സ്വപ്ന കസ്റ്റംസിന് നല്കിയ ആദ്യമൊഴി പുറത്ത്; ‘ശിവശങ്കറിന് സ്വര്ണകള്ളകടത്തിനെക്കുറിച്ച് അറിയില്ല’
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വര്ണകള്ളകടത്തിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി. സ്വപ്ന സുരേഷിന്റെ ആദ്യമൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കസ്റ്റംസ് ആക്ടിലെ 108 ാം വകുപ്പ് പ്രകാരമാണ് സ്വപ്ന സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പൂര്‍ണരൂപം റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. താനും സരിതും തമ്മിലുള്ള ബന്ധത്തെക്കുറിചും ശിവശങ്കരറിന് അറിയില്ലായിരുന്നുവെന്നും മറ്റെല്ലാ കാര്യങ്ങളിലും ശിവശങ്കര്‍ ഇടപെട്ടിരുന്നതായും സ്വപ്ന കസ്റ്റംസിന് നല്കിയ മൊഴിയില്‍ പറയുന്നു. തനിക്ക് ജോലി വാങ്ങി തന്നതും ശിവശങ്കറാണെന്നും സ്വപ്ന […]

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വര്ണകള്ളകടത്തിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി. സ്വപ്ന സുരേഷിന്റെ ആദ്യമൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കസ്റ്റംസ് ആക്ടിലെ 108 ാം വകുപ്പ് പ്രകാരമാണ് സ്വപ്ന സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പൂര്‍ണരൂപം റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.
താനും സരിതും തമ്മിലുള്ള ബന്ധത്തെക്കുറിചും ശിവശങ്കരറിന് അറിയില്ലായിരുന്നുവെന്നും മറ്റെല്ലാ കാര്യങ്ങളിലും ശിവശങ്കര്‍ ഇടപെട്ടിരുന്നതായും സ്വപ്ന കസ്റ്റംസിന് നല്കിയ മൊഴിയില്‍ പറയുന്നു. തനിക്ക് ജോലി വാങ്ങി തന്നതും ശിവശങ്കറാണെന്നും സ്വപ്ന പറഞ്ഞു.

പിടികൂടിയ സ്വര്‍ണ്ണം വിട്ടുനല്‍കാന്‍ ശിവശങ്കരനെ കൊണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ ശ്രമം നടത്തി. ലോക്കര്‍ എടുത്തു നല്കാന് സഹായിച്ചത് ശിവശങ്കറാണെന്നും സ്വപ്ന പറയുന്നു.

അതേസമയം താന്‍ സ്വപ്നക്ക് ജോലി നല്‍കിയത് അവരുടെ കഴിവിന്റെ അടിസ്ഥാനത്തിലാണെന്നു ശിവശങ്കര്‍ മൊഴി നല്കി. ദുബായ് രാജാവ് നല്കിയ പണം ആണെന്നാണ് സ്വപ്ന പറഞ്ഞിരുന്നതെന്നും ശിവശങ്കര്‍ മൊഴി നല്കി.
കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം രേഖപ്പെടുത്തുന്ന മൊഴി മജിസ്ട്രേറ്റിനു മുന്നില്‍ നല്കുന്ന മൊഴിക്കു തുല്യമാണ്. ഇതുപ്രകാരം, കള്ളക്കടത്തില്‍ പങ്കാളിയാണെന്ന് തെളിഞ്ഞാല്‍ കസ്റ്റംസ് ആക്ട് പ്രകാരമുള്ള കേസും ചുമത്താം.