Top

മുന്‍ കെഎംസിസി നേതാവ് സമദ് നരിപ്പറ്റ കുറ്റ്യാടി മണ്ഡലത്തില്‍ ലീഗ് വിമതനായി മത്സരിക്കും

കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ മുന്‍ കെഎംസിസി നേതാവ് സമദ് നരിപ്പറ്റ ലീഗ് വിമതനായി മത്സരിക്കും. മത്സര രംഗത്ത് സജീവമാകാനാണ് സമദ് നരിപ്പറ്റയുടെ തീരുമാനം. കുറ്റ്യാടി മണ്ഡലം നിലവില്‍ മുസ്‌ലിം ലീഗിന്റെ കയ്യിലാണ്. നിലവിലെ എംഎല്‍എ പാറക്കല്‍ അബ്ദുള്ള ഖത്തര്‍ കെഎംസിസി അദ്ധ്യക്ഷനായ സമയത്ത് സമദ് നരിപ്പറ്റ ജനറല്‍ സെക്രട്ടറിയായിരുന്നു. 2015 മുതല്‍ മൂന്ന് വര്‍ഷത്തോളം കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് എമ്മിന് എല്‍ഡിഎഫ് […]

2 March 2021 2:57 AM GMT

മുന്‍ കെഎംസിസി നേതാവ് സമദ് നരിപ്പറ്റ കുറ്റ്യാടി മണ്ഡലത്തില്‍ ലീഗ് വിമതനായി മത്സരിക്കും
X

കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ മുന്‍ കെഎംസിസി നേതാവ് സമദ് നരിപ്പറ്റ ലീഗ് വിമതനായി മത്സരിക്കും. മത്സര രംഗത്ത് സജീവമാകാനാണ് സമദ് നരിപ്പറ്റയുടെ തീരുമാനം.

കുറ്റ്യാടി മണ്ഡലം നിലവില്‍ മുസ്‌ലിം ലീഗിന്റെ കയ്യിലാണ്. നിലവിലെ എംഎല്‍എ പാറക്കല്‍ അബ്ദുള്ള ഖത്തര്‍ കെഎംസിസി അദ്ധ്യക്ഷനായ സമയത്ത് സമദ് നരിപ്പറ്റ ജനറല്‍ സെക്രട്ടറിയായിരുന്നു. 2015 മുതല്‍ മൂന്ന് വര്‍ഷത്തോളം കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് എമ്മിന് എല്‍ഡിഎഫ് നല്‍കിയേക്കും. കുറ്റ്യാടി, പേരാമ്പ്ര, തിരുവമ്പാടി എന്നീ സീറ്റുകളിലേതെങ്കിലും സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനാണ് ആലോചിക്കുന്നത്. ഇതില്‍ കുറ്റ്യാടിക്കാണ് മുന്‍തൂക്കം.

യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ പേരാമ്പ്രയിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. കഴിഞ്ഞ തവണ ശക്തമായ പോരാട്ടം നടന്ന് അവസാന മണിക്കൂറിലാണ് സിപിഐഎമ്മിന്റെ ടിപി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ വിജയിച്ചു കയറിയത്. അന്ന് ടിപി രാമകൃഷ്ണന്റെ എതിരാളിയായിരുന്ന അഡ്വ മുഹമ്മദ് ഇഖ്ബാല്‍ ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കുറ്റ്യാടിയില്‍ മത്സരിച്ചേക്കും.

Next Story