Top

‘251 രൂപക്ക് സ്മാര്‍ട്ട്‌ഫോണ്‍’ ആശയത്തിലൂടെ ശ്രദ്ധേയനായ മോഹിത്ത് 200 കോടിയുടെ തട്ടിപ്പുക്കേസില്‍ അറസ്റ്റില്‍

251 രൂപക്ക് സ്മാര്‍ട്ട്‌ഫോണ്‍ എന്ന ആശയത്തിലൂടെ ശ്രദ്ധേയനായിരുന്ന മോഹിത് ഗോയല്‍ തട്ടിപ്പുക്കേസില്‍ അറസ്റ്റില്‍. 200 കോടിയുടെ ഡ്രൈ ഫ്രൂട്ട് തട്ടിപ്പുക്കേസിലാണ് ഇയാളെ നോയിഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പണം വാങ്ങി നിരവധി ഡ്രൈ ഫ്രൂട്ട് കച്ചവടക്കാരെ കബളിപ്പിച്ചുവെന്നാണ് കേസ്. സെക്ടര്‍ 51 ലെ മേഘ്ദൂതം പാര്‍ക്കിന് സമീപം വെച്ച് ഞായറാഴ്ച വൈകിട്ടാണ് ഗോയലിനെ അറസ്റ്റ് ചെയ്തത്. ദുബായി ഡ്രൈ ഫ്രൂട്ട്, സ്പൈസസ് ഹബ് അടക്കം ഏഴ് കമ്പനികള്‍ ഇയാളുടെ പേരിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 40 […]

12 Jan 2021 4:38 AM GMT

‘251 രൂപക്ക് സ്മാര്‍ട്ട്‌ഫോണ്‍’ ആശയത്തിലൂടെ ശ്രദ്ധേയനായ മോഹിത്ത് 200 കോടിയുടെ തട്ടിപ്പുക്കേസില്‍ അറസ്റ്റില്‍
X

251 രൂപക്ക് സ്മാര്‍ട്ട്‌ഫോണ്‍ എന്ന ആശയത്തിലൂടെ ശ്രദ്ധേയനായിരുന്ന മോഹിത് ഗോയല്‍ തട്ടിപ്പുക്കേസില്‍ അറസ്റ്റില്‍. 200 കോടിയുടെ ഡ്രൈ ഫ്രൂട്ട് തട്ടിപ്പുക്കേസിലാണ് ഇയാളെ നോയിഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പണം വാങ്ങി നിരവധി ഡ്രൈ ഫ്രൂട്ട് കച്ചവടക്കാരെ കബളിപ്പിച്ചുവെന്നാണ് കേസ്. സെക്ടര്‍ 51 ലെ മേഘ്ദൂതം പാര്‍ക്കിന് സമീപം വെച്ച് ഞായറാഴ്ച വൈകിട്ടാണ് ഗോയലിനെ അറസ്റ്റ് ചെയ്തത്. ദുബായി ഡ്രൈ ഫ്രൂട്ട്, സ്പൈസസ് ഹബ് അടക്കം ഏഴ് കമ്പനികള്‍ ഇയാളുടെ പേരിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 40 ഓളം പരാതികള്‍ ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് നോയിഡ് പൊലീസ് അറിയിച്ചു.

2018ല്‍ മറ്റൊരു കേസിലും ഗോയലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലെ ഒരു പീഡനക്കേസ് ഒത്തുതീര്‍പ്പ് ചര്‍ച്ചയുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് മുന്‍പ് ഗോയലിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്.

Mohit Goel Ringing Bells

നോയിഡ ആസ്ഥാനമായാണ് ഗോയലിന്റെ പ്രവര്‍ത്തനം. 2016ലാണ് ഫ്രീഡം 251 എന്ന പേരില്‍ ഗോയല്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന ആശയത്തിലൂടെ ഗോയല്‍ ലോകശ്രദ്ധ തന്നെ നേടിയിരുന്നു. അന്ന് 30,000 പേര്‍ ഫോണ്‍ ബുക്ക് ചെയ്യുകയും ഏഴു കോടിയോളം പേര്‍ ഫോണ്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

2016ല്‍ മറ്റൊരു കമ്പനിയും മുന്നോട്ടുവയ്ക്കാത്ത ഓഫറായിരുന്നു ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍. 1 ജിബി റാമില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റില്‍ 8 ജിബി ഇന്റേണല്‍ സ്റ്റോറെജ് ശേഷി. ഇത് 32 ജിബി വരെ ഉയര്‍ത്താന്‍ സാധിക്കുമായിരുന്നു. 3.2 മെഗാപിക്‌സല്‍ പിന്‍ക്യാമറ, 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറ. 1450 എംഎഎച്ച് ബാറ്ററി ലൈഫ്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.1ല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ഒരു വര്‍ഷം വാറന്റിയും നല്‍കിയിരുന്നു. എന്നാല്‍ നിരവധി നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങി കമ്പനി പൂട്ടുന്ന സാഹചര്യത്തിലേക്ക് എത്തുകയായിരുന്നു.

Next Story

Popular Stories