Top

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒഴിവാക്കിയ ‘വയസന്മാര്‍ക്ക്’ പകരക്കാരെ കണ്ടുപിടിക്കണം; ധോനിയെ പറയാതെ ‘കുത്തി’ ഗംഭീര്‍

ഒഴിവാക്കപ്പെട്ട സീനിയര്‍ താരങ്ങള്‍ക്ക് പകരം ചെന്നൈ പുതിയ താരങ്ങളെ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. ബ്രാവോ, ഹര്‍ഭജന്‍ സിംഗ്, ഷെയ്ന്‍ വാട്‌സന്‍ എന്നിവരെ ഉദ്ധരിച്ചാണ് ഗംഭിറിന്റെ പ്രസ്താവന. എന്നാല്‍ ചെന്നൈയിലെ മഹേന്ദ്ര സിംഗ് ധോനിയുള്‍പ്പെടെയുള്ളവര്‍ പ്രായാധിക്യമുണ്ടെന്ന് നേരത്തെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതുമായി ബന്ധപ്പെടുത്തി വായിച്ചാല്‍ ഗംഭീറിന്‍റെ പ്രസ്താവന ചെന്നൈയിലെ എല്ലാ സീനിയര്‍ താരങ്ങളെയും പരോക്ഷമായി ബാധിക്കുന്നതാണ്. നായകനെന്ന നിലയില്‍ ധോനി പകരക്കാരെ ഉടന്‍ കണ്ടെത്തേണ്ടി വരുമെന്നും ഗംഭീർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഷെയ്ന്‍ വാട്‌സന് ചെന്നൈ […]

16 Feb 2021 5:44 AM GMT

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒഴിവാക്കിയ ‘വയസന്മാര്‍ക്ക്’ പകരക്കാരെ കണ്ടുപിടിക്കണം; ധോനിയെ പറയാതെ ‘കുത്തി’ ഗംഭീര്‍
X

ഒഴിവാക്കപ്പെട്ട സീനിയര്‍ താരങ്ങള്‍ക്ക് പകരം ചെന്നൈ പുതിയ താരങ്ങളെ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. ബ്രാവോ, ഹര്‍ഭജന്‍ സിംഗ്, ഷെയ്ന്‍ വാട്‌സന്‍ എന്നിവരെ ഉദ്ധരിച്ചാണ് ഗംഭിറിന്റെ പ്രസ്താവന. എന്നാല്‍ ചെന്നൈയിലെ മഹേന്ദ്ര സിംഗ് ധോനിയുള്‍പ്പെടെയുള്ളവര്‍ പ്രായാധിക്യമുണ്ടെന്ന് നേരത്തെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതുമായി ബന്ധപ്പെടുത്തി വായിച്ചാല്‍ ഗംഭീറിന്‍റെ പ്രസ്താവന ചെന്നൈയിലെ എല്ലാ സീനിയര്‍ താരങ്ങളെയും പരോക്ഷമായി ബാധിക്കുന്നതാണ്. നായകനെന്ന നിലയില്‍ ധോനി പകരക്കാരെ ഉടന്‍ കണ്ടെത്തേണ്ടി വരുമെന്നും ഗംഭീർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഷെയ്ന്‍ വാട്‌സന് ചെന്നൈ പകരക്കാരനെ കണ്ടെത്തിയെ പറ്റൂ. വാട്‌സണ്‍ കളിക്കുന്ന ഏരിയ ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ തവണ ചെന്നൈയ്ക്ക് റെയ്‌ന ഉണ്ടായിരുന്നില്ല, ഇത്തവണ റെയ്‌ന തിരികിയെത്തും. അത് ടീമിന് വലിയ മുതല്‍ക്കൂട്ടാവും. ചെപ്പോക്കിലെ മൈതാനത്ത് സ്പിന്നര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിക്കുന്നതാണ്. അതുകൊണ്ട് ഹര്‍ഭജന് പകരം മറ്റൊരു സ്പിന്നറെ കളിപ്പിക്കാന്‍ ധോനി നിര്‍ബന്ധിതനാണ്.

ഈ സീസണിന് ശേഷം വലിയൊരു ലേലം ഉണ്ടാവും. അതുകൊണ്ട് ഇത്തവണ ടീമിനെ ഉടച്ചുവാര്‍ക്കാന്‍ ചെന്നൈ തയ്യാറാവുമെന്ന് തോന്നുന്നില്ല. ഷെയ്ന്‍ വാട്‌സന് പകരം ഒരു ഓള്‍റൗണ്ടറെയോ, ഓഫസ് സ്പിന്നറെയോ ടീമിലെടുക്കുന്നത് നന്നാവും.

ഗൗതം ഗംഭീര്‍.

പുതിയ താരങ്ങളില്ലാത്തത് കഴിഞ്ഞ സീസണില്‍ ചെന്നൈയ്ക്ക് വലിയ വിനയായിരുന്നു. പ്ലേ ഓഫ് പോലും കാണാതെ ടീം പുറത്താവുകയും ചെയ്തു. ഇതോടെ പ്രായാധിക്യമുള്ള താരങ്ങള്‍ വീണ്ടും വാര്‍ത്തായാവുന്നത്. ധോനിയുടെ പ്രിയ്യപ്പെട്ടവരുടെ പട്ടികയില്‍ വാട്‌സന്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. എന്നാല്‍ 39കാരനായ വാട്‌സനെ ഇനിയും ടീമില്‍ നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തിയ താരങ്ങൾ

MS Dhoni (c), N Jagadeesan, R Gaikwad, KM Asif, R Jadeja, J Hazlewood, K Sharma, A Rayudu, S Raina, I Tahir, D Chahar, Faf du Plessis, S Thakur, M Santner, D Bravo, L Ngidi, S Curran, S Kishore.

ഒഴിവാക്കിയവർ: Harbhajan Singh, Kedar Jadhav, Murali Vijay, Piyush Chawla.

Next Story

Popular Stories