Top

അമ്പലപ്പുഴ തെരഞ്ഞെടുപ്പ്: ജി സുധാകരനെതിരെ പരാതി പ്രവാഹം, തെളിവെടുപ്പ് പൂർത്തിയായി

അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ സിപിഐഎം സമിതി അന്വേഷണത്തില്‍ ജി സുധാകരന് തിരിച്ചടി. കമ്മീഷന്‍ തെളിവെടുപ്പിന് സമീപിച്ച 62 പേരിൽ 15 ല്‍ കുറവുപേര്‍ മാത്രമാണ് ജി സുധാകരനെ പിന്തുണച്ചത്. എച്ച് സലാം ഉന്നയിച്ച പരാതികളെ മന്ത്രി സജി ചെറിയാനും എ എം ആരിഫും പിന്തുണച്ചു. രണ്ടംഗ കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയായി. സംസ്ഥാന സമിതിക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ കമ്മീഷനു മുന്നിൽ ജി സുധാകരനെതിരെ പരാതി പ്രവാഹമാണ് ഉണ്ടായത്. മന്ത്രി സജി ചെറിയാൻ, എ […]

25 July 2021 11:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്പലപ്പുഴ തെരഞ്ഞെടുപ്പ്: ജി സുധാകരനെതിരെ പരാതി പ്രവാഹം, തെളിവെടുപ്പ് പൂർത്തിയായി
X

അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ സിപിഐഎം സമിതി അന്വേഷണത്തില്‍ ജി സുധാകരന് തിരിച്ചടി. കമ്മീഷന്‍ തെളിവെടുപ്പിന് സമീപിച്ച 62 പേരിൽ 15 ല്‍ കുറവുപേര്‍ മാത്രമാണ് ജി സുധാകരനെ പിന്തുണച്ചത്. എച്ച് സലാം ഉന്നയിച്ച പരാതികളെ മന്ത്രി സജി ചെറിയാനും എ എം ആരിഫും പിന്തുണച്ചു. രണ്ടംഗ കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയായി. സംസ്ഥാന സമിതിക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.

അന്വേഷണ കമ്മീഷനു മുന്നിൽ ജി സുധാകരനെതിരെ പരാതി പ്രവാഹമാണ് ഉണ്ടായത്. മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എം പി ഉൾപ്പെടെയുള്ളവർ ജി സുധാകരനെതിരെ അന്വേഷണ കമ്മീഷന് മുന്നിൽ പരാതികളുന്നയിച്ചു. എച്ച് സലാം ജില്ലാ കമ്മറ്റിയിലും സെക്രട്ടറിയേറ്റിലും ഉന്നയിച്ച ആരോപണങ്ങളെയാണ് സജി ചെറിയാനും എ എം ആരിഫും പിന്തുണച്ചത്. സലാം ഉന്നയിച്ച കാര്യങ്ങളിൽ വസ്തുതയുണ്ടെന്ന് എളമരം കരിമും, കെ ജെ തോമസും ഉൾപ്പെട്ട കമ്മിഷനോട് ഇരുവരും വ്യക്തമാക്കിയെന്നാണ് വിവരം.

അമ്പലപ്പുഴ, ആലപ്പുഴ ഏരിയ കമ്മിറ്റികളിൽ നിന്നുള്ള നേതാക്കളായിരുന്നു രണ്ട് ദിവസം നീണ്ട തെളിവെടുപ്പിൽ കമ്മീഷന് മുന്നിൽ ഹാജരായത്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് സമിതിയിലെ സിപിഐഎം അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ, തുടങ്ങിയവരും സുധാകരനെതിരെ പരാതി നൽകി. അന്വേഷണ കമ്മീഷന് പുറത്തുള്ളവരും സുധാകരനെതിരെ പരാതിയുമായി എത്തി.

ജി സുധാകരൻ തന്നെയും കുടുംബത്തെയും ദ്രോഹിച്ചു വെന്ന ആരോപണമുന്നയിച്ച മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ജി വേണുഗോപാൽ തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത പരാതിയാണ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചത്.

Also Read: ‘ലീഗിലേക്ക് പോകുന്നത് ആത്മഹത്യാപരം, മന്ത്രിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫ്’; അബ്ദുള്‍ വഹാബ്

Popular

    Next Story