Top

പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍

പൊമ്പിളൈ ഒരുമൈ നേതാവ് ജി ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. ആലുവയിലെ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണസമ്മേളനത്തില്‍ വച്ചാണ് ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെഎ ഷെഫീക്കാണ് ഗോമതിക്ക് അംഗത്വം നല്‍കിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സാമൂഹിക നീതിയിലും സാഹോദര്യത്തിലുമധിഷ്ഠിതമായ രാഷ്ട്രീയവും അരികുവല്‍കരിക്കപ്പെട്ടവര്‍ക്കും ഭൂരഹിതര്‍ക്കും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുമാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് അംഗത്വം സ്വീകരിച്ച ശേഷം ഗോമതി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍, സംസ്ഥാന കമ്മിറ്റിയംഗം പ്രേമ […]

31 March 2021 7:42 AM GMT

പൊമ്പിളൈ ഒരുമൈ നേതാവ്  ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍
X

പൊമ്പിളൈ ഒരുമൈ നേതാവ് ജി ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. ആലുവയിലെ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണസമ്മേളനത്തില്‍ വച്ചാണ് ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെഎ ഷെഫീക്കാണ് ഗോമതിക്ക് അംഗത്വം നല്‍കിയത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സാമൂഹിക നീതിയിലും സാഹോദര്യത്തിലുമധിഷ്ഠിതമായ രാഷ്ട്രീയവും അരികുവല്‍കരിക്കപ്പെട്ടവര്‍ക്കും ഭൂരഹിതര്‍ക്കും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുമാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് അംഗത്വം സ്വീകരിച്ച ശേഷം ഗോമതി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍, സംസ്ഥാന കമ്മിറ്റിയംഗം പ്രേമ ജി. പിഷാരടി, ആലുവ മണ്ഡലം സ്ഥാനാര്‍ഥി കെ.എം. ഷെഫ്റിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ നടത്തിയ പൊമ്പിളൈ ഒരുമൈ സമരത്തിലൂടെയാണ് ഗോമതി ശ്രദ്ധേയയായത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തില്‍ നല്ലതണ്ണി ഡിവിഷനില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു.

സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിന് കരുത്തുപകര്‍ന്ന് പൊമ്പിളൈ ഒരുമൈ സമരനായിക ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ #WelfareParty

Posted by Welfare Party Kerala on Tuesday, March 30, 2021
Next Story