Top

‘2011-16 സുവര്‍ണകാലം’; എല്‍ഡിഎഫിന്റെ ‘വികസന ക്യാംപെയ്‌നെ’ നേരിടാന്‍ തന്റെ ഭരണ കാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഉമ്മന്‍ ചാണ്ടി

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ഓരോന്നായി ചൂണ്ടിക്കാണിച്ച് എല്‍ഡിഎഫ് പാളയം ക്യാംപെയ്ന്‍ ശക്തമാക്കിയതോടെ തന്റെ ഭരണകാലത്തെ വികസനപ്രവര്‍ത്തനങ്ങളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. സുവര്‍ണകാലത്തെ വികസനക്കാഴ്ച്ചകള്‍ 2011-16 എന്ന തലക്കെട്ടില്‍ ഓരോ ജില്ലയേക്കുറിച്ചുമുള്‍പ്പെടെ 14 കാര്‍ഡുകള്‍ ചേര്‍ത്ത് വെച്ച് തയ്യാറാക്കിയ വീഡിയോ ഉമ്മന്‍ ചാണ്ടി തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. ‘ഉറപ്പാണ് എല്‍ഡിഎഫ്’ പ്രചരണവാക്യം പ്രകാശനം ചെയ്ത് പല തരത്തിലുള്ള പോസ്റ്ററുകളുമായി ഇടത് സൈബര്‍ ക്യാംപുകള്‍ സജീവമായതിന് പിന്നാലെയാണിത്. അടിസ്ഥാനസൗകര്യ വികസനമടക്കം […]

1 March 2021 6:20 AM GMT

‘2011-16 സുവര്‍ണകാലം’; എല്‍ഡിഎഫിന്റെ ‘വികസന ക്യാംപെയ്‌നെ’ നേരിടാന്‍ തന്റെ ഭരണ കാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഉമ്മന്‍ ചാണ്ടി
X

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ഓരോന്നായി ചൂണ്ടിക്കാണിച്ച് എല്‍ഡിഎഫ് പാളയം ക്യാംപെയ്ന്‍ ശക്തമാക്കിയതോടെ തന്റെ ഭരണകാലത്തെ വികസനപ്രവര്‍ത്തനങ്ങളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. സുവര്‍ണകാലത്തെ വികസനക്കാഴ്ച്ചകള്‍ 2011-16 എന്ന തലക്കെട്ടില്‍ ഓരോ ജില്ലയേക്കുറിച്ചുമുള്‍പ്പെടെ 14 കാര്‍ഡുകള്‍ ചേര്‍ത്ത് വെച്ച് തയ്യാറാക്കിയ വീഡിയോ ഉമ്മന്‍ ചാണ്ടി തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. ‘ഉറപ്പാണ് എല്‍ഡിഎഫ്’ പ്രചരണവാക്യം പ്രകാശനം ചെയ്ത് പല തരത്തിലുള്ള പോസ്റ്ററുകളുമായി ഇടത് സൈബര്‍ ക്യാംപുകള്‍ സജീവമായതിന് പിന്നാലെയാണിത്.

അടിസ്ഥാനസൗകര്യ വികസനമടക്കം സമസ്ത മേഖലകളെയും സ്പര്‍ശിച്ച ഒരു വികസന കാഴ്ചപ്പാടായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റേത്. കേരളത്തിന്റെ നല്ല ഭാവിയെ മുന്‍നിര്‍ത്തി തന്നെയാണ് അതെല്ലാം ചെയ്തത്. എന്നാല്‍ തുടര്‍ന്ന് വന്ന എല്‍ ഡി എഫ് അതിനെയെലാം തകര്‍ക്കുകയാണ് ചെയ്തത്.

ഉമ്മന്‍ ചാണ്ടി

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ‘വിനയാന്വിതരായി ജനങ്ങളിലെത്തിക്കുക’ എന്ന ആഹ്വാനമാണ് എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ സമാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. വികസനനേട്ടങ്ങളിലൂന്നിയുള്ള പ്രചരണത്തിനായിരിക്കണം ഇത്തവണ ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടതെന്ന വ്യക്തമായ സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്.

Next Story