ജി ദേവരാജന്‍ സ്ഥാനാര്‍ത്ഥിയാവും; സിപി ജോണും സിഎന്‍ വിജയകൃഷ്ണനും തെരഞ്ഞെടുപ്പ് ഗോദയിലുണ്ടാവും

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയിലേക്ക് പുതുതായി വന്ന ഫോര്‍വേഡ് ബ്ലോക്കിന് യുഡിഎഫ് ഒരു സീറ്റ് നല്‍കിയേക്കും. നിലവില്‍ ഘടകകക്ഷിയായ സിഎംപിക്ക് രണ്ട് സീറ്റും നല്‍കിയേക്കും.
ഫോര്‍വേഡ് ബ്ലോക്കിന് കൊല്ലം ജില്ലയിലെ ഏതെങ്കിലും സീറ്റ് നല്‍കാനാണ് സാധ്യത. സീറ്റ് ലഭിച്ചാല്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജി ദേവരാജന്‍ മത്സരിക്കും. ചാത്തന്നൂര്‍ മണ്ഡലം നല്‍കാനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന് മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. ദേവരാജന്‍ വ്യക്തിബന്ധങ്ങളും കുടുംബ ബന്ധങ്ങളും ഉള്ള കൊല്ലം സീറ്റ് ലഭിക്കണം എന്നാണ് ഫോര്‍വേഡ് ബ്ലോക്ക് ആഗ്രഹിക്കുന്നത്.
സിഎംപിക്ക് രണ്ട് സീറ്റില്‍ ഇത്തവണ മത്സരിക്കും. കഴിഞ്ഞ തവണ ഒരു സീറ്റിലാണ് മത്സരിച്ചത്. പാര്‍ട്ടി നേതാക്കളായ സിപി ജോണും സിഎന്‍ വിജയകൃഷ്ണനും സ്ഥാനാര്‍ത്ഥികളാവും. നെന്മാറ സീറ്റും മറ്റൊരു സീറ്റുമാവും സിഎംപിക്ക് നല്‍കുക. നെന്മാറയില് സിഎന്‍ വിജയകൃഷ്ണന് മത്സരിച്ചേക്കും.
സിപി ജോണ്‍ എവിടെയാവും മത്സരിക്കുക എന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല. കഴിഞ്ഞ രണ്ട് തവണയും കുന്നംകുളം മണ്ഡലത്തിലാണ് സിപി ജോണ്‍ ജനവിധി തേടിയത്. ഇക്കുറി കുന്നംകുളം മണ്ഡലത്തില്‍ സിപി ജോണ്‍ മത്സരിക്കാനിടയില്ല.