Top

കുപ്പിവെള്ളമെന്ന വ്യാജേന കപ്പല്‍മാര്‍ഗം സ്വര്‍ണ്ണംകടത്തി?; കസ്റ്റംസിനോട് വ്യക്തത തേടി ഇഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുതിയ തലത്തിലേക്ക്. കപ്പല്‍മാര്‍ഗവും നയതന്ത്ര ചാനലിലൂടേയും സ്വര്‍ണക്കടത്ത് തടന്നതായാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിഗമനം.കഴിഞ്ഞ ഏപ്രില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാര്‍ഗോ സംബന്ധിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. യുഎഇ സര്‍ക്കാര്‍ കോസ്റ്റ് ജനറലിനെ അയച്ച കാര്‍ഗോ എത്തിയത് ഏപ്രില്‍ രണ്ടിനായിരുന്നു. കുപ്പിവെള്ളം എന്ന ലേബലിനാണ് കാര്‍ഗോ എത്തിയത്. അന്ന് തന്നെ സംശയത്തെ തുടര്‍ന്ന് കാര്‍ഗോ പരിശോധിക്കാന്‍ അസ്സസ്സിംഗ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പരിശോധനയില്ലാതെ കാര്‍ഗോ വിട്ടുകൊടുക്കുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ ആവശ്യപ്രകാരം എം […]

30 Nov 2020 12:11 AM GMT

കുപ്പിവെള്ളമെന്ന വ്യാജേന കപ്പല്‍മാര്‍ഗം സ്വര്‍ണ്ണംകടത്തി?; കസ്റ്റംസിനോട് വ്യക്തത തേടി ഇഡി
X

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുതിയ തലത്തിലേക്ക്. കപ്പല്‍മാര്‍ഗവും നയതന്ത്ര ചാനലിലൂടേയും സ്വര്‍ണക്കടത്ത് തടന്നതായാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിഗമനം.
കഴിഞ്ഞ ഏപ്രില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാര്‍ഗോ സംബന്ധിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. യുഎഇ സര്‍ക്കാര്‍ കോസ്റ്റ് ജനറലിനെ അയച്ച കാര്‍ഗോ എത്തിയത് ഏപ്രില്‍ രണ്ടിനായിരുന്നു. കുപ്പിവെള്ളം എന്ന ലേബലിനാണ് കാര്‍ഗോ എത്തിയത്.

അന്ന് തന്നെ സംശയത്തെ തുടര്‍ന്ന് കാര്‍ഗോ പരിശോധിക്കാന്‍ അസ്സസ്സിംഗ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പരിശോധനയില്ലാതെ കാര്‍ഗോ വിട്ടുകൊടുക്കുകയായിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ ആവശ്യപ്രകാരം എം ശിവശങ്കര്‍ മുതിര്‍ന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് പിന്നാലെയാണ് കാര്‍ഗോ വിട്ടു നല്‍കിയത്. കാര്‍ഗോ തുറക്കരുതെന്ന് നിര്‍ദേശം നല്‍കണമെന്നും സ്വപ്‌ന ശിവശങ്കറിനോട് പറയുന്നതടക്കമുള്ള വിവരങ്ങള്‍ വാട്‌സ് ആപ്പ് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

കാര്‍ഗോ വിട്ട് നല്‍കിയതില്‍ കസ്റ്റംസിനോട് വിവരം തേടാനാണ് ഇഡിയുടെ തീരുമാനം. എന്തടിസ്ഥാനത്തിലാണ് കാര്‍ഗോ വിട്ടുകൊടുത്തതെന്ന് വ്യക്തമാക്കാനാണ് കസ്റ്റംസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തേക്കും.

Next Story

Popular Stories