Top

വ്യാജവാര്‍ത്ത നല്‍കി അപമാനിക്കാന്‍ ശ്രമമെന്ന് ജി സുധാകരന്‍; ‘പാര്‍ട്ടിക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചില്ലെന്ന് മാധ്യമങ്ങളാണോ വിലയിരുത്തുന്നത്?’

വോട്ട് പെട്ടിയിലായ ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പ്രവര്‍ത്തിച്ചില്ലെന്നു പറയുന്നത് പൊളിറ്റിക്കല്‍ ക്രിമിനലിസമാണെന്ന് മന്ത്രി ജി.സുധാകരന്‍. പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. കക്ഷി വ്യത്യാസമില്ലായാണ് ഇവര്‍ പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം സിപിഐഎമ്മില്‍ ഒരു പ്രശ്നങ്ങളുമില്ലെന്നും ചില മാധ്യങ്ങള്‍ തന്നെ വളഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും ജി.സുധാകരന്‍ ആരോപിച്ചു. വ്യാജവാര്‍ത്ത നല്‍കി തന്നെ അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ചില മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ജി.സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ ക്രിമിനല്‍ സ്വഭാവത്തില്‍ സത്യവിരുദ്ധമായ വാര്‍ത്തകള്‍ വരുന്നുണ്ട്. […]

11 April 2021 5:55 AM GMT

വ്യാജവാര്‍ത്ത നല്‍കി അപമാനിക്കാന്‍ ശ്രമമെന്ന് ജി സുധാകരന്‍; ‘പാര്‍ട്ടിക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചില്ലെന്ന് മാധ്യമങ്ങളാണോ വിലയിരുത്തുന്നത്?’
X

വോട്ട് പെട്ടിയിലായ ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പ്രവര്‍ത്തിച്ചില്ലെന്നു പറയുന്നത് പൊളിറ്റിക്കല്‍ ക്രിമിനലിസമാണെന്ന് മന്ത്രി ജി.സുധാകരന്‍. പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. കക്ഷി വ്യത്യാസമില്ലായാണ് ഇവര്‍ പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം സിപിഐഎമ്മില്‍ ഒരു പ്രശ്നങ്ങളുമില്ലെന്നും ചില മാധ്യങ്ങള്‍ തന്നെ വളഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും ജി.സുധാകരന്‍ ആരോപിച്ചു.

വ്യാജവാര്‍ത്ത നല്‍കി തന്നെ അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ചില മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ജി.സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ ക്രിമിനല്‍ സ്വഭാവത്തില്‍ സത്യവിരുദ്ധമായ വാര്‍ത്തകള്‍ വരുന്നുണ്ട്. പ്രാദേശിക എഡിഷനുകളില്‍ ചില ആളുകള്‍ പെയ്ഡ് റിപ്പോര്‍ട്ടര്‍മാരെ പോലെ പെരുമാറുകയാണ്. വോട്ട് പെട്ടിയിലായ ശേഷം പ്രവര്‍ത്തിച്ചില്ലെന്ന് പറയുകയാണ്. പാര്‍ട്ടിക്ക് വേണ്ടി താന്‍ വേണ്ടത്ര പ്രവര്‍ത്തിച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തകരാണോ വിലയിരുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. പൊളിറ്റിക്കല്‍ ക്രിമിനലുകളാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍. പേരൊന്നും പറയുന്നില്ലെങ്കിലും ഇവരാരാണെന്ന് തനിക്കറിയാമെന്നും സുധാകരന്‍ പറഞ്ഞു.

ഒരു വിവാദവും ഇല്ലാത്തപ്പോഴും പാര്‍ട്ടിയില്‍ വിവാദമെന്ന് പ്രചരിപ്പിക്കുകയാണ്. 55 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താന്‍. തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് വിശ്രമിക്കാതെ 65 യോഗങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്. ജില്ലയില്‍ 17 യോഗത്തില്‍ പ്രസംഗിച്ചു. അമ്പലപ്പുഴയില്‍ മാത്രം 14 യോഗങ്ങളില്‍ പങ്കെടുത്തു. എന്നിട്ടും പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനലിസമാണെന്നും സുധാകരന്‍ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ഒരു പ്രശ്നങ്ങളും വിവാദവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചതെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയെന്താ ജില്ലാ സെക്രട്ടറിയാണോ എന്നും സുധാകരന്‍ ചോദിച്ചു.

സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് പൊതുമാരമത്ത് വകുപ്പിന്റെ പ്രവര്‍ത്തനമാണ്. ഇത് തെരഞ്ഞെടുപ്പില്‍ നേട്ടമാണ് ഉണ്ടാക്കിയത്. തന്നെ പിണറായിയുമായി തെറ്റിക്കാന്‍ നോക്കേണ്ടെന്നും 30 വര്‍ഷമായി പിന്തുണ നല്‍കുന്നവരാണ് തങ്ങളെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് മുമ്പ് ആലപ്പുഴയില്‍ ഉയര്‍ന്ന പോസ്റ്റര്‍ വിവാദം അനാവശ്യമാണ്. പോസ്റ്റര്‍ കീറി ഒട്ടിച്ച സംഭവത്തില്‍ ആരിഫിന് ഉത്തരവാദിത്തമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. കൃഷ്ണപിള്ള സ്മാരകം അടിച്ചുതകര്‍ത്ത ആളുകള്‍ ഉള്ളപ്പോള്‍ തനിക്കെതിരായ പ്രവര്‍ത്തനത്തില്‍ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story