Top

സ്വര്‍ണക്കടത്ത് പ്രതിയായ കസ്റ്റംസ് ഉദ്യോഗസ്ഥ സ്വപ്‌നയോട് സംസാരിച്ചത് മണിക്കൂറുകളോളം; പിന്നാലെ വിവാദ രഹസ്യമൊഴി; ആന്‍സി ഫിലിപ്പിന്റെ ജയില്‍ സന്ദര്‍ശനത്തേക്കുറിച്ച് അന്വേഷണം

സ്വര്‍ണ-ഡോളര്‍ കടത്ത് കേസ് അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്. 2018ല്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ കസ്റ്റംസ് ഉദ്യോഗസ്ഥ ആന്‍സി ഫിലിപ്പ് സ്വപ്‌ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിച്ചതിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സ്വപ്നയെ സന്ദര്‍ശിച്ചത് ആന്‍സി ഫിലിപ്പ് തന്നെയാണെന്ന് കസ്റ്റംസ് സൂപ്രണ്ട് സ്ഥിരീകരിച്ചു. വിവാദ ഉദ്യോഗസ്ഥ രണ്ടു തവണയാണ് സ്വപ്നയെ കണ്ടത്. നവംബര്‍ 15ന് അഞ്ചു മണിക്കൂറോളം സ്വപ്നയുടെ സമീപം ചെലവഴിച്ചു. കൊഫേപോസ കേസിന്റെ ഉത്തരവ് നല്‍കാന്‍ എന്ന പേരിലായിരുന്നു നീണ്ടുനിന്ന സന്ദര്‍ശനം. ഇതിനു […]

11 March 2021 10:00 AM GMT

സ്വര്‍ണക്കടത്ത് പ്രതിയായ കസ്റ്റംസ് ഉദ്യോഗസ്ഥ സ്വപ്‌നയോട് സംസാരിച്ചത് മണിക്കൂറുകളോളം; പിന്നാലെ വിവാദ രഹസ്യമൊഴി; ആന്‍സി ഫിലിപ്പിന്റെ ജയില്‍ സന്ദര്‍ശനത്തേക്കുറിച്ച് അന്വേഷണം
X

സ്വര്‍ണ-ഡോളര്‍ കടത്ത് കേസ് അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്. 2018ല്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ കസ്റ്റംസ് ഉദ്യോഗസ്ഥ ആന്‍സി ഫിലിപ്പ് സ്വപ്‌ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിച്ചതിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സ്വപ്നയെ സന്ദര്‍ശിച്ചത് ആന്‍സി ഫിലിപ്പ് തന്നെയാണെന്ന് കസ്റ്റംസ് സൂപ്രണ്ട് സ്ഥിരീകരിച്ചു. വിവാദ ഉദ്യോഗസ്ഥ രണ്ടു തവണയാണ് സ്വപ്നയെ കണ്ടത്. നവംബര്‍ 15ന് അഞ്ചു മണിക്കൂറോളം സ്വപ്നയുടെ സമീപം ചെലവഴിച്ചു. കൊഫേപോസ കേസിന്റെ ഉത്തരവ് നല്‍കാന്‍ എന്ന പേരിലായിരുന്നു നീണ്ടുനിന്ന സന്ദര്‍ശനം. ഇതിനു ശേഷമായിരുന്നു ഡോളര്‍ കടത്ത് കേസിലെ വിവാദമായ രഹസ്യമൊഴി സ്വപ്‌ന നല്‍കുന്നത്. അന്ന് അഞ്ചു മണിക്കൂര്‍ ചെലവഴിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് സംസ്ഥാന ഏജന്‍സികളുടെ വിലയിരുത്തല്‍.

നവംബര്‍ 18ന് കസ്റ്റംസ് സ്വപ്നയെ ചോദ്യം ചെയ്തു. 19ന് അറസ്റ്റു ചെയ്തു. നവംബര്‍ 19ലെ അറസ്റ്റ് രേഖപ്പെടുത്താനും ആന്‍സി ഫിലിപ്പ് എത്തി. നവംബര്‍ 25ന് കസ്റ്റഡിയില്‍ വാങ്ങി. ഡിസംബര്‍ മൂന്നിനാണ് സ്വപ്‌നയുടെ വിവാദമായ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ചെന്നൈയില്‍ നിന്നും ഡെപ്യൂട്ടേഷനിലാണ് ആന്‍സി ഫിലിപ്പ് തിരുവനന്തപുരത്ത് വന്നത്. കേസില്‍ പ്രതിയായാല്‍ ഡെപ്യൂട്ടേഷന്‍ അവസാനിക്കണമെന്നിരിക്കെയാണിത്. സ്വര്‍ണക്കടത്ത് കേസ് പ്രതിയായ ഉദ്യോഗസ്ഥയെ എയര്‍പോര്‍ട്ടില്‍ നിന്നും കാര്‍ഗോയിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്. ആന്‍സി ഫിലിപ്പിനെ നടപടി ഇല്ലാതെ സംരക്ഷിച്ചത് കസ്റ്റംസിലെ ഉന്നതനാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

2018 മാര്‍ച്ചില്‍ മുപ്പത് ലക്ഷം രൂപ വിലയുള്ള ഒരു കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ആയിരുന്ന ആന്‍സി ഫിലിപ്പ്, കസ്റ്റംസ് ഹവില്‍ദാര്‍ റാണിമോള്‍, ട്രാവല്‍ ഏജന്‍സി ഉടമ ഷബീര്‍ അക്ബര്‍ ഖാന്‍ എന്നിവര്‍ പ്രതികളാണ്. മെറ്റല്‍ ഡിറ്റക്ടറിന്റെ സമീപത്ത് വെച്ച് റാണിമോള്‍ക്ക് ഷബീര്‍ സ്വര്‍ണം കൈമാറി. കസ്റ്റംസ് സൂപ്രണ്ട് ആന്‍സി ഫിലിപ്പിന്റെ അറിവോടെയായിരുന്നു ഇത്. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രതികളെ കൈയ്യോടെ പിടികൂടി. കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറി. മറ്റൊരു കസ്റ്റംസ് സൂപ്രണ്ടായ സജ്ജീവ് കേസില്‍ മാപ്പുസാക്ഷിയാകുകയും പ്രതികള്‍ക്കെതിരെ മൊഴി നല്‍കുകയും ചെയ്തതാണ് കേസില്‍ വഴിത്തിരിവായത്. ആന്‍സി ഫിലിപ്പ് അടക്കമുള്ളവര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിബിഐയുടെ അഴിമതി നിരോധന വിഭാഗം ഇന്‍സ്‌പെക്ടര്‍ ചൗഹാനാണ് പ്രത്യേക സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Next Story

Popular Stories