‘പാര്‍ട്ടിക്കാരുടെ പേര് പറഞ്ഞ് ഭയപ്പെടുത്തും’; പൊട്ടിച്ച സ്വര്‍ണ്ണം തേടി ആരും വരില്ലെന്ന് ഉറപ്പായാല്‍ ജില്ലയ്ക്ക് പുറത്ത് വില്‍പ്പന
കണ്ണൂര്‍: രാമനാട്ടുകര അപകടത്തിന് പിന്നാലെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കണ്ണൂര്‍ ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘമാണ് പ്രധാനമായും സ്വര്‍ണ്ണം പൊട്ടിക്കാനായി എത്തുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ ആസ്ഥാനമാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ക്യാരിയര്മാരെക്കുറിച്ച് വിവരം ലഭിച്ചാല്‍ വിമാനത്താവളത്തിന് പുറത്ത് ഇവരെ കാത്ത് പൊട്ടിക്കല്‍ സംഘങ്ങള്‍ നിലയുറപ്പിക്കും. ക്യാരിയര്‍മാര്‍ സ്വര്‍ണം നഷ്ടപ്പെട്ട കാര്യം സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ നേരിട്ടറിയിച്ചാലും പൊട്ടിക്കല്‍ സംഘങ്ങളെ ഒന്നും ചെയ്യാനാവില്ല. കടത്തുന്ന സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് […]
26 Jun 2021 5:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: രാമനാട്ടുകര അപകടത്തിന് പിന്നാലെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കണ്ണൂര്‍ ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘമാണ് പ്രധാനമായും സ്വര്‍ണ്ണം പൊട്ടിക്കാനായി എത്തുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ ആസ്ഥാനമാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ക്യാരിയര്മാരെക്കുറിച്ച് വിവരം ലഭിച്ചാല്‍ വിമാനത്താവളത്തിന് പുറത്ത് ഇവരെ കാത്ത് പൊട്ടിക്കല്‍ സംഘങ്ങള്‍ നിലയുറപ്പിക്കും. ക്യാരിയര്‍മാര്‍ സ്വര്‍ണം നഷ്ടപ്പെട്ട കാര്യം സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ നേരിട്ടറിയിച്ചാലും പൊട്ടിക്കല്‍ സംഘങ്ങളെ ഒന്നും ചെയ്യാനാവില്ല.
കടത്തുന്ന സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്കാന് കഴിയാത്തതിനാല്‍ പൊട്ടിക്കല്‍ സംഘങ്ങളെ നേരിടാന്‍ മറ്റൊരു ഗുണ്ടാസംഘങ്ങളെ സമീപിക്കാനെ സാധിക്കൂ. ഈ ക്വട്ടേഷനുകളെ നേരിടാന്‍ പൊട്ടിക്കല്‍ സംഘം സജ്ജമായിരിക്കും. ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് ക്യാരിയറെ മര്‍ദ്ദിച്ച സംഭവം ഇരുട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആസഫലി എന്നയാളെ ആംബലന്‍സില്‍ തട്ടിക്കൊണ്ടുപോയി ഗുണ്ടകള്‍ ആക്രമിച്ചുവെന്നാണ് വിവരം. എസ്ഡിപിഐയില്‍ നിന്ന് കൂറുമാറിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ വ്യക്തമാവുന്നത് മറ്റൊന്നാണ്. ആസഫലിക്ക് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
രാമനാട്ടുകര കേസില്‍ പൊലീസ് അന്വേഷിക്കുന്ന അര്ജുന് ആയങ്കി സ്വര്‍ണത്തിന് എസ്കോര്‍ട്ട് പോകുന്നതിനോടപ്പം പൊട്ടിക്കാനും പദ്ധതിയൊരുക്കാറുണ്ട്. പാര്‍ട്ടിക്കാരുടെ പേര് പറഞ്ഞ് സ്വര്‍ണ്ണക്കടത്തുകാരുടെ പ്രത്യാക്രമണം തടയാന്‍ ആയങ്കി ശ്രമിക്കാറുണ്ടെന്നാണ് ഇപ്പോള്‍ ലഭ്യമാവുന്ന സൂചനകള്‍. പാനൂരിലെയും കൂത്തുപറമ്പിലെയും പാര്‍ട്ടിയുടെ നേതാക്കളുടെ ബന്ധം മറയാക്കി പ്രത്യാക്രമണങ്ങള്‍ തടയുന്നതിനൊപ്പം സ്വര്‍ണ്ണക്കടത്തുകാരെ ഭീഷണിപ്പെടുത്തി പണം തട്ടാനും ഇയാള്‍ ശ്രമിച്ചതായിട്ടാണ് അഭ്യൂഹങ്ങള്‍. ഇത്തരത്തില്‍ പൊട്ടിക്കുന്ന സ്വർണ്ണം ജില്ലയ്ക്ക് പുറത്ത് വില്‍പ്പന നടത്താറാണ് പതിവെന്നാണ് റിപ്പോർട്ട്.