
കുറച്ചുനാളത്തെ ഇടിവിന്ശേഷം തുടര്‍ച്ചയായി നാലാം ദിവസവും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. നാലുദിവസത്തിനിടെ സ്വര്‍ണ്ണവിലയില്‍ 1,120 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഇന്ന് മാത്രം സ്വര്‍ണ്ണത്തിന് പവന് 160 രൂപ കൂടി. ഇതോടെ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില പവന് 36,880 രൂപയായി ഉയര്‍ന്നു.
സ്വര്‍ണ്ണം ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 4,610 രൂപയായിട്ടുണ്ട്. നവംബര്‍ 30ന് ഒരുപവന് സ്വര്‍ണ്ണത്തിന് 35,760 രൂപയായിരുന്നു വില. കഴിഞ്ഞ 21 ദിവസത്തിനിടെ മാത്രം സ്വര്‍ണ്ണവിലയില്‍ മൂവായിരത്തോളം രൂപയുടെ ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വിലയിലെ ചാഞ്ചാട്ടത്തിനുശേഷം ഡിസംബര്‍ മാസത്തിലെ നാലുദിവസവും സ്വര്‍ണ്ണവില തുടര്‍ച്ചയായി ഉയരുകയായിരുന്നു.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വിലയില്‍ 0.1 ശതമാനം വര്‍ദ്ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വാക്സിന് ഉടന്‍ വിപണിയിലിറങ്ങിയേക്കുമെന്ന ശുഭസൂചകമായ വാര്‍ത്തകള്‍ പുറത്തെത്തുന്നതാണ് സ്വര്‍ണ്ണവില ഉയരാന്‍ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
- TAGS:
- Gold Price