Top

ഇന്ത്യയില്‍ ഇംഗ്ലണ്ട് തകര്‍ന്ന് തരിപ്പണമായതിന് പിന്നില്‍ റൊട്ടേഷന്‍ പോളിസി; രൂക്ഷ പ്രതികരണവുമായി ജോഫ്ര ബോയ്‌കോട്ട്

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് തകര്‍ന്ന് തരിപ്പണമായതിന് പിന്നില്‍ റൊട്ടേഷന്‍ പോളിസിയെന്ന് ഇതിഹാസ താരം ജോഫ്ര ബോയ്‌കോട്ട്. ഇംഗ്ലീഷ് മാധ്യമമായ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ താരത്തിന്റെ വിമര്‍ശനം. ഒരു പരമ്പര പൂര്‍ണമായും കളിക്കാന്‍ കഴിയില്ലെങ്കില്‍ താരങ്ങളെ തെരഞ്ഞെടുക്കരുതെന്നും ബോയ്‌കോട്ട് വിമര്‍ശിച്ചു. സ്റ്റാര്‍ സ്പിന്നര്‍ മോയീന്‍ അലി ഉള്‍പ്പെടെയുള്ളവര്‍ക്ക് റൊട്ടേഷന്‍ പോളിസി പ്രകാരം വിശ്രമം നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. ഇത് ടീമിന് തിരിച്ചടിയായെന്ന് ബോയ്ക്കോട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തോടുള്ള കടമ നിര്‍വ്വഹിച്ച ശേഷം മാത്രമെ മറ്റു ടൂര്‍ണമെന്റുകളിലേക്ക് താരങ്ങളെ […]

10 March 2021 1:53 AM GMT

ഇന്ത്യയില്‍ ഇംഗ്ലണ്ട് തകര്‍ന്ന് തരിപ്പണമായതിന് പിന്നില്‍ റൊട്ടേഷന്‍ പോളിസി; രൂക്ഷ പ്രതികരണവുമായി ജോഫ്ര ബോയ്‌കോട്ട്
X

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് തകര്‍ന്ന് തരിപ്പണമായതിന് പിന്നില്‍ റൊട്ടേഷന്‍ പോളിസിയെന്ന് ഇതിഹാസ താരം ജോഫ്ര ബോയ്‌കോട്ട്. ഇംഗ്ലീഷ് മാധ്യമമായ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ താരത്തിന്റെ വിമര്‍ശനം. ഒരു പരമ്പര പൂര്‍ണമായും കളിക്കാന്‍ കഴിയില്ലെങ്കില്‍ താരങ്ങളെ തെരഞ്ഞെടുക്കരുതെന്നും ബോയ്‌കോട്ട് വിമര്‍ശിച്ചു. സ്റ്റാര്‍ സ്പിന്നര്‍ മോയീന്‍ അലി ഉള്‍പ്പെടെയുള്ളവര്‍ക്ക് റൊട്ടേഷന്‍ പോളിസി പ്രകാരം വിശ്രമം നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. ഇത് ടീമിന് തിരിച്ചടിയായെന്ന് ബോയ്ക്കോട്ട് ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തോടുള്ള കടമ നിര്‍വ്വഹിച്ച ശേഷം മാത്രമെ മറ്റു ടൂര്‍ണമെന്റുകളിലേക്ക് താരങ്ങളെ വിടാന്‍ പാടുള്ളുവെന്നും ബോയ്കോട്ട് പറഞ്ഞു. അടുത്തുവരുന്ന ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ പരിഗണിച്ചാണ് ബബ്ള്‍ സംവിധാനത്തിനോടൊപ്പം റൊട്ടേഷന്‍ പോളിസി സംവിധാനം ഏര്‍പ്പെടുത്താന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായതെന്നും വിമര്‍ശനമുണ്ട്. ഐപിഎല്ലിലെ തിരക്കിട്ട ഷെഡ്യൂളിന് അനുസരിച്ച് താരങ്ങള്‍ക്ക് വിശ്രമം വേണ്ടതുണ്ടെന്ന കാര്യം പരിഗണിച്ചായിരുന്നു ബോര്‍ഡിന്‍റെ നടപടി.

അതേസമയം താരങ്ങള്‍ പണത്തിന് പിറകെ പോകുന്നുവെന്നും ജോഫ്ര ബോയ്‌ക്കോട്ട് പരോക്ഷമായി വിമര്‍ശിക്കുന്നു. നാലാം മത്സരത്തില്‍ ബെന്‍ സ്‌റ്റോക്‌സ് ഉള്‍പ്പെടെയുള്ള ഓള്‍റൗണ്ടറിന് അമിത ഭാരം ചുമക്കേണ്ടി വന്നുവെന്നും നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. റൊട്ടേഷന്‍ പോളിസി ടീമിന്റെ ഓവറോള്‍ പ്രകടനത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയെന്നും വിലയിരുത്തലുണ്ട്.

Next Story

Popular Stories