തദ്ദേശത്തില്‍ തോറ്റത് മെച്ചമായെന്ന് കെ മുരളീധരന്; ‘ലോക്സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ ഇത്ര ഭൂരിപക്ഷം കിട്ടിയെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് അറിയില്ല’
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റത് മെച്ചമായെന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്. അല്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ തകര്‍ന്നേനെയെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു. ഇപ്പോള്‍ പരാജയം വിശകലനം ചെയ്യാന്‍ അവസരം കിട്ടി. പാര്‍ട്ടി പോകുന്നത് റിവേഴ്സ് ഗിയറിലാണ്. സ്വര്‍ണവും സ്വപ്നയുമൊന്നും രക്ഷിക്കില്ല. തെരഞ്ഞെടുപ്പില്‍ സ്വയം ഇറങ്ങി പണിയെടുക്കാതെ രക്ഷയില്ലെന്നും മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്രയും ഭൂരിപക്ഷം എങ്ങനെ കിട്ടിയെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും അറിയില്ല. കെ മുരളീധരന് കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ഇന്ന് പലര്‍ക്കും […]

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റത് മെച്ചമായെന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്. അല്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ തകര്‍ന്നേനെയെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു. ഇപ്പോള്‍ പരാജയം വിശകലനം ചെയ്യാന്‍ അവസരം കിട്ടി. പാര്‍ട്ടി പോകുന്നത് റിവേഴ്സ് ഗിയറിലാണ്. സ്വര്‍ണവും സ്വപ്നയുമൊന്നും രക്ഷിക്കില്ല. തെരഞ്ഞെടുപ്പില്‍ സ്വയം ഇറങ്ങി പണിയെടുക്കാതെ രക്ഷയില്ലെന്നും മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്രയും ഭൂരിപക്ഷം എങ്ങനെ കിട്ടിയെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും അറിയില്ല.
കെ മുരളീധരന്
കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ഇന്ന് പലര്‍ക്കും മനസിലാക്കാന്‍ കഴിയുന്നില്ല. ഞാന്‍ നാല് മാസം മുമ്പ് പറഞ്ഞ കാര്യമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. പരിഹരിക്കേണ്ട സമയത്ത് ചില അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ല. പത്തില്‍ നിന്ന് എട്ട് പോയാല്‍ 18 അല്ലെന്ന് മനസിലാക്കണം. തിരിച്ചടിയുണ്ടായത് അടിസ്ഥാനഘടങ്ങള് എതിരായപ്പോഴാണ്. ബിജെപിയുടെ വളര്‍ച്ച കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. ഒതുക്കേണ്ടവരെ ഒതുക്കുക എന്ന ചിന്താഗതി മൊത്തത്തില്‍ ഒതുങ്ങിപോകേണ്ട സ്ഥിതിയിലേക്ക് നയിച്ചു.
കാലാകാലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവരെ തിരിച്ചുകൊണ്ടുവരണം. റിവേഴ്സ് ഗിയറില്‍ പോകുന്ന പാര്‍ട്ടി അതില്‍ നിന്നും മുന്നോട്ട് വരണം. വാര്‍ഡില്‍ എത്ര ബൂത്തുണ്ടെന്ന് പോലും അറിയാത്തവരാണ് മത്സരിക്കാന്‍ വരുന്നതെന്നും മുരളീധരന് കുറ്റപ്പെടുത്തി.
ഇനിയുള്ള കാലത്ത് സിപിഐമ്മിന്റെ നയങ്ങള്‍ തുറന്നുകാണിക്കുമ്പോള്‍ തന്നെ ബിജെപിയുടെ തെറ്റുകളും ഉയര്‍ത്തിക്കാണിച്ചേ മതിയാവൂവെന്ന് കരുണാകരന് ഓര്‍മ്മ ദിനത്തിലെഴുതിയ ലേഖനത്തില്‍ കെ മുരളീധരന് പ്രതികരിച്ചിരുന്നു. കെ കരുണാകരന്റെ പത്താം ചരമവാര്‍ഷികദിനമായ ഇന്ന് മാധ്യമം ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലായിരുന്നു മുരളീധരന്റെ പരാമര്‍ശം. കേന്ദ്രാധികാരത്തിന്റെ ബലത്തില്‍ വളരുന്ന ബിജെപിയേയും, തെറ്റായ നയങ്ങള്‍ക്കിടയിലും ചില തന്ത്രങ്ങള്‍ കൊണ്ട് പിടിച്ചുനില്‍ക്കുന്ന സിപിഐഎമ്മിനേയും കോണ്‍ഗ്രസിന് നേരിടേണ്ടതുണ്ടെന്ന് മുരളീധരന് പറഞ്ഞു. ഐക്യജനാധിപത്യമുന്നണിയുടെ കെട്ടുറപ്പിന് ക്ഷീണം സംഭവിച്ചു എന്നത് യാഥാര്‍ഥ്യമാണെന്ന് തുറന്നുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നിരിക്കിലും മുന്നണി ദുര്‍ബലമായാതായി കാണേണ്ടതില്ലെന്നും മുന്നേറാനുള്ള വഴികള്‍ യുഡിഎഫിന് മുന്നില്‍ തുറന്നുകിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും സിപിഎമ്മും ന്യൂനപക്ഷ, ഭൂരിപക്ഷ കാര്‍ഡുകള്‍ തരാതരം ഉപയോഗിച്ച് കളിക്കുകയാണെന്ന് മുരളീധരന് ലേഖനത്തിലൂടെ കുറ്റപ്പെടുത്തി. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതിനൊപ്പം ഭൂരിപക്ഷത്തിനും സംരക്ഷണമുണ്ട് എന്നതാണ് കരുണാകരന് നല്കുന്ന പാഠമെന്ന് മുരളീധരന് പറയുന്നു. മതഭക്തനായ കരുണാകരന് സന്തുലിതാവസ്ഥ നിലനിര്‍ത്തിയെന്നും ഭക്തനായിരിക്കുന്നതിനോടൊപ്പം തന്നെ അദ്ദേഹം സെക്കുലറായിരുന്നുവെന്നും മുരളീധരന് നിരീക്ഷിക്കുന്നു. കരുണാകരന്ശേഷം ഹിന്ദുവോട്ടുകള്‍ നഷ്ടമാകുന്നതായും മുരളീധരന് വിലയിരുത്തി.
നിയമസഭയില്‍ ഒന്‍പത് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന 1967ല്‍ നിന്ന് മുന്നണി ബന്ധങ്ങളിലേക്കും യുഡിഎഫിലേക്കും കോണ്‍ഗ്രസിനെ വഴി നടത്തിയത് കെ കരുണാകനാണെന്ന് മുരളീധരന് സ്മരിക്കുന്നു. മുന്നണി ബന്ധങ്ങളുടെ കാര്യത്തില്‍ ഉറച്ച കാല്വെയ്പ്പുകളായിരുന്നു അദ്ദേഹത്തിന്റേത്. മുന്നണി രാഷ്ട്രീയം കോണ്‍ഗ്രസിന് സ്വീകാര്യമല്ലാതിരുന്ന അക്കാലത്ത് മുന്നണി രൂപീകരിക്കേണ്ടതിന്റെ അനിവാര്യത പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയത് കരുണാകരനാണെന്ന് മുരളീധരന് ലേഖനത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
പിണറായി സര്‍ക്കാരുമായി തട്ടിച്ചുനോല്‍ക്കുമ്പോള്‍ നായനാരുടെ കാലം എത്രയോ പോസിറ്റീവായിരുന്നുവെന്ന് ലേഖനത്തിലൊരിടത്ത് മുരളീധരന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അതിനെയും നെഗറ്റീവാക്കി മാറ്റാന്‍ കരുണാകരന് സാധിച്ചിട്ടുണ്ട്. അതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയതന്ത്രമെന്നും മുരളീധരന് പറയുന്നു. പാര്‍ട്ടിയ്ക്കുള്ളില്‍ ആന്റണി, കരുണാകരന് ഗ്രൂപ്പ് ശക്തമായിരുന്നെങ്കിലും പാര്‍ട്ടിയുടെ ജയസാധ്യതയെ ബാധിക്കുന്ന വിഷയങ്ങളില്‍ കൃത്യമായ കൂടിയാലോചനകള്‍ നടന്നിരുന്നതായും മുരളീധരന് വിലയിരുത്തി. ആരുടേയും അപ്രമാദിത്വം അംഗീകരിക്കാതെയാണ് അന്ന് മുന്നണി രാഷ്ട്രീയം ഫലപ്രദമായി മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷവിഭാഗങ്ങള്ക്കുവേണ്ടി മാത്രമാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ന്യൂനപക്ഷ വിഭാഗങ്ങളില്‍ സംശയമുണ്ടാക്കിയെന്നും മുരളീധരന് സൂചിപ്പിച്ചു. സത്യത്തില്‍ യുഡിഎഫ് ബാലന്‍സ് ചെയ്തിട്ടുണ്ട്. അത് ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചാല്‍ ബിജെപിയുടെ പ്രസക്തി തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.