മുന്‍ എംഎല്‍എ പ്രൊഫ വിജെ ജോസഫ് ജോസ് കെ മാണിയോടൊപ്പം; ‘കേരള കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് എപ്പോഴും ശ്രമിക്കാറുള്ളത്’
കോട്ടയം: മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പ്രൊഫ പിജെ ജോസഫും സഹപ്രവര്‍ത്തകരും ജോസ് കെ മാണി വിഭാഗത്തോടൊപ്പം ചേര്‍ന്ന്് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് എംനെ എപ്പോഴും തകര്‍ക്കാനാണ് കോണ്‍ഗ്രസ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും അവരോടുള്ള സഹവാസം അവസാനിപ്പിച്ച് ഇടതുമുന്നണിയോടൊപ്പം ചേര്‍ന്നതിനാലാണ് വീണ്ടും സജീവമാകാന്‍ തീരുമാനിച്ചതെന്നും വിജെ ജോസഫ് പറഞ്ഞു. പാലായില്‍ നടന്ന ചടങ്ങില്‍ ജോസ് കെ മാണി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. മുന്‍ മീനച്ചില്‍ പഞ്ചായത്ത് പ്രസിഡണ്ട് സിവി ജോണും കേരള കോണ്‍ഗ്രസ് ജോസ് കെ വിഭാഗത്തില്‍ ചേരാന്‍ […]

കോട്ടയം: മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പ്രൊഫ പിജെ ജോസഫും സഹപ്രവര്‍ത്തകരും ജോസ് കെ മാണി വിഭാഗത്തോടൊപ്പം ചേര്‍ന്ന്് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് എംനെ എപ്പോഴും തകര്‍ക്കാനാണ് കോണ്‍ഗ്രസ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും അവരോടുള്ള സഹവാസം അവസാനിപ്പിച്ച് ഇടതുമുന്നണിയോടൊപ്പം ചേര്‍ന്നതിനാലാണ് വീണ്ടും സജീവമാകാന്‍ തീരുമാനിച്ചതെന്നും വിജെ ജോസഫ് പറഞ്ഞു.
പാലായില്‍ നടന്ന ചടങ്ങില്‍ ജോസ് കെ മാണി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. മുന്‍ മീനച്ചില്‍ പഞ്ചായത്ത് പ്രസിഡണ്ട് സിവി ജോണും കേരള കോണ്‍ഗ്രസ് ജോസ് കെ വിഭാഗത്തില്‍ ചേരാന്‍ തീരുമാനിച്ചു.
തോമസ് ചാഴികാടന് എംപി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സെബാസ്ത്യന് കുളത്തുങ്കല്‍, മുന്‍ എം.എല്‍.എമാരായ പി.എം മാത്യു, സ്റ്റീഫന്‍ ജോര്‍ജ്, ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം, ജോസ് ടോം, വിജി എം. തോമസ്, ജോസഫ് ചാമക്കാലാ, സാജന് കുന്നത്ത്, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാല്‍, ജോബ് മൈക്കിള്‍, നിര്‍മ്മല ജിമ്മി, ജോജി കുറത്തിയാടന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.