Top

മുന്‍ കേന്ദ്രമന്ത്രി കുമാരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍; അലക്കുജോലിക്കെത്തുന്ന യുവാവ് കസ്റ്റഡിയില്‍

മുന്‍ കേന്ദ്രമന്ത്രി പി രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യയും അഭിഭാഷകയുമായ കിറ്റി കുമാരമംഗലം ഡല്‍ഹിയിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍. 68 കാരിയായ കിറ്റിയെ തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലെ വസതിയിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കിറ്റിയുടെ വീട്ടില്‍ അലക്കുജോലി ചെയ്യുന്ന യുവാവും കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ ആരോപണവിധേയനായ രാജു ലക്ഷ്മണ്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഇയാളുടെ കൂട്ടാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കിറ്റിയുടെ വീട്ടിലെത്തിയ രാജുലക്ഷമണും സംഘവും വീട്ടുജോലിക്കാരിയായ യുവതിയെ കെട്ടിയിട്ടതിന് ശേഷം കിറ്റിയെ […]

7 July 2021 12:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുന്‍ കേന്ദ്രമന്ത്രി കുമാരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍; അലക്കുജോലിക്കെത്തുന്ന യുവാവ് കസ്റ്റഡിയില്‍
X

മുന്‍ കേന്ദ്രമന്ത്രി പി രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യയും അഭിഭാഷകയുമായ കിറ്റി കുമാരമംഗലം ഡല്‍ഹിയിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍. 68 കാരിയായ കിറ്റിയെ തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലെ വസതിയിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കിറ്റിയുടെ വീട്ടില്‍ അലക്കുജോലി ചെയ്യുന്ന യുവാവും കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ ആരോപണവിധേയനായ രാജു ലക്ഷ്മണ്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഇയാളുടെ കൂട്ടാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കിറ്റിയുടെ വീട്ടിലെത്തിയ രാജുലക്ഷമണും സംഘവും വീട്ടുജോലിക്കാരിയായ യുവതിയെ കെട്ടിയിട്ടതിന് ശേഷം കിറ്റിയെ അടുത്ത മുറിയില്‍ കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടുജോലിക്കാരിയായ യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന അയല്‍ക്കാരാണ് സംഭവവിവരം പോലീസിനെ അറിയിച്ചത്.

പരുക്കേറ്റ വീട്ടുജോലിക്കാരിയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. കിറ്റിയുടെ വീട് കൊള്ളയടിക്കപ്പെട്ടതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു പി രംഗരാജന്‍ കുമാരമംഗലം. 1991ല്‍ കമ്പനി നിയമകാര്യ സഹമന്ത്രിയായിരുന്ന കുമരമംഗലം പിന്നീട് ബി ജെ പിയിലേക്ക് കൂടുമാറുകയും വാജ്‌പേയ് മന്ത്രിസഭകളില്‍ അംഗവുമായിരുന്നു. സേലം മണ്ഡലത്തില്‍ നിന്ന് ജയിച്ച കുമാരമംഗലം ബിജെപിയുടെ തമിഴ്‌നാട്ടില്‍ നിന്നുള്ള ആദ്യ എം പി കൂടിയാണ്.

Next Story

Popular Stories