ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ വീണു; ബ്രിസ്‌ബേന്‍ ടെസ്റ്റ് ടി20 മത്സരത്തിന് സമാന ഫിനിഷിലേക്ക്

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് നേടിയിട്ടുണ്ട്. അര്‍ധ സെഞ്ച്വറിയുമായി ഋഷഭ് പന്തും(58), വാഷിംഗ് ടണ്‍ സുന്ദറുമാണ് (7) ക്രീസില്‍. 63 പന്തില്‍ 55 റണ്‍സെടുത്താല്‍ ഇന്ത്യക്ക് ചരിത്ര വിജയം സ്വന്തമാക്കാം. എന്നാല്‍ ആക്രമണ ബാറ്റിംഗ് കളിച്ച് വിക്കറ്റ് കളയാനും ടീം മുതിരാന്‍ സാധ്യതയില്ല. ആര്‍ക്ക് വേണമെങ്കിലും വിജയിക്കാമെന്ന് സ്ഥിതിയിലാണ് കാര്യങ്ങളിപ്പോള്‍.

നേരത്തെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും(97), ചേതേശ്വര്‍ പൂജാരയും (59) അര്‍ധസെഞ്ച്വറി നേടിയിരുന്നു. ആദ്യ ടെസ്റ്റ് സെഞ്ച്വറിക്ക് 9 റണ്‍ അകലെ നില്‍ക്കെ നഥാന്‍ ലെയ്ന്‍ ആണ് ഗില്ലിന് വീഴ്ത്തിയത്. രോഹിത് ശര്‍മ്മ (7), അജിന്‍കെ രഹാനെ(24), മായങ്ക് അഗര്‍വാള്‍(9) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. 1988ന് ശേഷം ബ്രിസബേനില്‍ ആസ്‌ട്രേലിയ പരാജമറിഞ്ഞിട്ടില്ല.

327 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 18 റണ്‍സെടുക്കുന്നതിനിടെ രോഹിത് ശര്‍മ്മയെ നഷ്ടമായിരുന്നു. ഹിറ്റ്മാന്‍ മടങ്ങിയതോടെ കൂടുതല്‍ ഉത്തരവാദിത്വം കാണിച്ച ഗില്‍ ടീമിനെ മുന്നോട്ടു നയിച്ചത്.

ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് ഉയര്‍ത്തിയ 369 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യക്ക് 336 റണ്‍ നേടാനെ കഴിഞ്ഞുള്ളു. രണ്ടാം ഇന്നിംഗ്‌സില്‍ പക്ഷേ ഉണര്‍ന്ന് കളിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ 294 റണ്‍സിന് പുറത്താക്കി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് നേടിയ ഷാര്‍ദ്ദുള്‍ താക്കൂറുമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ നടുവൊടിച്ചത്.

Latest News