ഗണേഷ് കുമാറിന്റെ ഓഫീസിന് നേരെ ആക്രമണം
കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസിന് നേരെ മദ്യപാനിയുടെ ആക്രമം. എം.എല്‍.എയുടെ സ്റ്റാഫംഗം ബിജുവിന് തലക്കടിയേറ്റു. കമുകും ചേരി സ്വദേശി ഉണ്ണികൃഷ്ണനാണ് അക്രമം നടത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ.യുടെ ഓഫീസിന് നേരെയുള്ള അക്രമം. ഓഫീസ് വളപ്പില്‍ കടന്ന ഉണ്ണികൃഷ്ണന് ടെറസിലേക്ക് കയറി. ഇത് കണ്ട ജീവനക്കാര്‍ ആക്രമിയെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി കൂട്ടാക്കിയില്ല. തുടര്‍ന്ന് കീഴ്പ്പെപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാഫംഗം ബിജുവിനെ തലയ്ക്കടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ […]
15 July 2021 11:28 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസിന് നേരെ മദ്യപാനിയുടെ ആക്രമം. എം.എല്‍.എയുടെ സ്റ്റാഫംഗം ബിജുവിന് തലക്കടിയേറ്റു. കമുകും ചേരി സ്വദേശി ഉണ്ണികൃഷ്ണനാണ് അക്രമം നടത്തിയത്.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ.യുടെ ഓഫീസിന് നേരെയുള്ള അക്രമം. ഓഫീസ് വളപ്പില്‍ കടന്ന ഉണ്ണികൃഷ്ണന് ടെറസിലേക്ക് കയറി. ഇത് കണ്ട ജീവനക്കാര്‍ ആക്രമിയെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി കൂട്ടാക്കിയില്ല. തുടര്‍ന്ന് കീഴ്പ്പെപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാഫംഗം ബിജുവിനെ തലയ്ക്കടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ കീഴ്പ്പെടുത്തി. ഈ സമയവും പ്രതി അക്രമാസക്തനായിരുന്നു.
തന്നെ ലക്ഷ്യമിട്ടായിരുന്നു പ്രതിയെത്തിയതെന്ന് കെ.ബി.ഗണേഷ് കുമാര്‍ ആരോപിച്ചു. പ്രതി സ്ഥിരം മദ്യത്തിനും മയക്ക് മരുന്നിനും അടിമയാണ് ഇയാള്‍. നിരവധി ആക്രമ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ സ്റ്റാഫംഗം ബിജുവിന് തലയ്ക്ക് ഒന്‍പത് തുന്നിക്കെട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതി ഉണ്ണികൃഷ്ണനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.