Top

കേരള ഫാമിംഗ് കോര്‍പ്പറേഷന്റെ എസ്റ്റേറ്റില്‍ കഞ്ചാവ് കൃഷി; തുമ്പ ചെടിയാണെന്ന് കരുതിയെന്ന് തൊഴിലാളികള്‍

പത്തനാപുരത്തെ കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ വള ഗോഡൗണിന്റെ സമീപത്താണ് കഞ്ചാവ് ചെടികള്‍ നട്ട് പരിപാലിച്ച് വന്നിരുന്നത്. കഞ്ചാവ് ചെടികള്‍ കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദും പാര്‍ട്ടിയും ചേര്‍ന്ന് കണ്ടെത്തി കേസ്സെടുത്തു. ചെടികള്‍ സാമാന്യം നന്നായി വളര്‍ന്നിരുന്നു. റബ്ബര്‍ തൈകള്‍ പ്ലാന്റു ചെയ്യുന്നതിന്റെ ഭാഗമായി എസ്റ്റേറ്റിനുള്ളിലെ കാടുകള്‍ സ്ത്രീ തൊഴിലാളികള്‍ ചേര്‍ന്ന് വെട്ടിതെളിക്കുന്നതിനിടയിലാണ് കൃഷി കണ്ടെത്തിയത്. തുമ്പ ചെടിയാണെന്നാണ് സ്ത്രീകള്‍ കരുതിയത്. വെട്ടിക്കളയാന്‍ ഫീല്‍ഡ് സൂപ്പര്‍ വൈസറെ കാണിച്ചതോടെയാണ് കഞ്ചാവു ചെടിയാണെന്ന് ബോധ്യപ്പെട്ടത്.

10 Jun 2021 7:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരള ഫാമിംഗ് കോര്‍പ്പറേഷന്റെ എസ്റ്റേറ്റില്‍ കഞ്ചാവ് കൃഷി; തുമ്പ ചെടിയാണെന്ന് കരുതിയെന്ന് തൊഴിലാളികള്‍
X

പത്തനാപുരത്തെ കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ വള ഗോഡൗണിന്റെ സമീപത്താണ് കഞ്ചാവ് ചെടികള്‍ നട്ട് പരിപാലിച്ച് വന്നിരുന്നത്. കഞ്ചാവ് ചെടികള്‍ കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദും പാര്‍ട്ടിയും ചേര്‍ന്ന് കണ്ടെത്തി കേസ്സെടുത്തു. ചെടികള്‍ സാമാന്യം നന്നായി വളര്‍ന്നിരുന്നു.

റബ്ബര്‍ തൈകള്‍ പ്ലാന്റു ചെയ്യുന്നതിന്റെ ഭാഗമായി എസ്റ്റേറ്റിനുള്ളിലെ കാടുകള്‍ സ്ത്രീ തൊഴിലാളികള്‍ ചേര്‍ന്ന് വെട്ടിതെളിക്കുന്നതിനിടയിലാണ് കൃഷി കണ്ടെത്തിയത്. തുമ്പ ചെടിയാണെന്നാണ് സ്ത്രീകള്‍ കരുതിയത്. വെട്ടിക്കളയാന്‍ ഫീല്‍ഡ് സൂപ്പര്‍ വൈസറെ കാണിച്ചതോടെയാണ് കഞ്ചാവു ചെടിയാണെന്ന് ബോധ്യപ്പെട്ടത്.

Next Story

Popular Stories