Top

ത്രില്ലടിപ്പിക്കുന്ന പ്രഖ്യാപനവുമായി ഗൂഗിളും ജിയോയും; ഏറ്റവും വിലക്കുറവുള്ള ഫോര്‍ ജി ഫോണ്‍ ഉടന്‍ വിപണിയില്‍; സവിശേഷതകള്‍ അറിയാം

റീഡ് അലൗഡ്, ട്രാന്‍സ്ലേറ്റ് നൗ സൗകര്യത്തോടെയായിരിക്കും ഫോണ്‍ വിപണിയിലിറങ്ങുകയെന്നാണ് വിവരം.

24 Jun 2021 6:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ത്രില്ലടിപ്പിക്കുന്ന പ്രഖ്യാപനവുമായി ഗൂഗിളും ജിയോയും; ഏറ്റവും വിലക്കുറവുള്ള ഫോര്‍ ജി ഫോണ്‍ ഉടന്‍ വിപണിയില്‍; സവിശേഷതകള്‍ അറിയാം
X

ഏറ്റവും വിലക്കുറവുള്ള ഫോര്‍ ജി ഫോണ്‍ ഉടന്‍ വിപണിയിലിറക്കുന്നതിനായി ഗൂഗിള്‍ റിലയന്‍സ് ജിയോ സഹകരണം. സെപ്തംബര്‍ 10 ഗണേഷ് ചതുര്‍ഥി ദിനത്തിലാണ് ഫോണ്‍ ഇന്ത്യന്‍ വിപണികളിലെത്തുകയെന്ന് മുകേഷ് അംബാനി അറിയിച്ചു. റീഡ് അലൗഡ്, ട്രാന്‍സ്ലേറ്റ് നൗ സൗകര്യത്തോടെയായിരിക്കും ഫോണ്‍ വിപണിയിലിറങ്ങുകയെന്നാണ് വിവരം.

സ്മാര്‍ട്ട് ക്യാമറ, ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് അപ്‌ഡേഷന്‍ എന്നിവയാകും ഈ സ്മാര്‍ട്ട് ഫോണിന്റെ പ്രധാന ഹൈലൈറ്റസ്. വോയ്‌സ് ഫസ്റ്റ് ഫീച്ചറുകളുടെ വികാസവും എഞ്ചീനീയറിംഗും സംബന്ധിച്ച കാര്യങ്ങള്‍ ജിയോ ടീമുമായി ചര്‍ച്ച ചെയ്‌തെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ പറഞ്ഞു. ഫോണിന്റെ വില ഇതുവരെ നിശ്ചയിച്ചിട്ടില്ല. 8000-1000 റേഞ്ചില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ഫോണ്‍ ഈ വിലയില്‍ ലഭിക്കുന്ന ഏറ്റവും സൂപ്പര്‍ സ്മാര്‍ട്ട് ഫോണായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിയോ ഗൂഗിള്‍ സഹകരണത്തില്‍ ഒരു സമാര്‍ട്ട് ഫോണ്‍ വരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ഇന്ത്യക്കാര്‍ വല്ലാത്ത ത്രില്ലിലായിരുന്നു. ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ ഇറക്കുന്ന കാര്യത്തില്‍ ഷവോമി ഉള്‍പ്പെടെയുള്ളവ കയ്യാളിവരുന്ന ഇടത്തെ ഇന്ത്യക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് പിടിച്ചടക്കാനാണ് റിലയന്‍സ് ജിയോ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story