Top

‘ഇഷ്ടം സഖാവ് എന്ന് അറിയപ്പെടാന്‍’; സിപിഐഎം പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഫാ. മാത്യൂസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ഫാ. മാത്യൂസ് വാഴക്കുന്നം. വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്ന് അറിയപ്പെടാനാണ് തനിക്ക് താല്‍പര്യമെന്നും ഫ. മാത്യൂസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫ. മാത്യൂസിന്റെ വാക്കുകള്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നിയില്‍ സിപിഐഎം പറഞ്ഞാല്‍ മത്സരിക്കും. അവസരം നല്‍കണമോ എന്നത് പാര്‍ട്ടി തീരുമാനിക്കട്ടെ. മണ്ഡലത്തില്‍ കുടുംബപരമായ വേരുകള്‍ ജയസാധ്യത ഉയര്‍ത്തും. മണ്ഡലത്തിന് പുറത്തുനിന്ന് വരുന്നവരുടെ ലക്ഷ്യം പദവികള്‍ മാത്രമാണ്. നാട്ടില്‍ നന്മ ചെയ്യാനാണ് എനിക്ക് […]

26 Jan 2021 9:11 AM GMT

‘ഇഷ്ടം സഖാവ് എന്ന് അറിയപ്പെടാന്‍’; സിപിഐഎം പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഫാ. മാത്യൂസ്
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ഫാ. മാത്യൂസ് വാഴക്കുന്നം. വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്ന് അറിയപ്പെടാനാണ് തനിക്ക് താല്‍പര്യമെന്നും ഫ. മാത്യൂസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഫ. മാത്യൂസിന്റെ വാക്കുകള്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നിയില്‍ സിപിഐഎം പറഞ്ഞാല്‍ മത്സരിക്കും. അവസരം നല്‍കണമോ എന്നത് പാര്‍ട്ടി തീരുമാനിക്കട്ടെ. മണ്ഡലത്തില്‍ കുടുംബപരമായ വേരുകള്‍ ജയസാധ്യത ഉയര്‍ത്തും. മണ്ഡലത്തിന് പുറത്തുനിന്ന് വരുന്നവരുടെ ലക്ഷ്യം പദവികള്‍ മാത്രമാണ്. നാട്ടില്‍ നന്മ ചെയ്യാനാണ് എനിക്ക് ആഗ്രഹം. മത്സരിക്കുന്നതിനെ സഭാനേതൃത്വം എതിര്‍ക്കുമെന്ന് തോന്നുന്നില്ല. മുന്‍പും സഭയിലെ വൈദികര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. ബത്തേരി ഭദ്രാസനത്തിലുണ്ടായിരുന്ന ഫാ. മത്തായി നുറന്നാല്‍, അദ്ദേഹത്തിനുണ്ടായിരുന്ന അവകാശം, അതേ സഭയില്‍ വൈദികനായ എനിക്കുമുണ്ടെന്ന് വിശ്വസിക്കുന്നു. പള്ളിക്കുള്ളിലെ കാര്യം പള്ളിയിലും നാട്ടിലെ കാര്യം നാട്ടിലുമാണെന്ന് ഓര്‍ത്താല്‍ മതി. വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്ന് അറിയപ്പെടാനാണ് താല്‍പര്യം. പാര്‍ട്ടിക്കാരനായ ഒരാളാണ് ഞാന്‍. പാര്‍ട്ടി വേദികളില്‍ സംസാരിക്കുമ്പോള്‍ അത് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഫാ. മാത്യൂസിന്റെ പ്രതികരണത്തോട് സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ തന്നെ തന്റെ ഇടതുപക്ഷ അനുഭാവം പരസ്യമായി പറഞ്ഞ വ്യക്തിയാണ് ഫാ. മാത്യൂസ്. താനൊരു സഖാവാണെന്ന് പരസ്യമായി അഭിപ്രായപ്പെടുന്ന ഫാ. മാത്യൂസ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നതും. തന്നെ റവറന്റ് ഫാദര്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ ഇഷ്ടം സഖാവ് ഫാദര്‍ എന്ന വിളിക്കുന്നതാണെന്നും പറയുന്ന ഫാ. മാത്യൂസിന്റെ പ്രസംഗം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Next Story