ഗോപി കോട്ടമുറിക്കല്‍ വീണ്ടും ചിത്രത്തിലേക്ക്; എറണാകുളത്ത് നിന്ന് കേരള ബാങ്കിന്റെ തലപ്പത്തേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ പ്രസിഡണ്ടായി ഗോപി കോട്ടമുറിക്കലിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഒരു കാലത്ത് കേരളത്തിലേറെ അറിയപ്പെടുകയും പിന്നീട് ഏറെക്കാലം ചിത്രത്തിലില്ലാതിരിക്കുയും ചെയ്ത സിപിഐഎം നേതാവിന്റെ തിരിച്ചുവരവ് കൂടിയാവുകയാണ് ഈ അദ്ധ്യക്ഷ സ്ഥാന ലബ്ദിയിലൂടെ. വിഎസ്-പിണറായി പക്ഷ പോര് ശക്തമായിരുന്ന കേരളത്തില്‍ എറണാകുളത്തെ സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസ് ലെനിന് സെന്റര്‍ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു. വിഎസ് അച്യുതാനന്ദന് സിപിഐഎം സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചപ്പോള്‍ പാര്‍ട്ടി തീരുമാനത്തെ എതിര്‍ത്ത് ആദ്യ പ്രമേയം പാസ്സായതും ലെനില്‍ സെന്ററില്‍ നിന്നായിരുന്നു. വിഎസ് അച്യുതാനന്ദന് […]

തിരുവനന്തപുരം: തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ പ്രസിഡണ്ടായി ഗോപി കോട്ടമുറിക്കലിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഒരു കാലത്ത് കേരളത്തിലേറെ അറിയപ്പെടുകയും പിന്നീട് ഏറെക്കാലം ചിത്രത്തിലില്ലാതിരിക്കുയും ചെയ്ത സിപിഐഎം നേതാവിന്റെ തിരിച്ചുവരവ് കൂടിയാവുകയാണ് ഈ അദ്ധ്യക്ഷ സ്ഥാന ലബ്ദിയിലൂടെ.
വിഎസ്-പിണറായി പക്ഷ പോര് ശക്തമായിരുന്ന കേരളത്തില്‍ എറണാകുളത്തെ സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസ് ലെനിന് സെന്റര്‍ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു. വിഎസ് അച്യുതാനന്ദന് സിപിഐഎം സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചപ്പോള്‍ പാര്‍ട്ടി തീരുമാനത്തെ എതിര്‍ത്ത് ആദ്യ പ്രമേയം പാസ്സായതും ലെനില്‍ സെന്ററില്‍ നിന്നായിരുന്നു. വിഎസ് അച്യുതാനന്ദന് വേണ്ടി ശക്തമായി നിലകൊണ്ട ആ ജില്ലാ കമ്മറ്റിയുടെ സെക്രട്ടറി ഗോപി കോട്ടമുറിക്കലായിരുന്നു. കമ്മറ്റി മാത്രമല്ല ഗോപി കോട്ടമുറിക്കലും വിഎസിന്റെ ശക്തനായ അനുയായിയായിരുന്നു.
കാലം മാറി പിണറായി വിജയന് പാര്‍ട്ടിയില്‍ ശക്തനായതോടെ ബലാബലങ്ങളിലും മാറ്റം വന്നു. ഗോപി കോട്ടമുറിക്കലും ഔദ്യോഗിക പക്ഷത്തോട് അനുഭാവം തുടങ്ങി. ഇതേ സമയത്താണ് ലെനിന് സെന്ററില്‍ ഗോപി കോട്ടമുറിക്കലിനെതിരെ ഒളി ക്യാമറ വിവാദം ഉയര്‍ന്നു വന്നത്. ഇതിനെ തുടര്‍ന്ന് ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു. പിന്നീട് എറണാകുളത്ത് നിന്നുള്ള പ്രമുഖ നേതാക്കളായ എസ് ശര്‍മ്മയും കെ ചന്ദ്രന്‍പിള്ളയുമാണ് തന്നെ ഒളിക്യാമറ വിവാദത്തില്‍ കുടുക്കിയതെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഗോപി കോട്ടമുറിക്കലിനെ പുറത്താക്കി.
പുറത്താക്കിയതിന് ശേഷവും ഗോപി കോട്ടമുറിക്കല്‍ പാര്‍ട്ടിയുമായി അകന്നില്ല. പോഷക സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു ജില്ല കമ്മറ്റിയംഗമാക്കി. നിലവില്‍ സംസ്ഥാന സമിതി അംഗമാണ് പഴയ എറണാകുളം ജില്ലാ സെക്രട്ടറി.
ഇപ്പോള്‍ സിപിഐഎം ഗോപി കോട്ടമുറിക്കലിന് ഉത്തരവാദപ്പെട്ട സ്ഥാനം നല്കി വീണ്ടും രാഷ്ട്രീയ ചിത്രത്തിലേക്ക് മടക്കികൊണ്ടുവന്നിരിക്കുകയാണ്. കേരള ബാങ്കിന്റെ ആദ്യ അദ്ധ്യക്ഷ സ്ഥാനമാണ് പാര്‍ട്ടി കോട്ടമുറിക്കലിന് നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ വരും കാല രാഷ്ട്രീയ ചിത്രത്തില്‍ കോപി കോട്ടമുറിക്കലുണ്ടാവുമെന്ന സന്ദേശമാണ് അത് നല്‍കുന്നത്.