Top

ഒന്നും രണ്ടുമല്ല, ഫിറോസ് നാമധാരികള്‍ നാലുണ്ട് തവനൂരില്‍; അപരന്മാരാല്‍ വലഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം: ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപരന്മാരുള്ളത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന്. നാലുപേരാണ് ഫിറോസ് കുന്നംപറമ്പിലിന് എതിരെ തവനൂരില്‍ അപരന്മാരായുള്ളത്. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെടി ജലീലിനെതിരെ ഒരു അപരനും രംഗത്തുണ്ട്. മുഹമ്മദ് ഫിറോസ് എന്ന പേരിലുള്ള ഒരാളടക്കം നാലുപേരാണ് ഫിറോസ് എന്ന പേരില്‍ തവനൂരില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുള്ളത്. ജലീല്‍ എന്ന പേരിലാണ് കെടി ജലീലിന്റെ അപരന്‍. തിരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുറുക്കോളി മൊയ്തീനാണ് ഫിറോസ് തൊട്ടുപിന്നില്‍ അപരശല്യം നേരിടുന്നത്. മൂന്ന് അപരന്മാരാണ് മൊയ്തീനെതിരെ […]

21 March 2021 7:20 AM GMT

ഒന്നും രണ്ടുമല്ല, ഫിറോസ് നാമധാരികള്‍ നാലുണ്ട് തവനൂരില്‍; അപരന്മാരാല്‍ വലഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍
X

മലപ്പുറം: ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപരന്മാരുള്ളത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന്. നാലുപേരാണ് ഫിറോസ് കുന്നംപറമ്പിലിന് എതിരെ തവനൂരില്‍ അപരന്മാരായുള്ളത്. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെടി ജലീലിനെതിരെ ഒരു അപരനും രംഗത്തുണ്ട്.

മുഹമ്മദ് ഫിറോസ് എന്ന പേരിലുള്ള ഒരാളടക്കം നാലുപേരാണ് ഫിറോസ് എന്ന പേരില്‍ തവനൂരില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുള്ളത്. ജലീല്‍ എന്ന പേരിലാണ് കെടി ജലീലിന്റെ അപരന്‍.

തിരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുറുക്കോളി മൊയ്തീനാണ് ഫിറോസ് തൊട്ടുപിന്നില്‍ അപരശല്യം നേരിടുന്നത്. മൂന്ന് അപരന്മാരാണ് മൊയ്തീനെതിരെ മത്സരിക്കുന്നത്. താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാനും മങ്കടയില്‍ മഞ്ഞളാംകുഴി അലിക്കും മൂന്ന് അപരന്മാരുണ്ട്.

താനൂരില്‍ അഞ്ച് അപരന്മാരുള്‍പ്പെടെ 11 പേരാണ് നാമനിര്‍ദ്ദേഷ പത്രിക നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി പികെ ഫിറോസിന് അപരന്മാരായി രണ്ടുപേരാണുള്ളത്. വേങ്ങര, മലപ്പുറം, വണ്ടൂര്‍, നിലമ്പൂര്‍, മഞ്ചേരി മണ്ഡലങ്ങളില്‍ അപരന്മാരില്ല.

അതേസമയം, തവനൂരില്‍ കെടി ജലീലും ഫിറോസ് കുന്നംപറമ്പിലും തമ്മിലുള്ള വാഗ്വാദം കനക്കുകയാണ്. കോണ്‍ഗ്രസ് വേഷം കെട്ടിച്ച് നിര്‍ത്തുന്ന സങ്കരയിനം സ്ഥാനാര്‍ത്ഥിയാണ് താനെന്ന കെടി ജലീലിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍ രംഗത്തെത്തിയിട്ടുണ്ട്. താന്‍ സങ്കരയിനമാണെങ്കില്‍ ഇദ്ദേഹം ഇതേത് ഇനമാണെന്നാണ് ഫിറോസിന്റെ ചോദ്യം. ഫിറോസിന്റെ ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമാണെന്നും ഫിറോസ് പരിഹസിച്ചു.

‘ഞാന്‍ സങ്കരയിനമാണെങ്കില്‍ ഇദ്ദേഹം ഇതേത് ഇനമാണ്? ഫിറോസ് പറമ്പില്‍ ഒരു കോണ്‍ഗ്രസുകാരനായിരുന്നു. ഇപ്പോള്‍ ലീഗിലേക്ക് വന്നു. ഇപ്പോള്‍ യുഡിഎഫ് സീറ്റില്‍ കൈപ്പത്തി അടയാളത്തില്‍ മത്സരിത്തുന്നു. പക്ഷേ, അദ്ദേഹം ലീഗുകാരനായിരുന്നു. ഇപ്പോള്‍ സിപിഐഎം ആണെന്ന് പറയുന്നുണ്ട്. അവരോട് ചോദിച്ചാല്‍ പറയും ഞങ്ങളുടെ ആളല്ലെന്ന്. ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമാണ്. ഇദ്ദേഹമാണ് ഫിറോസ് സങ്കരയിനമാണെന്ന് പറയുന്നത്’, ഫിറോസ് കുന്നംപറമ്പിലിന്റെ പരിഹാസം ഇങ്ങനെ.

കോണ്‍ഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാര്‍ത്ഥിയാണ് തനിക്കെതിരെ മത്സരിക്കുന്നതെന്ന് കെടി ജലീലിന്റെ പരാമര്‍ശത്തില്‍ മറുപടി പറയുകയായിരുന്നു ഫിറോസ് കുന്നംപറമ്പില്‍. ഇദ്ദേഹം മുമ്പ് യൂത്ത് ലീഗ്കാരനായിരുന്നെന്നും ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തന്നെ തോല്‍പ്പിക്കാന്‍ പറ്റുമോയെന്ന അവസാന ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും കെടി ജലീല്‍ പറഞ്ഞു. ഫിറോസ് കുന്നംപറമ്പിലിന്റെ പേരെടുത്ത് പറയാതെയായിരുന്നു പരാമര്‍ശം.

2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെ ടി ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. ജലീല്‍ 68,179 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഫ്തിഖറുദ്ദീന്‍ മാസ്റ്റര്‍ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേര്‍ വോട്ടു ചെയ്തു.

2011ല്‍ 6,854 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ജലീല്‍ 57,729 വോട്ടുകളും കോണ്‍ഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകളും കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായ നിര്‍മലാ കുട്ടികൃഷ്ണന്‍ പുന്നക്കലിന് 7,107 വോട്ടാണ് ലഭിച്ചത്.

Next Story