Top

കൊല്ലം മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലറും ഡിസിസി അംഗവുമായ എഎം അന്‍സാരി വാഹനാപകടത്തില്‍ മരിച്ചു

ആലപ്പുഴ തോട്ടപ്പള്ളി ദേശീയപാതയിവുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലം ഡിസിസി അംഗവും മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ എഎം അന്‍സാരി മരിച്ചു. തോട്ടപ്പള്ളി പാലത്തില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് അന്‍സാരി കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ പാലത്തില്‍ ഇടിച്ചായിരുന്നു അപകടം. അന്‍സാരി തല്‍ക്ഷണം മരിച്ചു. കൊല്ലത്ത് രണ്ട് തവണ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു അന്‍സാരി. മുന്‍ കൊല്ലുവിള പഞ്ചായത്തംഗവും ഐഎന്‍ടിയുസി നേതാവുമാണ്. അപകടത്തില്‍ പരിക്കേറ്റ മകന്‍ അന്‍വറിനെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. […]

15 Nov 2020 1:29 AM GMT

കൊല്ലം മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലറും ഡിസിസി അംഗവുമായ എഎം അന്‍സാരി വാഹനാപകടത്തില്‍ മരിച്ചു
X

ആലപ്പുഴ തോട്ടപ്പള്ളി ദേശീയപാതയിവുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലം ഡിസിസി അംഗവും മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ എഎം അന്‍സാരി മരിച്ചു. തോട്ടപ്പള്ളി പാലത്തില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.

മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് അന്‍സാരി കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ പാലത്തില്‍ ഇടിച്ചായിരുന്നു അപകടം. അന്‍സാരി തല്‍ക്ഷണം മരിച്ചു.

കൊല്ലത്ത് രണ്ട് തവണ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു അന്‍സാരി. മുന്‍ കൊല്ലുവിള പഞ്ചായത്തംഗവും ഐഎന്‍ടിയുസി നേതാവുമാണ്.

അപകടത്തില്‍ പരിക്കേറ്റ മകന്‍ അന്‍വറിനെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മറ്റുളളവര്‍ക്കും പരിക്കില്ല.

Next Story