Top

‘ലീഗിലേക്ക് പോകുന്നത് ആത്മഹത്യാപരം, മന്ത്രിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫ്’; അബ്ദുള്‍ വഹാബ്

മുസ്ലീം ലീഗിലേക്ക് മടങ്ങിപോകുക എന്നത് ഇന്ത്യന്‍ ലീഗിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ തീരുമാനമായിരിക്കുമെന്ന് ഐഎന്‍എല്‍ സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുള്‍ വഹാബ്. അത്തരത്തില്‍ യാതൊരു നിലപാടും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. മുസീം ലീഗിന്റെ ചതിക്കുഴിയില്‍ വീഴരുതെന്ന് മാത്രമാണ് ഇത്രയും നാള്‍ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തെന്ന നിലയില്‍ കാസിം ഇരിക്കൂറിനോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പതിനായിരത്തോളം സിപിഐഎം പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ് അഹമ്മദ് ദേവര്‍കോവിലിന്റെ വിജയം. അഹമ്മദ് ദേവർക്കോവിലിനെ […]

25 July 2021 10:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ലീഗിലേക്ക് പോകുന്നത് ആത്മഹത്യാപരം, മന്ത്രിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫ്’; അബ്ദുള്‍ വഹാബ്
X

മുസ്ലീം ലീഗിലേക്ക് മടങ്ങിപോകുക എന്നത് ഇന്ത്യന്‍ ലീഗിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ തീരുമാനമായിരിക്കുമെന്ന് ഐഎന്‍എല്‍ സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുള്‍ വഹാബ്. അത്തരത്തില്‍ യാതൊരു നിലപാടും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. മുസീം ലീഗിന്റെ ചതിക്കുഴിയില്‍ വീഴരുതെന്ന് മാത്രമാണ് ഇത്രയും നാള്‍ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തെന്ന നിലയില്‍ കാസിം ഇരിക്കൂറിനോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പതിനായിരത്തോളം സിപിഐഎം പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ് അഹമ്മദ് ദേവര്‍കോവിലിന്റെ വിജയം. അഹമ്മദ് ദേവർക്കോവിലിനെ തങ്ങള്‍ പാർട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല. അദ്ദേഹം മന്ത്രി സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇടത് മുന്നണിയാണ്. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുക മാത്രമാണ് പാർട്ടി ചെയ്തതെന്നും അബ്ദുള്‍ വഹാബ് വ്യക്തമാക്കി. പിഎസ് സി നിയമനത്തിന് കൈക്കൂലി വാങ്ങിയെന്നത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണെന്നും വഹാബ് അഭിപ്രായപ്പെട്ടു.

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ സിപിഐഎമ്മിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഐഎന്‍എല്ലിലെ തര്‍ക്കം പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമായാണ് ഇടതുമുന്നണി ഇതുവരെ കണ്ടിരുന്നത്. ഇടതുമുന്നണിയില്‍ ആരാണ് പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. മുന്നണിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികള്‍ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് മുന്നണി നേതാക്കള്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിര്‍ഭാഗ്യവെച്ചാല്‍ അതുണ്ടായി. ഇനി ഒപ്പമുണ്ടാകേണ്ടത് ആരാണ് എന്ന് തീരുമാനിക്കേണ്ടത് മുന്നണിയാണ്.

എല്ലാ മുന്‍കൂട്ടി തീരുമാനിച്ചിട്ടുള്ള ഒരു അജണ്ടയുടെ ഭാഗമാണെന്നും അബ്ദുള്‍ വഹാബ് ആരോപണം ഉയര്‍ത്തി. ഇത് സ്ഥീരീകരിക്കുന്നതാണ് കാസിം ഇരിക്കുറിന്റെ വാക്കുകളെന്നും കുറ്റപ്പെടുത്തി. ഒരു സംസ്ഥാന പ്രസിഡന്റ് നിലനില്‍ക്കെ സംസ്ഥാന കമ്മിറ്റിയോ, പ്രസിഡന്റോ, കൗണ്‍സിലോ ആവശ്യപ്പെടാതെ തന്നെ ഹംസ ഹാജിയെ വര്‍ക്കിംഗ് പ്രസിഡന്റായി നേരത്തെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഹംസ ഹാജിയെ സംസ്ഥാന പ്രസിഡന്റാക്കിയതായി കാസിം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്നും അബ്ദുള്‍ വഹാബ് കൂട്ടിച്ചേര്‍ത്തു.

ALSO READ: ‘തനി ഗുണ്ടായിസം, അപായപ്പെടുത്തുമെന്ന് ഭീഷണി, പേടിയുണ്ട് ; എംപിക്കും കൂട്ടര്‍ക്കുമെന്തേ വേറെ നിയമങ്ങള്‍’; വീഡിയോ പകര്‍ത്തിയ യുവാക്കള്‍

Popular

    Next Story