Top

ഗാംഗുലി ഒരു മടിയനായിരുന്നു, കസേര പോകാതെ നോക്കുക മാത്രമായിരുന്നു ജോലി; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ പരിശീലകന്‍

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലും തമ്മിലുള്ള ശീതസമരം ഏറെ കുപ്രസിദ്ധമാണ്. ഇന്ത്യന്‍ ടീമില്‍ നിന്നു ഗാംഗുലിയുടെ പുത്താകലിനു വഴിവച്ചതു പോലും ചാപ്പലിന്റെ ഇടപെടലായിരുന്നുവെന്നു പല പ്രതികരണങ്ങളിലൂടെയും വെളിപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും ഗാംഗുലിക്കെതിരേ വെളിപ്പെടുത്തലുമായി ചാപ്പല്‍ രംഗത്തു വന്നിരിക്കുകയാണ്. നിലവില്‍ ബി.സി.സി.ഐ. അധ്യക്ഷനായ ഗാംഗുലിക്കു ടീമിലുണ്ടായിരുന്ന സമയത്ത് കഠിനാധ്വാനം ചെയ്യാന്‍ മടിയായിരുന്നുവെന്നാണ് ചാപ്പലിന്റെ വെളിപ്പെടുത്തല്‍. ”ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന രണ്ടു വര്‍ഷക്കാലം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അന്നത്തെ നായകന്‍ ഗാംഗുലിയുമായിട്ടായിരുന്നു […]

20 May 2021 11:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗാംഗുലി ഒരു മടിയനായിരുന്നു, കസേര പോകാതെ നോക്കുക മാത്രമായിരുന്നു ജോലി; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ പരിശീലകന്‍
X

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലും തമ്മിലുള്ള ശീതസമരം ഏറെ കുപ്രസിദ്ധമാണ്. ഇന്ത്യന്‍ ടീമില്‍ നിന്നു ഗാംഗുലിയുടെ പുത്താകലിനു വഴിവച്ചതു പോലും ചാപ്പലിന്റെ ഇടപെടലായിരുന്നുവെന്നു പല പ്രതികരണങ്ങളിലൂടെയും വെളിപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ വീണ്ടും ഗാംഗുലിക്കെതിരേ വെളിപ്പെടുത്തലുമായി ചാപ്പല്‍ രംഗത്തു വന്നിരിക്കുകയാണ്. നിലവില്‍ ബി.സി.സി.ഐ. അധ്യക്ഷനായ ഗാംഗുലിക്കു ടീമിലുണ്ടായിരുന്ന സമയത്ത് കഠിനാധ്വാനം ചെയ്യാന്‍ മടിയായിരുന്നുവെന്നാണ് ചാപ്പലിന്റെ വെളിപ്പെടുത്തല്‍.

”ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന രണ്ടു വര്‍ഷക്കാലം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അന്നത്തെ നായകന്‍ ഗാംഗുലിയുമായിട്ടായിരുന്നു പ്രശ്‌നങ്ങള്‍ ഏറെയും. സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യാന്‍ പോലും അയാള്‍ക്ക് മടിയായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം കാത്തു സൂക്ഷിക്കല്‍ മാത്രമായിരുന്നു അയാളുടെ ശ്രദ്ധ”- ചാപ്പല്‍ പറഞ്ഞു.

ക്രിക്കറ്റ് ലൈഫ് സ്‌റ്റോറീസ് എന്ന പോഡ്കാസ്റ്റിലാണ് ചാപ്പലിന്റെ വെളിപ്പെടുത്തല്‍. തന്റെ കരിയര്‍ നശിപ്പിച്ചത് അന്നത്തെ കോച്ചായിരുന്ന ചാപ്പലായിരുന്നുവെന്ന് ഗാംഗുലി മുമ്പ് പലകുറി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തന്നെ പരിശീലകനായി കൊണ്ടുവരാന്‍ ഏറെ ശ്രമിച്ചത് ഗാംഗുലിയായിരുന്നുവെന്നും ചാപ്പന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നു.

”എനിക്കു പുറമേ മറ്റു പലരെയും ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് ബി.സി.സി.ഐ. നോക്കുന്നുണ്ടായിരുന്നു. എന്നെ ക്ഷണിച്ചത് ഗാംഗുലിയുടെ താല്‍പര്യപ്രകാരമായിരുന്നുവെന്ന് പിന്നീട് മനസിലാക്കാന്‍ കഴിഞ്ഞു. ചുമതലയേറ്റ ശേഷം ആദ്യ ഒരു വര്‍ഷം പ്രശ്‌നങ്ങളില്ലായിരുന്നു. പിന്നീടാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്”- ചാപ്പല്‍ പറഞ്ഞു.

”ടീമിനു വേണ്ടി അധ്വാനിക്കാന്‍ മടി കാണിച്ചതോടെയാണ് ഗാംഗുലിയുമായി ഇടയേണ്ടി വന്നത്. ആ സമയത്ത് ടീമിനായി ഏറെ അധ്വാനിച്ചത് രാഹുല്‍ ദ്രാവിഡാണ്. എന്നാല്‍ മറ്റു താരങ്ങള്‍ അതേപോലെ ആയിരുന്നില്ല. ടീമിലെ സ്ഥാനം മാത്രമാണ് അവര്‍ക്ക് ലക്ഷ്യം. ഈ സാസഹചര്യത്തിലാണ് ഗാംഗുലിലെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. അത് മറ്റു താരങ്ങള്‍ക്ക് ഒരു മുന്നറിയിപ്പായി. ഗാംഗുലിലെ പുറത്തിരുത്താമെങ്കില്‍ ആരെയും പുറത്തിരുത്താമെന്ന സൂചന കിട്ടയതോടെ അവര്‍ നേരായ വഴിക്കുവന്നു.”- ചാപ്പല്‍ പറഞ്ഞു.

എന്നാല്‍ ഗാംഗുലി ടീമില്‍ തിരിച്ചെത്തിയതോടെ തനിക്കുമേല്‍ സമ്മര്‍ദ്ദം ശക്തമായെന്നും ബോര്‍ഡ് കരാര്‍ പുതുക്കി നല്‍കാമെന്നു പറഞ്ഞെങ്കിലും ഇനിയും സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതിനാല്‍ നിരസിക്കുകയായിരുന്നുവെന്നും ചാപ്പല്‍ പറഞ്ഞു.

മുന്‍ ഓസ്‌ട്രേലിയന്‍ താരത്തിന്റെ വെളിപ്പെടുത്തലുകളോട് ഗാംഗുലി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചാപ്പലിന്റെ കാലഘട്ടത്തില്‍ 2005-ലാണ് ഗാംഗുലി ടീമില്‍ നിന്നു പുറത്താകുന്നത്. 2006-ല്‍ തിരിച്ചെത്തിയ അദ്ദേഹം മിന്നുന്ന ഫോമിലായിരുന്നു. 2007 ലോകകപ്പില്‍ ഇന്ത്യ ദയനീയമായി തോറ്റതോടെ ചാപ്പല്‍ തെറിക്കുകയും ചെയ്തിരുന്നു. പിന്നീട് 2008 നവംബറിലാണ് ഗാംഗുലി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നത്.

Next Story

Popular Stories