Top

പാണ്ഡ്യക്ക് ഒരു ഓവറില്‍ 25 റണ്‍സ് നേടുന്നത് സിമ്പിളാണ്; താരത്തിന്റെ പ്രകടന്നത്തില്‍ ആശ്ചര്യമില്ലെന്ന് ഗംഭീര്‍

ഹാര്‍ദിക് പാണ്ഡ്യയുടെ മാസ്മരിക പ്രകടനമായിരുന്നു ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

7 Dec 2020 7:54 AM GMT

പാണ്ഡ്യക്ക് ഒരു ഓവറില്‍ 25 റണ്‍സ് നേടുന്നത് സിമ്പിളാണ്; താരത്തിന്റെ പ്രകടന്നത്തില്‍ ആശ്ചര്യമില്ലെന്ന് ഗംഭീര്‍
X

ഹാര്‍ദിക് പാണ്ഡ്യയുടെ മാസ്മരിക പ്രകടനമായിരുന്നു ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഏതൊരു വിജയലക്ഷ്യവും മറികടക്കാന്‍ സാധിക്കുന്ന താരമാണ് പാണ്ഡ്യ എന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പറഞ്ഞു. എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ മഹേന്ദ്ര സിംഗ് ധോണിയേയും യുവരാജ് സിംഗിനേയും ഒപ്പം താരതമ്യപ്പെടുത്തിയാണ് ഗംഭീര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. പാണ്ഡ്യയുടെ ഇന്നിംഗ്‌സില്‍ തനിക്ക് ആശ്ചര്യമില്ലെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

‘ഹാര്‍ദിക് സമാനമായ പ്രകടനം ഐപിഎല്ലില്‍ നിരവധി തവണ മുംബൈ ഇന്ത്യന്‍സിനായി കാഴ്ചവെച്ചിട്ടുണ്ട്. മികച്ച ഫോമില്‍ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ആത്മവിശ്വാസം ഇരട്ടിക്കും. പാണ്ഡ്യ തന്റെ മികവ് ആവര്‍ത്തിക്കുകയാണ് ഉണ്ടായത്. ഏത് വിജയലക്ഷ്യവും മറികടക്കാന്‍ കെല്‍പ്പുള്ള ചുരുക്കം താരങ്ങളെ ഉള്ളു. ഒരു ഓവറില്‍ 20-25 റണ്‍ വേണമെങ്കിലും, ഹാര്‍ദിക്കിന് അതിന് സാധിക്കും,’ ഗംഭീര്‍ പറഞ്ഞു.

ഓസീസിനെതിരായ രണ്ടാം ട്വന്റി-20യില്‍ 22 പന്തില്‍ 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാണ്ഡ്യയായിരുന്നു കളിയിലെ താരം. പിന്നാലെ താരത്തിനെ പുകഴ്ത്തി ലോക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ രംഗത്തെത്തി. വിരാട് കോഹ്ലിയേയും ധോണിയേയും പോലെ മുന്‍ നിരയിലേക്ക് എത്താന്‍ ഹാര്‍ദിക്കിന് കഴിയുമെന്നായിരുന്നും മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടത്. നാളെ സിഡ്‌നിയിലാണ് പരമ്പരയിലെ അവസാന മത്സരം.

Next Story

Popular Stories