‘മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമെതിരെ മൊഴി നല്കാന് നിര്‍ബന്ധിച്ചു’; ഇഡിക്കെതിരെ സന്ദീപിന്റെ മൊഴി, ‘സഹകരിച്ചാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന് വാഗ്ദാനം’
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതരആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, മന്ത്രി കെടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചെന്ന് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോഴാണ് ഇഡി ഇക്കാര്യം നിര്‍ബന്ധിച്ചതെന്നും സന്ദീപ് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി. സഹകരിക്കുകയാണെങ്കില്‍ മാപ്പ് സാക്ഷിയാക്കാം, ജാമ്യം ലഭിക്കാന്‍ സഹായിക്കാം എന്നീ വാഗ്ദാനങ്ങളാണ് ഇഡി സന്ദീപിന് മുമ്പാകെ വച്ചത്. കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് […]

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതരആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, മന്ത്രി കെടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചെന്ന് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോഴാണ് ഇഡി ഇക്കാര്യം നിര്‍ബന്ധിച്ചതെന്നും സന്ദീപ് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി.
സഹകരിക്കുകയാണെങ്കില്‍ മാപ്പ് സാക്ഷിയാക്കാം, ജാമ്യം ലഭിക്കാന്‍ സഹായിക്കാം എന്നീ വാഗ്ദാനങ്ങളാണ് ഇഡി സന്ദീപിന് മുമ്പാകെ വച്ചത്. കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് പൂജപ്പുര ജയിലിലെത്തി അഞ്ചു മണിക്കൂറോളമാണ് സന്ദീപിനെ ചോദ്യം ചെയ്തത്.
ഇതിനിടെ ക്രൈംബ്രാഞ്ചിനെതിരെ ഇഡി രംഗത്ത് വന്നു. കോടതിയെ കബളിപ്പിച്ചാണ് സന്ദീപിനെ ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈംബ്രാഞ്ച് നേടിയെതെന്നുമാണ് ഇഡിയുടെ വാദം. സന്ദീപിനെ ചോദ്യം ചെയ്യുമെന്ന കാര്യം ക്രൈംബ്രാഞ്ച് അറിയിച്ചില്ലെന്നും കാട്ടി ഇഡി കോടതിയെ സമീപിച്ചു.
നേരത്തെ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് സന്ദീപ് ജില്ലാ ജഡ്ജിക്ക് കത്ത് നല്‍കിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന് നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.