കാണാതായ 76 കുട്ടികളെ മൂന്ന് മാസത്തിനുളളില്‍ കണ്ടെത്തി; അര്‍പ്പണ ബോധത്തിന് അംഗീകാരം നേടി വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍
കാണാതായ 76 കുട്ടികളെ മൂന്നു മാസത്തിനുളളില്‍ രക്ഷിച്ച് ദില്ലിയിലെ വനിത പൊലീസ് ഓഫിസര്‍. വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ സമയ്പുര്‍ ബാദലി പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സീമ ദാക്കയാണ് കുട്ടികളെ കണ്ടെത്തി തിരികെയെത്തിച്ചത്. 76 കുട്ടികളില്‍ 56 പേര് 14 വയസ്സില്‍ താഴെയുളള കുട്ടികളാണ്. ദില്ലിയ്ക്കു പുറമെ പഞ്ചാബ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. കാണാതായ കുട്ടികളെ കണ്ടെത്തി കുടുംബത്തിനൊപ്പം അയക്കാന്‍ സാധിച്ച സീമയുടെ സേവനത്തിന് ഔട്ട് ഓഫ് ടേണ്‍ […]

കാണാതായ 76 കുട്ടികളെ മൂന്നു മാസത്തിനുളളില്‍ രക്ഷിച്ച് ദില്ലിയിലെ വനിത പൊലീസ് ഓഫിസര്‍. വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ സമയ്പുര്‍ ബാദലി പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സീമ ദാക്കയാണ് കുട്ടികളെ കണ്ടെത്തി തിരികെയെത്തിച്ചത്. 76 കുട്ടികളില്‍ 56 പേര് 14 വയസ്സില്‍ താഴെയുളള കുട്ടികളാണ്. ദില്ലിയ്ക്കു പുറമെ പഞ്ചാബ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.
കാണാതായ കുട്ടികളെ കണ്ടെത്തി കുടുംബത്തിനൊപ്പം അയക്കാന്‍ സാധിച്ച സീമയുടെ സേവനത്തിന് ഔട്ട് ഓഫ് ടേണ്‍ പ്രമോഷന് നല്‍കിയിരിക്കുകയാണ് ദില്ലി പൊലീസ്. കാണാതായ 76 കുട്ടികളെ രക്ഷിച്ചതിനുളള അംഗീകാരമാണ് നേരിട്ട് നല്കുന്ന ഈ പ്രമോഷന്.
കാണാതാകുന്ന കുട്ടികളെ വേഗം കണ്ടെത്താന്‍ പ്രേരണ നല്‍കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ദില്ലി പൊലീസ് ഒരു പദ്ധതി രൂപികരിച്ചിരുന്നു. പൊലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തയാണ് ആഗസ്റ്റ് അഞ്ചിന് പദ്ധതി പ്രഖ്യാപിച്ചത്.
14 വയസ്സില്‍ താഴെയുളള അന്‍പതോ അതിലധികമോ കാണാതായ കുട്ടികളെ കണ്ടെത്തുന്ന കോണ്‍സ്റ്റബിളിനോ ഹെഡ് കോണ്‍സ്റ്റബിളിനോ ഔട്ട് ഓഫ് ടേണ്‍ പ്രമോഷന് നല്‍കുന്നതാണ് ഈ പദ്ധതി. ഇതില്‍ 15 കുട്ടികള്‍ എട്ടുവയസ്സില്‍ താഴെയുളളവരായിരിക്കണം. 12 മാസത്തിനുളളില്‍ കുട്ടികളെ കണ്ടെത്തണം എന്നൊക്കെയുളള നിബന്ധനയാണ് പദ്ധതിയില്‍ ഉളളത്. നിരവധി പ്രമുഖരും ബോളിവുഡ് താരം റിച്ച ഛദ്ദ, ഐഎഫ്എസ് ഓഫിസര്‍ പര്‍വീണ്‍ കസ്വാന് തുടങ്ങിയവര്‍ സീമയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.