Top

‘എപ്പോഴും മാസ്‌ക് എങ്ങനെ ധരിക്കാനാകും’; പന്തിന് പിന്തുണയുമായി സൗരവ് ഗാംഗുലി

ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കു മുമ്പേ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാമ്പില്‍ കോവിഡ് എത്തിച്ച യുവതാരം റിഷഭ് പന്തിന് പിന്തുണയുമായി ബി.സി.സി.ഐ. അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ശേഷം കര്‍ശനമായ നിബന്ധനകളോടെയാണ് മൂന്നാഴ്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ബി.സി.സി.ഐ. അവധി അനുവദിച്ചത്. രോഗസാധ്യത ശ്രദ്ധയില്‍ വേണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതു ലംഘിച്ച പന്തും മറ്റു ചില താരങ്ങളും അവധിക്കാലം നന്നായി ആസ്വദിക്കുകയായിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന യൂറോ കപ്പ് മത്സരങ്ങള്‍ ഒന്നും വിടാതെ കണ്ട പന്തും […]

16 July 2021 11:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എപ്പോഴും മാസ്‌ക് എങ്ങനെ ധരിക്കാനാകും’; പന്തിന് പിന്തുണയുമായി സൗരവ് ഗാംഗുലി
X

ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കു മുമ്പേ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാമ്പില്‍ കോവിഡ് എത്തിച്ച യുവതാരം റിഷഭ് പന്തിന് പിന്തുണയുമായി ബി.സി.സി.ഐ. അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ശേഷം കര്‍ശനമായ നിബന്ധനകളോടെയാണ് മൂന്നാഴ്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ബി.സി.സി.ഐ. അവധി അനുവദിച്ചത്. രോഗസാധ്യത ശ്രദ്ധയില്‍ വേണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

എന്നാല്‍ ഇതു ലംഘിച്ച പന്തും മറ്റു ചില താരങ്ങളും അവധിക്കാലം നന്നായി ആസ്വദിക്കുകയായിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന യൂറോ കപ്പ് മത്സരങ്ങള്‍ ഒന്നും വിടാതെ കണ്ട പന്തും മറ്റുള്ളവരും ഗാലറിയിലും മറ്റും ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്തും ബീച്ചില്‍ ആഘോഷങ്ങള്‍ നടത്തിയുമാണ് സമയം കളഞ്ഞത്.

തുടര്‍ന്ന് ക്യാമ്പില്‍ തിരിച്ചെത്തുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ ജൂലൈ എട്ടിനാണ് താരത്തിന് കോവിഡ് പോസ്റ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ താരത്തിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

പന്തിനു പുറമേ അസിസ്റ്റന്റ് ട്രെയിനസര്‍ ദയാനന്ദ് ഗരാനിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, റിസര്‍വ് ടീമംഗം അഭിമന്യു മിഥുന്‍ എന്നിവര്‍ ഐസൊലേഷനിലാണ്.

പന്തിന് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ ടീമിനൊപ്പം ചേരാമെന്നും ബി.സി.സി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. താരത്തിനെതിരേ വിമര്‍ശനങ്ങള്‍ കടുത്ത സാഹചര്യത്തിലാണ് പിന്തുണയുമായി ഗാംഗുലി തന്നെ രംഗത്തു വന്നത്.

”എപ്പോഴും മാസ്‌ക് ധരിക്കുക എന്നത് അസാധ്യമായ കാര്യമാണ്. യൂറോ കപ്പും വിംബിള്‍ഡണും നാം കണ്ടതാണ്. കോവിഡ് നിയമങ്ങള്‍ മാറിയിരിക്കുന്നു. താരങ്ങള്‍ അവധിയിലായിരുന്നും എപ്പോഴും മാസ്‌ക് ധരിക്കാന്‍ സാധിച്ചെന്ന് വരില്ല,” ഗാംഗുലി പറഞ്ഞു. അതേസമയം പകരക്കാരുടെ കാര്യത്തിലെ തീരുമാനം എന്തെന്ന ചോദ്യത്തിന് ടീം മാനേജ്‌മെന്റ് അനുയോജ്യമായ നടപടി സ്വീകരിക്കുമെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

Next Story

Popular Stories