പാളയത്തില്‍ പടയില്‍ പാളിയാലോ? ഗണേഷ് കുമാറിന് പത്തനാപുരത്ത് നിന്ന് ട്രാന്‍സ്ഫര്‍? ബാലഗോപാല്‍ മത്സരിച്ചേക്കും
കൊല്ലം: കെബി ഗണേഷ് കുമാറുമായുള്ള സിപിഐയുടെ കാലങ്ങളായുള്ള ഇടച്ചിലിനൊടുവില് എംഎല്‍എയെ ഇത്തവണ എല്‍ഡിഎഫ് മണ്ഡലം മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗണേഷ് കുമാറിനെ പത്തനാപുരത്തുനിന്നും മാറ്റി കൊട്ടാരക്കരയില്‍ നിര്‍ത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്. സിറ്റിങ് എംഎല്‍എ എഷ പോറ്റി ഇത്തവണ മത്സരത്തിന് ഇറങ്ങിയേക്കില്ല എന്നതുകൂടി പരിഗണിച്ചാണ് ഗണേഷ് കുമാറിന് കൊട്ടാരക്കര നല്‍കാനൊരുങ്ങുന്നത്. കെഎന്‍ ബാലഗോപാലിനെ പത്താനാപുരത്ത് നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗാമായാണ് ഗണേഷ് കുമാറിനെ മാറ്റുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാലഗോപാലിനെ പത്തനാപുരത്തും ഗണേഷ് കുമാറിനെ കൊട്ടാരക്കരയിലും ഇറക്കിലാല് രണ്ട് മണ്ഡലങ്ങളും നിലനിര്‍ത്താമെന്നാണ് ഇടത് കേന്ദ്രങ്ങളിലെ […]

കൊല്ലം: കെബി ഗണേഷ് കുമാറുമായുള്ള സിപിഐയുടെ കാലങ്ങളായുള്ള ഇടച്ചിലിനൊടുവില് എംഎല്‍എയെ ഇത്തവണ എല്‍ഡിഎഫ് മണ്ഡലം മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗണേഷ് കുമാറിനെ പത്തനാപുരത്തുനിന്നും മാറ്റി കൊട്ടാരക്കരയില്‍ നിര്‍ത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്. സിറ്റിങ് എംഎല്‍എ എഷ പോറ്റി ഇത്തവണ മത്സരത്തിന് ഇറങ്ങിയേക്കില്ല എന്നതുകൂടി പരിഗണിച്ചാണ് ഗണേഷ് കുമാറിന് കൊട്ടാരക്കര നല്‍കാനൊരുങ്ങുന്നത്.
കെഎന്‍ ബാലഗോപാലിനെ പത്താനാപുരത്ത് നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗാമായാണ് ഗണേഷ് കുമാറിനെ മാറ്റുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാലഗോപാലിനെ പത്തനാപുരത്തും ഗണേഷ് കുമാറിനെ കൊട്ടാരക്കരയിലും ഇറക്കിലാല് രണ്ട് മണ്ഡലങ്ങളും നിലനിര്‍ത്താമെന്നാണ് ഇടത് കേന്ദ്രങ്ങളിലെ കണക്കുകൂട്ടല്‍. ബാാലഗോപാലിനെ ജില്ലയില്‍നിന്നും നിയമസഭയിലെത്തിക്കുന്നതിനോട് പിണറായി വിജയനും താല്പര്യമുണ്ടെന്നാണ് വിവരം. ബാലഗോപാലിനെ നിര്‍ത്തുന്നതിനോട് എന്‍എസ്എസിനും യോജിപ്പാണ്.
കേരള കോണ്‍ഗ്രസ് ബിക്ക് സ്വാധീനമുണ്ടായിരുന്ന മണ്ഡലമാണ് കൊട്ടാരക്കര. യുഡിഎഫിലായിരുന്നപ്പോള്‍ തുടര്‍ച്ചയായ അഞ്ച് തവണ ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍നിന്നും ജയിച്ച് നിയമസഭയിലെത്തിയിരുന്നു. 2006-ലാണ് ബാലകൃഷ്ണപിള്ളയില്നിന്നും സിപിഐഎമ്മിന്റെ ഐഷ പോറ്റി മണ്ഡലം പിടിച്ചെടുത്തത്. പിന്നീട് ഇടത്തേക്ക് തിരിഞ്ഞ കൊട്ടാരക്കര 2016 വരെ ഐഷ പോറ്റിയെയല്ലാതെ മറ്റാരെയും വിജയിപ്പിച്ചിട്ടില്ല. മൂന്ന് ടേം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഐഷ പോറ്റി മത്സരിക്കാന്‍ സാധ്യതയില്ല.
പത്തനാപുരത്ത് ഗണേഷിനെതിരെ മുന്നണിയിലെ ഘടകകക്ഷികള്‍ തന്നെ തിരിഞ്ഞിട്ടുള്ളതിനാലാണ് സുരക്ഷിതമായ കൊട്ടാരക്കരയിലേക്ക് സീറ്റ് മാറ്റുന്ന കാര്യം പാര്‍ട്ടി ആലോചിക്കുന്നത്. ഗണേഷിനെതിരെ പത്തനാപുരത്തെ സിപിഐ നേതൃത്വം പരസ്യമായി രംഗത്തെത്തിയിരുന്നു. ഗണേഷ് കുമ്പിടി രാജാവാണെന്നും എല്‍ഡിഎഫ് മുന്നണിയുടെ പ്രതിച്ഛായ തകര്‍ത്തെത്തും സിപിഐ പൊതുയോഗത്തില്‍ ആരോപിച്ചിരുന്നു.
സിപിഐയുടെ സീറ്റായിരുന്നു മുന്നണിയിലേക്കുള്ള കടന്നുവരവോടെ എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് ബിക്ക് നല്‍കിയത്. അന്ന് മുതല്‍ തീരുമാനത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപമായിരുന്നു സിപിഐയുടേത്. അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുന്ന പശ്ചാത്തലത്തില്‍ പത്തനാപുരം വീണ്ടും ഗണേഷ് കുമാറിന് നല്കിയാലുണ്ടായേക്കാവുന്ന തിരിച്ചടി പരിഗണിച്ചാണ് ആലോചന.
എന്നാല്‍ മണ്ഡലം മാറാന്‍ ഗണേഷ് കുമാര്‍ ഇതുവരെ സമ്മതമറിയിച്ചിട്ടില്ല. സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ പത്തനാപുരത്തിന് പകരം കൊട്ടാരക്കര എന്ന ഫോര്‍മുല സിപിഐഎം കേരള കോണ്‍ഗ്രസ് ബിക്ക് മുമ്പില്‍ വെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.