Top

ഗണേഷ് കുമാറിന് വിനയായത് സഹോദരിയുടെ സ്വത്ത് തര്‍ക്ക പരാതി?; മന്ത്രിസ്ഥാനം നല്‍കേണ്ടെന്ന് മുന്നണിയില്‍ പൊതു അഭിപ്രായമുയര്‍ന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാതിരുന്നതിന് പിന്നില്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയെന്ന് സൂചന. ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രിയെയും സിപിഐഎം സംസ്ഥാന നേതൃത്വത്തിനും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പരാതി നിലനില്‍ക്കുന്നതിനാല്‍ ഗണേഷിന് മന്ത്രിസ്ഥാനം നല്‍കുന്നത് മുന്നണിക്ക് ക്ഷീണമാകുമെന്ന് പൊതു അഭിപ്രായം ഉയര്‍ന്നതായിട്ടാണ് സൂചന. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നേരത്തെ ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് നല്‍കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തില്‍ ഗണേഷ് ക്രമക്കേടുകള്‍ കാണിച്ചതായിട്ടാണ് സഹോദരി […]

18 May 2021 6:58 AM GMT

ഗണേഷ് കുമാറിന് വിനയായത് സഹോദരിയുടെ സ്വത്ത് തര്‍ക്ക പരാതി?; മന്ത്രിസ്ഥാനം നല്‍കേണ്ടെന്ന് മുന്നണിയില്‍ പൊതു അഭിപ്രായമുയര്‍ന്നതായി റിപ്പോർട്ട്
X

തിരുവനന്തപുരം: ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാതിരുന്നതിന് പിന്നില്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയെന്ന് സൂചന. ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രിയെയും സിപിഐഎം സംസ്ഥാന നേതൃത്വത്തിനും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പരാതി നിലനില്‍ക്കുന്നതിനാല്‍ ഗണേഷിന് മന്ത്രിസ്ഥാനം നല്‍കുന്നത് മുന്നണിക്ക് ക്ഷീണമാകുമെന്ന് പൊതു അഭിപ്രായം ഉയര്‍ന്നതായിട്ടാണ് സൂചന. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

നേരത്തെ ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് നല്‍കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തില്‍ ഗണേഷ് ക്രമക്കേടുകള്‍ കാണിച്ചതായിട്ടാണ് സഹോദരി ഉഷ പരാതി നല്‍കിയിരിക്കുന്നത്. പിള്ളയുടെ രണ്ട് പെണ്‍മക്കള്‍ക്കും കൂടുതല്‍ സ്വത്ത് ലഭിക്കുന്ന രീതിയിലായിരുന്നു ആദ്യം വില്‍പത്രം തയ്യാറാക്കിയിരുന്നത്. എന്നാല്‍ പിന്നീട് രണ്ടാമതൊരു വില്‍പത്രം കൂടെ തയ്യാറാക്കി. ബാലകൃഷ്ണ പിള്ളയുടെ ആരോഗ്യനില മോശമായ സമയത്താണ് ഈ വില്‍പത്രം തയ്യാറാക്കുന്നത്. അതുകൊണ്ട് രണ്ടാമത്തെ വില്‍പത്രം സാധുതയില്ലാത്തതാണെന്ന് പരാതിയില്‍ പറയുന്നു.

രണ്ടാമത്തെ വില്‍പത്രത്തില്‍ കൂടുതല്‍ സ്വത്ത് ഗണേഷിന് കിട്ടും വിധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രസ്തുത തര്‍ക്കം പരിഹരിച്ച ശേഷം ഗണേഷിനെ മന്ത്രിയാക്കുന്ന കാര്യം തീരുമാനിക്കാമെന്ന നിലപാടിലാണ് സിപിഐഎം. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നേക്കും. അതേസമയം മന്ത്രിസഭ നിര്‍ണയത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നീതിയുക്തമായ തീരുമാനമാണെന്നുമാണ് ഗണേഷ് കുമാര്‍ പറ!ഞ്ഞത്.

Next Story

Popular Stories