Top

ബ്രിസ്ബേനില്‍ ഇന്ത്യ ചരിത്ര വിജയത്തിനരികെ; പൂജാരയ്ക്ക് അര്‍ധ സെഞ്ച്വറി, ഇനി വേണ്ടത് 108 റണ്‍സ് മാത്രം

ബ്രിസ്‌ബേനില്‍ ഇന്ത്യ ചരിത്ര വിജയത്തിനരികെ. അവസാന ദിനം കളി അവസാനിക്കാന്‍ 23 ഓവറുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യക്ക് വേണ്ടത് 108 റണ്‍സ് മാത്രമാണ്. 52 റണ്‍സെടുത്ത് ചേതേശ്വര്‍ പൂജാരയും 31 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തുമാണ്. ക്രീസില്‍. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ നേരത്തെ അര്‍ധ സെഞ്ച്വറി(31) പൂര്‍ത്തിയാക്കിയിരുന്നു. ആദ്യ ടെസ്റ്റ് സെഞ്ച്വറിക്ക് 9 റണ്‍ അകലെ നില്‍ക്കെ നഥാന്‍ ലെയ്ന്‍ ആണ് ഗില്ലിന് വീഴ്ത്തിയത്. നായകന്‍ അജികെ രഹാനെ(24), ഓപ്പണര്‍ രോഹിത് ശര്‍മ്മ (7) എന്നിവരാണ് […]

19 Jan 2021 12:26 AM GMT

ബ്രിസ്ബേനില്‍ ഇന്ത്യ ചരിത്ര വിജയത്തിനരികെ; പൂജാരയ്ക്ക് അര്‍ധ സെഞ്ച്വറി, ഇനി വേണ്ടത് 108 റണ്‍സ് മാത്രം
X

ബ്രിസ്‌ബേനില്‍ ഇന്ത്യ ചരിത്ര വിജയത്തിനരികെ. അവസാന ദിനം കളി അവസാനിക്കാന്‍ 23 ഓവറുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യക്ക് വേണ്ടത് 108 റണ്‍സ് മാത്രമാണ്. 52 റണ്‍സെടുത്ത് ചേതേശ്വര്‍ പൂജാരയും 31 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തുമാണ്. ക്രീസില്‍. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ നേരത്തെ അര്‍ധ സെഞ്ച്വറി(31) പൂര്‍ത്തിയാക്കിയിരുന്നു. ആദ്യ ടെസ്റ്റ് സെഞ്ച്വറിക്ക് 9 റണ്‍ അകലെ നില്‍ക്കെ നഥാന്‍ ലെയ്ന്‍ ആണ് ഗില്ലിന് വീഴ്ത്തിയത്.

നായകന്‍ അജികെ രഹാനെ(24), ഓപ്പണര്‍ രോഹിത് ശര്‍മ്മ (7) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. 1988ന് ശേഷം ബ്രിസബേനില്‍ ആസ്‌ട്രേലിയ പരാജമറിഞ്ഞിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ നിലവിലെ ബാറ്റിംഗ് രീതി തുടരാന്‍ കഴിഞ്ഞാല്‍ കംഗാരുക്കള്‍ മുട്ടുമടക്കുമെന്ന് തീര്‍ച്ചയാണ്. 327 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 18 റണ്‍സെടുക്കുന്നതിനിടെ രോഹിത് ശര്‍മ്മയെ നഷ്ടമായിരുന്നു. ഹിറ്റ്മാന്‍ മടങ്ങിയതോടെ കൂടുതല്‍ ഉത്തരവാദിത്വം കാണിച്ച ഗില്‍ ടീമിനെ മുന്നോട്ടു നയിച്ചത്.

അതേസമയം ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ സമനില പിടിച്ചാല്‍ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനാവും.അവസാന ദിനങ്ങളില്‍ ബാറ്റിംഗിന് അനുകൂല സാഹചര്യമായി പിച്ച് മാറുമെന്ന് നിരീക്ഷകര്‍ പ്രവചിക്കുന്നുണ്ട്.

ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് ഉയര്‍ത്തിയ 369 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യക്ക് 336 റണ്‍ നേടാനെ കഴിഞ്ഞുള്ളു. രണ്ടാം ഇന്നിംഗ്‌സില്‍ പക്ഷേ ഉണര്‍ന്ന് കളിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ 294 റണ്‍സിന് പുറത്താക്കി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് നേടിയ ഷാര്‍ദ്ദുള്‍ താക്കൂറുമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ നടുവൊടിച്ചത്.

Next Story

Popular Stories