Top

ഫ്രാന്‍സ് കസറി, ജര്‍മനിയും ഹോളണ്ടും പതറി; രാജ്യാന്തര ഫുട്‌ബോള്‍ ആരവങ്ങള്‍ക്കു തുടക്കമായി, അര്‍ജന്റീന നാളെയിറങ്ങും

ഫുട്‌ബോള്‍ ലോകം വീണ്ടും രാജ്യാന്തര ഫുട്‌ബോളിന്റെ മാസ്മരികതയിലേക്ക്. യൂറോ കപ്പും കോപ്പാ അമേരിക്ക ഫുട്‌ബോളും ആരംഭിക്കാനിരിക്കെ പ്രമുഖ ടീമുകള്‍ എല്ലാം സൗഹൃദ മത്സരങ്ങളുടെയും ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടങ്ങളുടെയും വേദിയിലെത്തി. ഇന്നലെ നടന്ന യൂറോപ്യന്‍ സൗഹൃദ മത്സരങ്ങളില്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സും, കരുത്തരായ ഇംഗ്ലണ്ടും ജയം കുറിപ്പോള്‍ ജര്‍മനി, ഹോളണ്ട് എന്നീ വമ്പന്മാര്‍ക്ക് ഒരുക്കം പിഴച്ചു. ഫ്രാന്‍സ് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് വെയ്ല്‍സിനെയാണ് തോല്‍പിച്ചത്. കിലിയന്‍ എംബാപ്പെ, അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരായിരുന്നനു ഫ്രാന്‍സിന്റെ ഗോളുകള്‍ നേടിയത്. അതേസമയം ഓസ്ട്രിയയ്‌ക്കെതിരേ […]

3 Jun 2021 2:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫ്രാന്‍സ് കസറി, ജര്‍മനിയും ഹോളണ്ടും പതറി; രാജ്യാന്തര ഫുട്‌ബോള്‍ ആരവങ്ങള്‍ക്കു തുടക്കമായി, അര്‍ജന്റീന നാളെയിറങ്ങും
X

ഫുട്‌ബോള്‍ ലോകം വീണ്ടും രാജ്യാന്തര ഫുട്‌ബോളിന്റെ മാസ്മരികതയിലേക്ക്. യൂറോ കപ്പും കോപ്പാ അമേരിക്ക ഫുട്‌ബോളും ആരംഭിക്കാനിരിക്കെ പ്രമുഖ ടീമുകള്‍ എല്ലാം സൗഹൃദ മത്സരങ്ങളുടെയും ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടങ്ങളുടെയും വേദിയിലെത്തി.

ഇന്നലെ നടന്ന യൂറോപ്യന്‍ സൗഹൃദ മത്സരങ്ങളില്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സും, കരുത്തരായ ഇംഗ്ലണ്ടും ജയം കുറിപ്പോള്‍ ജര്‍മനി, ഹോളണ്ട് എന്നീ വമ്പന്മാര്‍ക്ക് ഒരുക്കം പിഴച്ചു.

ഫ്രാന്‍സ് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് വെയ്ല്‍സിനെയാണ് തോല്‍പിച്ചത്. കിലിയന്‍ എംബാപ്പെ, അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരായിരുന്നനു ഫ്രാന്‍സിന്റെ ഗോളുകള്‍ നേടിയത്. അതേസമയം ഓസ്ട്രിയയ്‌ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ബുക്കായോ സാക്കയാണ് ഗോള്‍ നേടിയത്.

യൂറോ കപ്പിന് ഒരുങ്ങുന്ന ജര്‍മനിക്ക് ഡെന്‍മാര്‍ക്കാണ് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയത്. 1-1 എന്ന സ്‌കോറിനാണ് ഡെന്‍മാര്‍ക്ക് അവരെ തളച്ചത്. ജര്‍മനിക്കായി ഫ്‌ളോറിയന്‍ ന്യൂഹാസും ഡെന്‍മാര്‍ക്കിനായി യൂസുഫ് പോള്‍സണും സ്‌കോര്‍ ചെയ്തു.

ഹോളണ്ടിനെ നിരാശപ്പെടുത്തിയത് സ്‌കോട്ട്‌ലന്‍ഡാണ്. 2-2 എന്ന സ്‌കോറിനാണ് ഡച്ച് പട സമനില വഴങ്ങിയത്. ഓറഞ്ച് ടീമിനു വേണ്ടി മെംഫിസ് ഡി പേ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ജാക്ക് ഹെന്ററി, കെവിന്‍ നിസ്‌ബെറ്റ് എന്നിവരാണ് ഗോളുകള്‍ നേടിയത്.

ലാറ്റിനമേരിക്കയില്‍ വമ്പന്മാര്‍ നാളെ മുതല്‍ കളത്തിലിറങ്ങും. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ അര്‍ജന്റീന ചിലിയെ നേരിടും.

Next Story

Popular Stories