Top

സ്വര്‍ണ്ണക്കടത്ത് കേസ്: സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്; മുന്‍മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് ബന്ധം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. കോണ്‍സുല്‍ ജനറലിനും കള്ളക്കടത്ത് സംഘത്തിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നും സ്വപ്‌നയും സരിത്തും മുഖേന മുന്‍മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നു എന്നുമാണ് കസ്റ്റംസിന്റെ ആരോപണം. വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍സുലര്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികള്‍ക്ക് ഉള്‍പ്പടെ […]

21 Jun 2021 6:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വര്‍ണ്ണക്കടത്ത് കേസ്: സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്; മുന്‍മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് ബന്ധം
X

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. കോണ്‍സുല്‍ ജനറലിനും കള്ളക്കടത്ത് സംഘത്തിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നും സ്വപ്‌നയും സരിത്തും മുഖേന മുന്‍മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നു എന്നുമാണ് കസ്റ്റംസിന്റെ ആരോപണം. വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍സുലര്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്.

കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികള്‍ക്ക് ഉള്‍പ്പടെ 53 പേര്‍ക്കാണ് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായാണ് നടപടി. മൂന്ന് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് 260 പേജുള്ള ഷോക്കോസ് നോട്ടീസ് കസ്റ്റംസ് അയച്ചത്.

മന്ത്രിമാരടക്കമുള്ളവരുമായി നേരിട്ട് ബന്ധമുണ്ടാക്കണമെന്ന് കോണ്‍സുല്‍ ജനറല്‍ സരിത് അടക്കമുള്ള പ്രതികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മന്ത്രിമാരടക്കമുളളവര്‍ പ്രോട്ടോകോള്‍ ലംഘിച്ച് കോണ്‍സുലേറ്റുമായി ഇടപെട്ടു. എംഇഎയോ പ്രോട്ടോകോള്‍ ഓഫീസറോ അറിയാതെയായിരുന്നു ഈ ഇടപെടല്‍. ഗുരുതരമായ ചട്ടലംഘനമാണ് ഇത്തരത്തില്‍ സര്‍ക്കാരിലെ ഉന്നത പദവികള്‍ വഹിക്കുന്നവരില്‍ നിന്നുണ്ടായെന്നും കസ്റ്റംസ് നോട്ടീസില്‍ പറയുന്നു.

സുരക്ഷഭീഷണി ഇല്ലാതിരുന്നിട്ട് കൂടി കോണ്‍സുല്‍ ജനറലിന് എസ് കാറ്റഗറി സുരക്ഷ നല്‍കി. ഇതോടെ വിമാനത്താവളം വഴി പരിശോധന കൂടാതെ യാത്ര സാധ്യമായി ഈ സൗകര്യം കള്ളക്കടത്തിന് ഉപയോഗിച്ചുവെന്നും കോണ്‍സുലേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് നയതന്ത്ര പാസ് നല്‍കിയെന്നും ആരോപിക്കുന്നുണ്ട്. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നും മൂന്നുതരം കള്ളക്കടത്ത് നടന്നെന്നും കസ്റ്റംസ് പറയുന്നു.

Also Read: സുധാകരന്റെ പരാമര്‍ശം കെപിസിസി അധ്യക്ഷ പദവിക്ക് ചേരാത്തതെന്ന് വിജയരാഘവന്‍; ‘പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്’

Next Story