പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തികൊന്നു; സഹോദരിക്കും പരിക്ക്
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു. മലപ്പുറം പെരുന്തല്‍മണ്ണയിലാണ് സംഭവം. എളാട് സ്വദേശി ദൃശ്യയാണ് മരിച്ചത്. സഹോദരി ദേവക്കും കുത്തേറ്റു.ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. ദൃശ്യയും ദേവയും വീടിന്റെ രണ്ടാം നിലയിലെ മുറിക്കകത്ത് ഇരിക്കുകയായിരുന്നു. അവിടെക്ക് എത്തിയ യുവാവ് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. ദൃശ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന മരം മുറിച്ചു; ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തിയെന്ന് ക്രൈം ബ്രാഞ്ച് പ്രതി വിനീഷ് വിനോദിനെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ കടയും പ്രതി കത്തിച്ചു. […]
16 Jun 2021 11:41 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു. മലപ്പുറം പെരുന്തല്‍മണ്ണയിലാണ് സംഭവം. എളാട് സ്വദേശി ദൃശ്യയാണ് മരിച്ചത്. സഹോദരി ദേവക്കും കുത്തേറ്റു.
ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. ദൃശ്യയും ദേവയും വീടിന്റെ രണ്ടാം നിലയിലെ മുറിക്കകത്ത് ഇരിക്കുകയായിരുന്നു. അവിടെക്ക് എത്തിയ യുവാവ് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. ദൃശ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പ്രതി വിനീഷ് വിനോദിനെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ കടയും പ്രതി കത്തിച്ചു. കട ഇന്നലെ രാത്രിയോടെയാണ് കത്തിച്ചത്. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തി തീഅണക്കുകയായിരുന്നു. ദൃശ്യയെ കുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരി ദേവക്ക് പരിക്കേറ്റത്.
- TAGS:
- attack
- Malappuram