Top

മുടന്തി മടങ്ങി ബെന്‍സേമ; യൂറോയ്ക്ക് മുമ്പ് ഫ്രാന്‍സിനും ദെഷാംപ്‌സിനും ആശങ്ക

ലോകകപ്പ് ഫുട്‌ബോള്‍ കിരീടത്തിനു പിന്നാലെ യൂറോ കപ്പും ലക്ഷ്യമിടുന്ന ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിന് തിരിച്ചടിയായി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയുടെ പരുക്ക്. ഇന്നലെ ബള്‍ഗേറിയയ്‌ക്കെതിരേ നടന്ന മത്സരത്തിനിടെ പരുക്കേറ്റ താരം മുടന്തിയാണ് ഗ്രൗണ്ടില്‍ നിന്നു മടങ്ങിയത്. സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്റെ താരമായ ബെന്‍സേമ ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഫ്രഞ്ച് ദേശീയ ടീമില്‍ ഇടംപിടിച്ചത്. ഏറെ വിവാദങ്ങള്‍ക്കു ശേഷമുള്ള പുനഃപ്രവേശനം പക്ഷേ ബെന്‍സേമയ്ക്കു കയ്പു നിറഞ്ഞതായിരിക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിന്റെ […]

9 Jun 2021 12:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുടന്തി മടങ്ങി ബെന്‍സേമ; യൂറോയ്ക്ക് മുമ്പ് ഫ്രാന്‍സിനും ദെഷാംപ്‌സിനും ആശങ്ക
X

ലോകകപ്പ് ഫുട്‌ബോള്‍ കിരീടത്തിനു പിന്നാലെ യൂറോ കപ്പും ലക്ഷ്യമിടുന്ന ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിന് തിരിച്ചടിയായി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയുടെ പരുക്ക്. ഇന്നലെ ബള്‍ഗേറിയയ്‌ക്കെതിരേ നടന്ന മത്സരത്തിനിടെ പരുക്കേറ്റ താരം മുടന്തിയാണ് ഗ്രൗണ്ടില്‍ നിന്നു മടങ്ങിയത്.

സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്റെ താരമായ ബെന്‍സേമ ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഫ്രഞ്ച് ദേശീയ ടീമില്‍ ഇടംപിടിച്ചത്. ഏറെ വിവാദങ്ങള്‍ക്കു ശേഷമുള്ള പുനഃപ്രവേശനം പക്ഷേ ബെന്‍സേമയ്ക്കു കയ്പു നിറഞ്ഞതായിരിക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ 37-ാം മിനിറ്റില്‍ ബള്‍ഗേറിയന്‍ പ്രതിരോധതാരം ഇവാന്‍ ട്യൂറിറ്റ്‌സോവിന്റെ ടാക്കിളിലാണ് ബെന്‍സേമയ്ക്കു പരുക്കേറ്റത്. ആദ്യം പ്രാഥമിക ശുശ്രൂക്ഷ നേടിയ തേടിയ ശേഷം കളത്തില്‍ തുടര്‍ന്ന താരം 41-ാം മിനിറ്റില്‍ ഗ്രൗണ്ടില്‍ വീഴുകയായിരുന്നു.

ഇതോടെയാണ് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ബെന്‍സേമയെ പിന്‍വലിച്ച് ഒളിവര്‍ ഗിറൗഡിനെ കളത്തിലിറക്കിയത്. താരത്തിന്റെ പരുക്ക് ഗുരുതരമാണോയെന്ന് ഇന്നു നടക്കുന്ന വിദഗ്ധ പരിശോധനകള്‍ക്കു മാത്രമേ അറിയാനാകൂ. എന്നാല്‍ ടീം ഡോക്ടറുടെ നിരീക്ഷണത്തില്‍ താരത്തിന് മൂന്നാഴ്ചയെങ്കിലും വിശ്രമം വേണ്ടി വരും. അങ്ങനെയെങ്കില്‍ ബെന്‍സേമയ്ക്ക് യൂറോ കപ്പ് നഷ്ടമാകും.

ബെന്‍സേമയുടെ വലത് കാല്‍ത്തുടയ്ക്കു ശക്തമായ ഇടിയേറ്റെന്നും കാര്യമായ ക്ഷതം ഏറ്റെന്നു മനസിലായതോടെയാണ് താരത്തെ പിന്‍വലിച്ചതെന്നും പരുക്കിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് ദെഷാംപ്‌സ് മത്സരശേഷം പറഞ്ഞത്.

ഫ്രഞ്ച് ടീമില്‍ സഹതാരമായിരുന്ന മാത്യൂ വാല്‍ബ്യുനിയയെ അശ്‌ളീല വീഡിയോ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്തതിന്റെ പേരില്‍ 2015 മുതല്‍ ബെന്‍സേമ ദേശീയ ടീമിനു പുറത്തായിരുന്നു. ഇക്കുറി മികച്ച ഫോമും മുന്‍ താരങ്ങള്‍ അടക്കമുള്ളവരുടെ സമ്മര്‍ദ്ദവും കാരണമാണ് ദെഷാംപ്‌സ് ബെന്‍സേമയെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

Next Story

Popular Stories