Top

‘ഇപ്പോഴത്തെ പിള്ളേരോട് ചൊറിയാന്‍ വന്നാല്‍ കേട്ട് നില്‍ക്കില്ല’; സ്വന്തം ആങ്ങളക്കൊപ്പം നിന്ന് പെണ്‍കുട്ടിക്ക് നേരെ സദാചാര ഗുണ്ടായിസം

സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം വഴിയരികില്‍ നിന്ന പെണ്‍കുട്ടിക്ക് നേരെ സദാചാര ഗുണ്ടായിസം. പത്തനംതിട്ടയിലെ വാഴമുട്ടത്താണ് സംഭവം നടന്നത്. തന്നെ അസഭ്യം പറഞ്ഞവരോട് ധൈര്യമായി പ്രതികരിക്കുകയും. തുടര്‍ന്ന് സംഭവം സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയും പെണ്‍കുട്ടി ചെയ്തു. മദ്യപിച്ച് ഓട്ടോറിക്ഷയില്‍ വന്ന രണ്ട് പേരാണ് പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ എത്തി വഴുക്കുണ്ടാക്കിയവരെ നേരിടുകയാണ് ഉണ്ടായത്. സമൂഹമാധ്യമത്തിലെ പല ഗ്രൂപ്പുകളിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ സദാചാരക്കാര്‍ക്ക് ആണും പെണ്ണും കൂടെ നിന്നാല്‍ അവിഹിമാണെന്നാണ് വിചാരം. പക്ഷെ ഇപ്പോഴത്തെ പിള്ളേരോട് ചൊറിയാന്‍ വന്നാല്‍ […]

23 April 2021 10:58 AM GMT

‘ഇപ്പോഴത്തെ പിള്ളേരോട് ചൊറിയാന്‍ വന്നാല്‍ കേട്ട് നില്‍ക്കില്ല’; സ്വന്തം ആങ്ങളക്കൊപ്പം നിന്ന് പെണ്‍കുട്ടിക്ക് നേരെ സദാചാര ഗുണ്ടായിസം
X

സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം വഴിയരികില്‍ നിന്ന പെണ്‍കുട്ടിക്ക് നേരെ സദാചാര ഗുണ്ടായിസം. പത്തനംതിട്ടയിലെ വാഴമുട്ടത്താണ് സംഭവം നടന്നത്. തന്നെ അസഭ്യം പറഞ്ഞവരോട് ധൈര്യമായി പ്രതികരിക്കുകയും. തുടര്‍ന്ന് സംഭവം സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയും പെണ്‍കുട്ടി ചെയ്തു. മദ്യപിച്ച് ഓട്ടോറിക്ഷയില്‍ വന്ന രണ്ട് പേരാണ് പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ എത്തി വഴുക്കുണ്ടാക്കിയവരെ നേരിടുകയാണ് ഉണ്ടായത്. സമൂഹമാധ്യമത്തിലെ പല ഗ്രൂപ്പുകളിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഈ സദാചാരക്കാര്‍ക്ക് ആണും പെണ്ണും കൂടെ നിന്നാല്‍ അവിഹിമാണെന്നാണ് വിചാരം. പക്ഷെ ഇപ്പോഴത്തെ പിള്ളേരോട് ചൊറിയാന്‍ വന്നാല്‍ നല്ല മറുപടി കിട്ടും. നമ്മള്‍ മിണ്ടാതെ എല്ലാം കേള്‍ക്കും എന്ന് കരുതണ്ട എന്നും പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ വാക്കുകള്‍:

‘റോഡ് സൈഡില്‍ ഞാന്‍ ഒരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളും നില്‍ക്കുന്നതിന്റെ പ്രശ്‌നമാണോ എന്ന് അറിയില്ല. രണ്ട് പേര്‍ മദ്യപിച്ച് വന്ന് അസഭ്യമായ ഭാഷയില്‍ വന്ന് സംസാരിച്ചു. മദ്യപിച്ചത് കൊണ്ട് ഞാന്‍ ഒന്നും പ്രതികരിക്കാന്‍ പോയില്ല. പക്ഷെ അവര്‍ എംഎല്‍എയെ വിളിക്കും, നിങ്ങളാരാണ് ഇവിടെ നില്‍ക്കാന്‍ എന്നൊക്കെ പറഞ്ഞു. നമ്മള്‍ ഒരുപാട് നേരം മിണ്ടാതിരുന്നു. പിന്നെയും പറയാന്‍ തുടങ്ങിയപ്പോള്‍ പ്രതികരിച്ചു. ഇങ്ങനെ കൊറേ സദാചാരക്കാരുണ്ട്. എന്റെ സ്വന്തം ആങ്ങളയാണ് ഈ നില്‍ക്കുന്നത്. ബാക്കിയുള്ളവരും അതുപോലെ തന്നെ. വീട്ടില്‍ പറഞ്ഞിട്ടാണ് വന്നിരിക്കുന്നത്. അതുകൊണ്ട് നമുക്ക് പേടിക്കേണ്ട കാര്യമില്ല. അവര്‍ മദ്യപിച്ചാണ് വണ്ടി ഓടിക്കുന്നത്. ഞങ്ങള്‍ റോഡ് സൈഡിലാണ് നില്‍ക്കുന്നത്. അവര്‍ക്ക് നമ്മളെ പറയാനുള്ള യാതൊരു അവകാശവുമില്ല. പിന്നെ എന്നെ അവര്‍ വളരെ മോശമായ രീതിയില്‍ തെറി പറഞ്ഞു. ഈ സദാചാരക്കാര്‍ക്ക് ആണും പെണ്ണും കൂടെ നിന്നാല്‍ അവിഹിതമാണെന്നാണ് വിചാരം. പക്ഷെ ഇപ്പോഴത്തെ പിള്ളേരോട് ചൊറിയാന്‍ വന്നാല്‍ നല്ല മറുപടി കിട്ടും. നമ്മള്‍ മിണ്ടാതെ എല്ലാം കേള്‍ക്കും എന്ന് കരുതണ്ട.’

സദാചാരോളികൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ:1) നിങ്ങൾ ജീവിക്കുന്നത് ഇന്ത്യയിലാണ്, സഞ്ചാര സ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവും ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകുന്ന അവകാശങ്ങളാണ്.2) ഇത് 21ആം നൂറ്റാണ്ടാണ്. മാർഷ്യലാർട്സ് ഒക്കെ ലിംഗഭേതമന്യേ അഭ്യസിച്ചു പഠിച്ചു വളർന്നു വരുന്ന തലമുറയാണ് ഇന്നുള്ളത്. ചൊറിഞ്ഞു ചെന്ന് എങ്ങാനും കണക്കിന് കിട്ടികഴിയുമ്പോൾ കിടന്ന് മോങ്ങരുത്.3) Social media അടക്കം live telecast ഉൾപ്പെടെ recording facility ചെയ്യാനുള്ള സംവിധാനങ്ങൾ ഇന്ന് ഭൂരിഭാഗം ആളുകളും സ്വയക്തമാക്കി കഴിഞ്ഞു. തെളിവടക്കം നിയമപരമായി പോയാൽ, സഞ്ചാര സ്വാതന്ത്ര്യ നിഷേധം ഉൾപ്പെടെ കുറ്റങ്ങൾ ചാർത്തി നല്ല വക്കീൽ വിചാരിച്ചാൽ അകത്ത് കിടന്ന് ഉണ്ട തിന്നാം കുറച്ച് കാലം.4) ഒറ്റയ്ക്ക് സ്ത്രീ നിൽക്കുന്നതൊന്നും അത്ര ശരിയല്ല മോളൂസേ എന്ന് വിലപിക്കുന്ന കേശവൻമാമന്മാർ ഒന്ന് മനസ്സിലാക്കുക; Evening ഉം night ഉം shift വർക്കുകൾ ഉൾപ്പെടെ ലിംഗഭേതമന്യേ ചെയ്യുന്ന പുതിയ തലമുറയിലെ പൗരന്മാർക്ക് നിങ്ങളുടെ സദാചാരമല്ല വേണ്ടത്, അവർക്ക് ആവശ്യം ഭരണഘടന ഉറപ്പ് വരുത്തുന്ന വ്യക്തിസ്വാതന്ത്ര്യത്തിൽ ജീവിക്കാനുള്ള സൗകര്യവും പ്രശ്നങ്ങളെ അഭിമുഖീകരിച്ചു പടപൊരുത്തനുള്ള കരുത്തുമാണ്.5) പഴയ തലമുറ വളർത്തിക്കൊണ്ട് വന്ന സ്ത്രീ സുരക്ഷ ഇല്ലായ്മയും ശരീരം വിറ്റു ജീവിക്കുന്ന ലൈംഗീക തൊഴിലാളികൾക്ക് മാത്രം രാത്രിയിൽ പുറത്തിറങ്ങി നടക്കാനുള്ള നിങ്ങളുടെ കപട സദാചാര പൊതുബോധത്തിന്റെ സ്വാതന്ത്ര്യ ടിക്കറ്റും അല്ല ഇന്നത്തെ തലമുറയ്ക്ക് ആവശ്യം, നിങ്ങളോ അങ്ങനെ ജീവിച്ചു! ഇവരെങ്കിലും സ്വതന്ത്രമായി ജീവിക്കട്ടെ.6) ചുവന്ന പൊട്ടും കുത്തി തലമുടിയും നീട്ടി വളർത്തി ശരീരആകാരം പ്രദർശിപ്പിക്കുന്ന ബ്ലൗസും ഇട്ട് വയറ് കാണിച്ചു സാരിയും ഉടുത്ത് നാണം കുണുങ്ങി നടക്കുന്ന കുല സ്ത്രീകളെ വാർത്തെടുത്ത് ജീവിച്ച പഴയകാല പുരുഷമേധാവിത്ത സമൂഹത്തിന്, മുടിവെട്ടി ഷർട്ടും പാന്റ്സും ഇട്ട് നടക്കുമ്പോൾ ഉണ്ടകുന്ന ചൊറിച്ചിൽ നിങ്ങളുടെ മക്കളിലേക്ക് പകർന്നു കൊടുക്കാതെ സൂക്ഷിക്കുക, ഇല്ലേൽ അവർ ഭാവിയിൽ നേരിടേണ്ടി വരുന്നത് നിങ്ങൾക്ക് ഇന്ന് കിട്ടുന്ന മാനക്കേടിന്റെ ഇരട്ടിയായിരിക്കും.8) നിങ്ങൾ ജീവിച്ചു വളർത്തിയെടുത്ത ഈ സദാചാര സോസൈറ്റി വെറും 'മൈരാ'ണെന്ന് അറിയാം, അതുപോലെയുള്ള ഒരു 'മൈര്' സോസൈറ്റിയും സദാചാരവും പുതിയ തലമുറയ്ക്ക് ആവശ്യമില്ല.8) ഉഭയസമ്മതത്തോടെയുള്ള ലൈംഗീകത ഇന്ത്യൻ നിയമപ്രകാരം പാപമല്ല. ലൈംഗീക ദാരിദ്ര്യത്തിൽ ജീവിച്ചു വളർന്നു വന്ന സദാചാരോളികൾക്ക് അത് ചൊറിച്ചിലുണ്ടാക്കുന്നുണ്ടെങ്കിൽ മാറിയിരുന്നു ചൊറിയുകയല്ലാതെ നിവൃത്തിയില്ല.7) ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളും കടമകളും പാലിക്കാൻ കഴിയില്ലെങ്കിൽ വല്ല പാകിസ്താനിലേക്കും പോയി ജീവിക്കു സദാചാരോളികളെ.സദാചാരോളികളുടെ കിളി പറത്തിയ ഈ കുട്ടിക്ക് അഭിനന്ദനങ്ങൾ🤝

Posted by Maya Prakash on Thursday, April 22, 2021
Next Story

Popular Stories