എന്ന സാക്ഷ്യപത്രം നല്‍കണം. ഈ സര്‍ട്ടിഫിക്കറ്റ് വൈറ്റില മേല്‍പാലത്തിന് അഞ്ചാം തീയതിയാണ് കിട്ടിയതെന്നും മന്ത്രി പറഞ്ഞു. വൈറ്റില, കുണ്ടന്നൂര്‍ മേല്പാലങ്ങള് സന്ദര്‍ശിച്ച ശേഷമായിരുന്നു ജി സുധാകരന്റെ പ്രതികരണം.
മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പാലം ഉദ്ഘാടനത്തിന് ജനുവരി ഒമ്പത് ഡേറ്റ് തന്നു. ഒരു നിമിഷം പോലും നഷ്ടപ്പെട്ടിട്ടില്ല.
ജി സുധാകരന്
പാലാരിവട്ടം ആവര്‍ത്തിക്കാനുള്ള ശ്രമമാണ് മേല്‍പാലം അനധികൃതമായി തുറന്നുകൊടുത്തതിലൂടെ നടത്തിയത്. പൂര്‍ത്തിയാകുന്നതിന് മുന്‍പ് വണ്ടിയോടിച്ചാല്‍ പാലാരിവട്ടം ആവര്‍ത്തിക്കും. അതാണ് തുറന്നുകൊടുത്തവരുടെ ആഗ്രഹം. പാലാരിവട്ടത്ത് മാത്രമല്ല ഇത് എല്ലായിടത്തും സംഭവിക്കുമെന്ന് വരുത്തിത്തീര്‍ത്ത് കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കമാണുണ്ടായത്. ആ ടീം തന്നെയാണിത്. എത്രയും വേഗം ഉദ്ഘാടനമെന്ന് പറഞ്ഞ് എടുത്തുചാടി, എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അപ്പോള്‍ പറയും പാലാരിവട്ടം ആവര്‍ത്തിച്ചെന്ന്. അതിന് വേണ്ടി സര്‍ക്കാരിനെ ധൃതി പിടിപ്പിച്ചതാണെന്നും മന്ത്രി പറഞ്ഞു.
ഇതുപോലെ തന്നെ ധൃതി പിടിപ്പിച്ചതാണ് ഇബ്രാഹിംകുഞ്ഞിനേയം. 2016ലെ തെരഞ്ഞടുപ്പിന് മുന്‍പ് ഉദ്ഘാടനം ചെയ്യിക്കാന്‍ വേണ്ടി സിമന്റും കമ്പിയും ഒന്നും ചേര്‍ക്കാതെ പണിതതാണ് പാലാരിവട്ടത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്.
ജി സുധാകരന്
മൂന്ന് നാല് കോമാളികള്‍ കാണിച്ചതിന് ജനങ്ങളുടെ പിന്തുണയില്ല. വി ഫോര്‍ കൊച്ചിയെന്നും പറഞ്ഞ് ഓരോ ബാനറുകള്‍ ഉയര്‍ത്തുകയാണ്. പിന്നെ നമ്മളൊക്കെ അമേരിക്കയ്ക്ക് വേണ്ടിയാണോ? ആഫ്രിക്കയ്ക്ക് വേണ്ടിയാണോ ചെയ്യുന്നത്? വീ ആര് കൊച്ചിന് പീപ്പിള്‍. അറസ്റ്റ് ചെയ്തപ്പോള്‍ ഇവര്‍ പറഞ്ഞത് ഞങ്ങളല്ല ഇത് ചെയ്തത് എന്നാണ്. ചെയ്ത കാര്യം ചെയ്തു എന്ന് സമ്മതിക്കാന്‍ പോലും കഴിയാത്തവര്‍. വെറും ഭീരുക്കളാണ്. ഇവരാണോ നാട് നന്നാക്കാന്‍ പോകുന്നത്? ട്വന്റി ട്വന്റിക്കാരന്റെ കളി വൈറ്റിലയിലും പാലാരിവട്ടത്തും കുണ്ടന്നൂരും വേണ്ട. തല്ക്കാലം അവിടെ നില്ക്കട്ടെ. കൊച്ചിയില്‍ അരാഷ്ട്രീയവാദികളുടെ അതിപ്രസരമാണ്. ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച സര്‍ക്കാരിന്റെ മുകളില്‍ പറക്കാന്‍ ശ്രമിച്ചാല്‍ ചിറക് കരിഞ്ഞ് താഴെ വീഴുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.
നാളെയാണ് വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി രാവിലെ ഒമ്പതരയ്ക്ക് വൈറ്റില മേല്പാലവും 11ന് കുണ്ടന്നൂര്‍ മേല്പാലവും തുറന്നുകൊടുക്കും. ഉദ്ഘാടനത്തിന് മുമ്പ് പാലം തുറന്നുകൊടുത്ത കേസില്‍ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് റിമാന്‍ഡില്‍ തുടരുകയാണ്.