ഇന്നും കൂട്ടി; കേരളത്തില്‍ നൂറ് കടന്ന് പെട്രോള്‍ വില
സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 100.04 ആയി. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയും ഇന്ന് കൂടിയതോടെയാണ് പെട്രോള്‍ വില 100 കടന്നത്. കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണിയെന്ന് കെ സുധാകരന്; ‘ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും, ഭാരവാഹികളടക്കം 51 പേരുടെ കമ്മിറ്റി, ദളിതര്‍ക്കും സ്ത്രീകള്‍ക്കും സംവരണം’ തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും ഡീസലിന് 95.62 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.86 രൂപ, ഡീസലിന് 94.79 രൂപയുമായി.കോഴിക്കോട് പെട്രോള്‍ […]
23 Jun 2021 7:53 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 100.04 ആയി. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയും ഇന്ന് കൂടിയതോടെയാണ് പെട്രോള്‍ വില 100 കടന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും ഡീസലിന് 95.62 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.86 രൂപ, ഡീസലിന് 94.79 രൂപയുമായി.
കോഴിക്കോട് പെട്രോള്‍ വില 98.23 രൂപ, ഡീസലിന് 93.43 രൂപ എന്നിങ്ങനെയാണ് വില. 22 ദിവസത്തിനിടെ പന്ത്രണ്ടാം തവണയാണ് ഇന്ധനവില കൂടുന്നത്.