‘അധികം സംസാരിക്കില്ല, യോഗാ പഠനം, ആഴ്ച്ചയിലൊരിക്കല്‍ സന്ദര്‍ശകര്‍’; സ്വപ്ന സുരേഷിന്റെ ജയില്‍ ജീവിതം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലില്‍ ജീവിത രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്. സ്ഥിരമായി യോഗ ചെയ്യുന്ന സ്വപ്ന ജയിലില്‍ ആരോടും അധികം സംസാരിക്കാറില്ല. ആഴ്ച്ചയിലൊരിക്കല്‍ സന്ദര്‍ശകരെ ജയിലില്‍ അനുവദിനീയമാണ്. യോഗ ചെയ്തു കഴിഞ്ഞാല്‍ പ്രധാനമായും വായനയിലാണ് സ്വപ്ന. ഭര്‍ത്താവും മകനും അമ്മയുമാണ് സ്വപ്നയുടെ സന്ദര്‍ശകര്‍. യോഗ പഠനം മാനസികാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നാണ് സൂചന. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന സ്വപ്നയ്ക്ക് സമീപകാലത്തൊന്നും ജയില്‍ മോചിതയാവില്ലെന്നാണ് വിവരം. […]
22 July 2021 10:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലില്‍ ജീവിത രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്. സ്ഥിരമായി യോഗ ചെയ്യുന്ന സ്വപ്ന ജയിലില്‍ ആരോടും അധികം സംസാരിക്കാറില്ല. ആഴ്ച്ചയിലൊരിക്കല്‍ സന്ദര്‍ശകരെ ജയിലില്‍ അനുവദിനീയമാണ്. യോഗ ചെയ്തു കഴിഞ്ഞാല്‍ പ്രധാനമായും വായനയിലാണ് സ്വപ്ന. ഭര്‍ത്താവും മകനും അമ്മയുമാണ് സ്വപ്നയുടെ സന്ദര്‍ശകര്‍.
യോഗ പഠനം മാനസികാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നാണ് സൂചന. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന സ്വപ്നയ്ക്ക് സമീപകാലത്തൊന്നും ജയില്‍ മോചിതയാവില്ലെന്നാണ് വിവരം. സഹതടവുകാരില്‍ നിന്ന് പൂര്‍ണമായും അകന്ന് കഴിയുന്നതിന്റെ അര്‍ത്ഥവും വ്യക്തമല്ല. അതേസമയം വിവാദമായ സിസ്റ്റര്‍ അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട് വനിതാ ജയിലില്‍ കഴിയുന്ന സിസ്റ്റര്‍ സ്റ്റെഫി ജയിലില്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നത് പ്രാര്‍ത്ഥനയ്ക്ക് വേണ്ടിയാണ്.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റ് അന്തേവാസിനിയും ബി.സി.എം. കോളേജ് പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. ഏറെ നാള് നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ശേഷമാണ് സ്റ്റെഫി കുറ്റക്കാരിയാണെന്ന് കോടതി വിധിക്കുന്നത്. അഭയ കൊല്ലപ്പെട്ടിട്ട് 27 വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ഓഗസ്റ്റ് 26നായിരുന്നു കേസില്‍ വിചാരണ തുടങ്ങിയത്. 2020 ഡിസംബര്‍ 22ന് കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചു.