‘കെ എം ഷാജിയെ വിടാതെ ഇഞ്ചി വിവാദം’; മൊഴിയും സത്യവാങ്മൂലവും തമ്മില്‍ വൈരുദ്ധ്യമെന്ന് റിപ്പോര്‍ട്ട്
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ അന്വേഷണം പുരോഗമിക്കെ കെ എം ഷാജിക്ക് തെരഞ്ഞെടുപ്പ് സത്യവാങ്മൂലവും കുരുക്കാവുന്നു. വരുമാന സ്രോതസ്സ് സംബന്ധിച്ച് കെ എം ഷാജി സമര്‍പ്പിച്ച സത്യവാങ് മൂലങ്ങളില്‍ തന്നെ പൊരുത്തക്കേടുകള്‍ ഉള്ളതായി വിജിലന്‍സ് കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളിലും വിജിലന്‍സിനു സമര്‍പ്പിച്ച രേഖകളിലുമാണ് വ്യത്യസ്ത കണക്കുകള്‍ ഷാജി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം കെ എം ഷാജി സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നാണ് ആക്ഷേപം. തന്റെ വരുമാന മാര്‍ഗ്ഗം […]
11 July 2021 2:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ അന്വേഷണം പുരോഗമിക്കെ കെ എം ഷാജിക്ക് തെരഞ്ഞെടുപ്പ് സത്യവാങ്മൂലവും കുരുക്കാവുന്നു. വരുമാന സ്രോതസ്സ് സംബന്ധിച്ച് കെ എം ഷാജി സമര്‍പ്പിച്ച സത്യവാങ് മൂലങ്ങളില്‍ തന്നെ പൊരുത്തക്കേടുകള്‍ ഉള്ളതായി വിജിലന്‍സ് കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളിലും വിജിലന്‍സിനു സമര്‍പ്പിച്ച രേഖകളിലുമാണ് വ്യത്യസ്ത കണക്കുകള്‍ ഷാജി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം കെ എം ഷാജി സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നാണ് ആക്ഷേപം. തന്റെ വരുമാന മാര്‍ഗ്ഗം ഇഞ്ചി കൃഷി ആണെന്നായിരുന്നു കെ എം ഷാജിയുടെ പ്രധാന പരാമര്‍ശം. എന്നാല്‍ 2021 ലെ തെരഞ്ഞെടുപ്പ് രേഖകളില്‍ ഇഞ്ചികൃഷിയെ പറ്റി മിണ്ടാട്ടമില്ല. കാര്‍ഷിക വരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഷാജി മറച്ചുവച്ചു.
ഭാര്യയുടെ വരുമാന സ്രോതസിലും കൃഷി പ്രതിപാതിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കാര്‍ഷിക വരുമാനം വിജിലന്‍സ് പരിശോധിക്കുന്നത്. കെഎം ഷാജി വയനാട്ടില്‍ ഭൂമി വാങ്ങക്കൂട്ടിയതും ഇതിന്റെ ഭാഗമായി പരിശോധിക്കും. വയനാട്ടിലെ ഭൂമി ഇഞ്ചികൃഷിക്ക് യോഗ്യമാണോ എന്നുള്‍പ്പെടെയാണ് പരിശോധിക്കുന്നത്. ഇതിനായി കാര്‍ഷിക വിദഗ്ദരുടെ സഹായവും തേടുമെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ഷാജിക്ക് വിധേയമാകേണ്ടിവരും. അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലീംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.