Top

‘തിയറ്റര്‍ അടച്ചത് കൊവിഡ് കാരണമല്ല, ആരോഗ്യ പ്രശ്‌നത്താല്‍’; ഗിരിജ തിയറ്റര്‍ അടപ്പിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് ഉടമ

തൃശൂര്‍ ഗിരിജ തിയറ്റര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടപ്പിച്ചു എന്ന വാര്‍ത്ത വ്യാജമെന്ന് തിയറ്റര്‍ ഉടമ. ജീവനക്കാര്‍ക്ക് കൊവിഡ് വന്നതുകൊണ്ടല്ല താന്‍ തിയറ്റര്‍ അടച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം തിയറ്റര്‍ നിലവില്‍ നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്തതിനാലാണെന്ന് തിയറ്റര്‍ ഉടമ ഗിരിജ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. കൊവിഡ് കാരണമാണ് തന്റെ തിയറ്റര്‍ അടച്ചതെന്ന് മറ്റ് തിയറ്ററുകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പരക്കുന്നത്. സെക്കന്റ് ഷോയ്ക്ക് ഇന്നലെ നൂറ് പേരില്‍ മുകളില്‍ ആളുകള്‍ ഉണ്ടായിരുന്നു. ഒരിക്കലും ആളുകളുടെ എണ്ണം […]

18 April 2021 11:19 PM GMT
പ്രിയങ്ക രവീന്ദ്രൻ

‘തിയറ്റര്‍ അടച്ചത് കൊവിഡ് കാരണമല്ല, ആരോഗ്യ പ്രശ്‌നത്താല്‍’; ഗിരിജ തിയറ്റര്‍ അടപ്പിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് ഉടമ
X

തൃശൂര്‍ ഗിരിജ തിയറ്റര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടപ്പിച്ചു എന്ന വാര്‍ത്ത വ്യാജമെന്ന് തിയറ്റര്‍ ഉടമ. ജീവനക്കാര്‍ക്ക് കൊവിഡ് വന്നതുകൊണ്ടല്ല താന്‍ തിയറ്റര്‍ അടച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം തിയറ്റര്‍ നിലവില്‍ നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്തതിനാലാണെന്ന് തിയറ്റര്‍ ഉടമ ഗിരിജ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു.

കൊവിഡ് കാരണമാണ് തന്റെ തിയറ്റര്‍ അടച്ചതെന്ന് മറ്റ് തിയറ്ററുകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പരക്കുന്നത്. സെക്കന്റ് ഷോയ്ക്ക് ഇന്നലെ നൂറ് പേരില്‍ മുകളില്‍ ആളുകള്‍ ഉണ്ടായിരുന്നു. ഒരിക്കലും ആളുകളുടെ എണ്ണം കുറഞ്ഞിട്ടല്ല തിയറ്റര്‍ അടച്ചത് എന്നും ഗിരിജ വ്യക്തമാക്കി.

കൊവിഡിന്റെ ആദ്യ വരവില്‍ തിയറ്റര്‍ അടച്ചപ്പോള്‍ ഗിരിജ തിയറ്ററിലെ രണ്ട് ജീവനക്കാര്‍ മറ്റ് ജോലികളില്‍ പ്രവേശിച്ചിരുന്നു. പിന്നീട് തിയറ്റര്‍ തുറന്നപ്പോഴും അവര്‍ക്ക് മടങ്ങിയെത്താനായില്ല. അതില്‍ ഒരാള്‍ക്ക് 61 വയസ് പ്രായമുള്ളതിനാല്‍ ജോലി ചെയ്യുന്നില്ല. ഇതേ തുടര്‍ന്ന് തിയറ്ററില്‍ ജീവനക്കാരുടെ എണ്ണം കുറയുകയായിരുന്നു. കൊവിഡിന് ശേഷം വെള്ളം എന്ന സിനിമ വെച്ചാണ് ഈ തിയറ്റര്‍ വീണ്ടും തുറക്കുന്നത്. പിന്നെ വന്ന സുനാമി, സാജന്‍ ബാക്കറിക്കൊന്നും കളക്ഷന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്ക് സ്റ്റാഫ് കുറവാണെങ്കിലും നടത്തി കൊണ്ട് പോകാന്‍ കഴിഞ്ഞിരുന്നു. പക്ഷെ പിന്നീട് വന്ന അനുഗ്രഹീതന്‍ ആന്റണി, നായാട്ട് എന്നീ ചിത്രങ്ങള്‍ ഹൗസ് ഫുള്‍ ആയാണ് ഓടിക്കൊണ്ടിരുന്നത്. അതിനാല്‍ തിയറ്റര്‍ ഓണറിന് പുറമെ ഹെഡ് ഓപ്പറേറ്ററായും, കാന്റീനുലുമെല്ലാം താന്‍ തന്നെയാണ് ജോലി ചെയ്തിരുന്നതെന്നും ഗിരിജ പറഞ്ഞു.

ഗിരിജ തിയറ്റര്‍ ഉടമയുടെ വാക്കുകള്‍:

‘ഞാന്‍ തിയറ്റര്‍ അടച്ചിട്ടുള്ളത് കൊവിഡ് പോസിറ്റീവ് സ്റ്റാഫ് കാരണമല്ല. മൂന്നാഴ്ച്ചയായിട്ട് എന്റെ സ്റ്റാഫുകള്‍ ലീവിലായിരുന്നു. ഞാന്‍ കൊവിഡിന് ശേഷം വെള്ളം എന്ന സിനിമ വെച്ചാണ് ഈ തിയറ്റര്‍ വീണ്ടും തുറക്കുന്നത്. പിന്നെ വന്ന സുനാമി, സാജന്‍ ബാക്കറിക്കൊന്നും കളക്ഷന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്ക് സ്റ്റാഫ് കുറവാണെങ്കിലും നടത്തി കൊണ്ട് പോകാന്‍ കഴിഞ്ഞിരുന്നു. കൊവിഡിന് ശേഷം തിയറ്റര്‍ പണ്ടത്തെ പോലെ ആയിട്ടുണ്ടായിരുന്നില്ല. അമ്പത് ശതമാനമാണ് പ്രദര്‍ശനാനുമതി പിന്നെ സെക്കന്റ് ഷോ കൂടി കട്ട് ചെയ്തപ്പോള്‍ എനിക്ക് തിയറ്റര്‍ നടത്താന്‍ വലിയ പ്രശ്‌നമില്ലായിരുന്നു. പക്ഷെ സെക്കന്റ് ഷോ അനുവദിച്ചപ്പോള്‍ എനിക്ക് ആദ്യം കിട്ടിയ സിനിമ അനുഗ്രഹീതന്‍ ആന്റണിയാണ്. തൃശ്ശൂര്‍ ഞങ്ങളുടെ തിയറ്ററിന് മാത്രമാണ് ആ സിനിമ കിട്ടിയത്. അതിന് ശേഷം എനിക്ക് കിട്ടിയ സിനിമ നായാട്ടാണ്. രണ്ടും ഹൗസ്ഫുള്‍ ആയി ഓടുന്ന ചിത്രമായിരുന്നു.

എന്റെ രണ്ട് സ്റ്റാഫുകള്‍ കൊവിഡ് ആദ്യം വന്ന സമയത്ത് മറ്റ് ജോലികള്‍ക്കായി പോയിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ഇപ്പോള്‍ വരാന്‍ സാധിക്കാത്തത്. അതില്‍ ഒരാള്‍ക്ക് 61 വയസാണ് പ്രായം. നിലവിലെ സാഹചര്യത്തില്‍ ജോലിക്ക് പോകാന്‍ കഴിയാത്തതുകൊണ്ട് അദ്ദേഹം റിട്ടയറായി ഇരിക്കുകയാണ്. ആദ്യം ചെറിയ സിനിമകളായതുകൊണ്ട് വലിയ പ്രശ്‌നമില്ലായിരുന്നു. പക്ഷെ രണ്ട് ഹൗസ് ഫുള്‍ ചിത്രങ്ങള്‍ വന്നപ്പോളാണ് തിരക്ക് കൂടിയത്. തിയറ്ററില്‍ ഞാനും, മാനേജറും, ഒരു ഓപ്പറേറ്ററും, പിന്നെ ക്ലീനിങ്ങ് ചെയ്യുന്ന സ്റ്റാഫും മാത്രമ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ നാല് പേര്‍ കൂടിയാണ് തിയറ്റര്‍ തിരക്ക് സമയത്ത് നടത്തിയിരുന്നത്.

ഞാന്‍ ഈ തിയറ്ററിന്റെ ഓണറാണ്. അതിന് പുറമെ ഹെഡ് ഓപ്പറേറ്ററാണ്, കാന്റീനിലും പണിയെടുത്തിരുന്നു. ഇങ്ങനെ എല്ലായിടത്തും ആളില്ലാത്തതുകൊണ്ട് പണിയെടുത്ത് വയ്യാതെ ആയി ഞാന്‍ തിയറ്റര്‍ അടച്ചതാണ്. യൂട്രസില്‍ ഫൈബ്രോയിഡായതിനാല്‍ അമിതമായി ബ്ലീഡിങ്ങ് ഉണ്ടായിരുന്നു. ഇതുകൊണ്ട് എനിക്ക് തീരെ വയ്യാതായിരുന്നു. മാനേജര്‍ക്കാണെങ്കില്‍ വാക്‌സിന്‍ എടുക്കാന്‍ ലീവ് വേണമെന്ന് പറഞ്ഞു. പിന്നെയുള്ള സ്റ്റാഫിന്റെ അച്ഛന്‍ ക്യാന്‍സര്‍ ബാധിതനാണ്. ഇതെല്ലാം കാരണം ഞാന്‍ തന്നെ തീരുമാനം എടുത്ത് തിയറ്റര്‍ അടച്ചതാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ഇവിടെ വന്നിട്ടില്ല. മറ്റ് തിയറ്ററുകള്‍ കൊവിഡ് കാരണമാണ് എന്റെ തിയറ്റര്‍ അടച്ചതെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പരക്കുന്നത്.

സെക്കന്റ് ഷോക്ക് ഇന്നലെ നൂറ് പേരില്‍ മുകളില്‍ ആളുകള്‍ ഉണ്ടായിരുന്നു. അത്രയും പണിയെടുക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഞാന്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. അങ്ങനെയാണ് നാളെ മുതല്‍ പ്രദര്‍ശനം ഉണ്ടാകില്ലെന്ന് പറഞ്ഞ് ഞാന്‍ ഫേസ്ബുക്ക് പോസറ്റ് ഇട്ടത്. ഇത്തരം പ്രശ്‌നങ്ങള്‍ ഞാന്‍ നേരിടാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഞാന്‍ 2008ല്‍ ആരംഭിച്ചതാണ് തിയറ്റര്‍ അന്ന് മുതലെ ഇത്തരം പ്രശ്‌നങ്ങള്‍ പല തിയറ്ററുകളില്‍ നിന്നും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഞങ്ങള്‍ ഒരിക്കലും ആളുകളുടെ എണ്ണം കുറഞ്ഞിട്ടല്ല തിയറ്റര്‍ അടച്ചത്. സിനിമ കാണാന്‍ ഗര്‍ഭിണികളും കുട്ടികളും വരുന്നുണ്ട്. ഇതേ തുടര്‍ന്ന് ബോധലത്കരണം നടത്താന്‍ പറഞ്ഞ് തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അപേക്ഷ കൊടുത്തിരുന്നു. സെക്കന്റ് ഷോ ഇല്ലാത്തതുകൊണ്ട് എന്തായാലും പുതിയ സിനിമകള്‍ വരില്ല. പിന്നെ തൃശൂര്‍ വല്ലാതെ കേസുകള്‍ കൂടുകയാണ് അപ്പോ എന്തായാലും കള്കടര്‍ തിയറ്ററുകള്‍ അടക്കാന്‍ പറയും എന്ന വിശ്വാസത്തിലാണ്.’

Next Story