നടന് ആലുംമൂടനെ വാഴപ്പള്ളി പഞ്ചായത്ത് അപമാനിച്ചെന്ന് ആരോപണം
ചങ്ങനാശ്ശേരി: അന്തരിച്ച നടന് ആലുംമൂടനെ വാഴപ്പള്ളി പഞ്ചായത്ത് സമിതി അപമാനിച്ചതായി ചെത്തിപ്പുഴ സുഹൃദവേദി ആരോപിച്ചു. കുരിശുംമൂട് ചെത്തിപ്പുഴക്കടവ് റോഡിന് ആലുംമൂടന്‍ റോഡെന്ന് നാമകരണം ചെയ്ത് സര്‍ക്കാര്‍ 2010 നവംബര്‍ 11ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പിന്നീട് റോഡിന്റെ പേര് മുന്തിരിക്കവല ചെത്തിപ്പുഴക്കടവ് റോഡെന്ന് വാഴപ്പള്ളി പഞ്ചായത്ത് മാറ്റി. 2010-1709ാം നമ്പറായി വിജ്ഞാപനം ചെയ്ത ഓര്‍ഡറില്‍ ആലുംമൂടന്റെ ജന്മസ്ഥലമായത് കൊണ്ട് ഇങ്ങനെ നാമകരണം ചെയ്യുന്നതെന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. സുഹൃത് വേദിയുടെ ആഭിമുഖ്യത്തില്‍ 2010 നവംബര്‍ 25ന് റോഡിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. […]

ചങ്ങനാശ്ശേരി: അന്തരിച്ച നടന് ആലുംമൂടനെ വാഴപ്പള്ളി പഞ്ചായത്ത് സമിതി അപമാനിച്ചതായി ചെത്തിപ്പുഴ സുഹൃദവേദി ആരോപിച്ചു. കുരിശുംമൂട് ചെത്തിപ്പുഴക്കടവ് റോഡിന് ആലുംമൂടന്‍ റോഡെന്ന് നാമകരണം ചെയ്ത് സര്‍ക്കാര്‍ 2010 നവംബര്‍ 11ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പിന്നീട് റോഡിന്റെ പേര് മുന്തിരിക്കവല ചെത്തിപ്പുഴക്കടവ് റോഡെന്ന് വാഴപ്പള്ളി പഞ്ചായത്ത് മാറ്റി.
2010-1709ാം നമ്പറായി വിജ്ഞാപനം ചെയ്ത ഓര്‍ഡറില്‍ ആലുംമൂടന്റെ ജന്മസ്ഥലമായത് കൊണ്ട് ഇങ്ങനെ നാമകരണം ചെയ്യുന്നതെന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. സുഹൃത് വേദിയുടെ ആഭിമുഖ്യത്തില്‍ 2010 നവംബര്‍ 25ന് റോഡിന്റെ ഉദ്ഘാടനം നടത്തിയിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ജയിംസായിരുന്നു അന്ന് പ്രസിഡന്റായിരുന്നത്. ജനപ്രതിനിധികളും കലാകാരന്മാരും അടങ്ങിയ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് ആലുംമൂടന്‍ റോഡെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കുരിശുംമുട് മുതല്‍ ചെത്തിപ്പുഴക്കടവ് വരെയുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് റോഡാണ്. ഇത് മാറ്റാന്‍ പഞ്ചായത്തിന് അധികാരമില്ലെന്നും സുഹൃദ്വേദി യോഗം ചൂണ്ടിക്കാട്ടി.