Top

വീണ്ടും സ്വര്‍ണ വേട്ട; നെടുമ്പാശ്ശേരിയില്‍ നിന്ന് പിടിച്ചത് രണ്ടേകാല്‍ കോടി രൂപയുടെ സ്വര്‍ണം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. രണ്ടേകാല്‍ കോടി രൂപ വിലമതിക്കുന്ന 4.95 കിലോ സ്വര്‍ണമാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബയില്‍ നിന്നെത്തിയ നാല് യാത്രക്കാരുടെ പക്കല്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അര്‍ജന്‍സ, ഷംസുദ്ദീന്‍, മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞ് മാഹിന്‍, തമിഴ്‌നാട് സ്വദേശി കമാല്‍ മുയ്ദീന്‍ എന്നിവരാണ് സ്വര്‍ണം കടത്തിയതിന് ഇന്റലിജന്‍സ് പിടിയിലായത്. വളരെ വിദഗ്ദമായി സ്വര്‍ണം കടത്താനായിരുന്നു ഇവരുടെ ശ്രമം. അതിനായി […]

26 Oct 2020 8:56 PM GMT

വീണ്ടും സ്വര്‍ണ വേട്ട; നെടുമ്പാശ്ശേരിയില്‍ നിന്ന് പിടിച്ചത് രണ്ടേകാല്‍ കോടി രൂപയുടെ സ്വര്‍ണം
X

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. രണ്ടേകാല്‍ കോടി രൂപ വിലമതിക്കുന്ന 4.95 കിലോ സ്വര്‍ണമാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബയില്‍ നിന്നെത്തിയ നാല് യാത്രക്കാരുടെ പക്കല്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.

കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അര്‍ജന്‍സ, ഷംസുദ്ദീന്‍, മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞ് മാഹിന്‍, തമിഴ്‌നാട് സ്വദേശി കമാല്‍ മുയ്ദീന്‍ എന്നിവരാണ് സ്വര്‍ണം കടത്തിയതിന് ഇന്റലിജന്‍സ് പിടിയിലായത്.

വളരെ വിദഗ്ദമായി സ്വര്‍ണം കടത്താനായിരുന്നു ഇവരുടെ ശ്രമം. അതിനായി ഇവരുടെ കാലുകളിലാണ് സ്വര്‍ണം കെട്ടിവെച്ചിരുന്നത്.
സ്വര്‍ണക്കടത്തു കേസുകള്‍ വീണ്ടും വര്‍ദ്ധിച്ച് വരികെയാണ് ഈ മാസം തന്നെ ഷാര്‍ജയില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നും സ്വര്‍ണം പിടിച്ചിരുന്നു.

Next Story